Monday, July 7, 2025

Latest news

പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി; രാജ്യവ്യാപകമായി റെയ‍്‍ഡുകൾ, നിരവധി പേർ കസ്റ്റഡിയിൽ

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. 8 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ പുരോഗമിക്കുകയാണ്. കർണാ‍ടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ റെയ‍്‍ഡുകൾ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകൾ. എൻഐഎ അല്ല റെയ‍്‍ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരെ...

എസ്ഡിപിഐയെ നിരോധിച്ചാല്‍ തീവ്രവാദം ഇല്ലാതാകില്ല, അത് കൂടുതല്‍ ശക്തമാകും: എംവി ഗോവിന്ദന്‍

പോപുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ , നിരോധന നീക്കങ്ങള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് നിലപാടില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. കാട്ടാക്കടയില്‍ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിലാണ് എം.വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. സംഘടനകളെ നിരോധിച്ചതുകൊണ്ട് തീവ്രവാദം ഇല്ലാതാക്കാനാവില്ല. ഒരു വശത്തെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും. ആര്‍.എസ്.എസും പോപുലര്‍...

അവകാശികളില്ലാതെ 363 പവൻ; ബസിൽനിന്നു കിട്ടിയ സ്വർണം ലേലം ചെയ്യാൻ കെഎസ്ആർടിസി

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസില്‍നിന്നു കളഞ്ഞുകിട്ടിയ അവകാശികളില്ലാത്ത സ്വർണം, വെള്ളി ആഭരണങ്ങൾ ആറു വർഷത്തെ ഇടവേളയ്ക്കുശേഷം ലേലം ചെയ്യുന്നു. 2012 ഒക്ടോബർ 25 മുതൽ 2019 ഓഗസ്റ്റ് 31 വരെ ലഭിച്ച ആഭരണങ്ങളാണു ലേലം ചെയ്യുന്നത്. 363.60 പവൻ സ്വർണവും 1942.109 ഗ്രാം വെള്ളിയുമാണ് ലേലം ചെയ്യുന്നത്. ഈ മാസം 30നാണ് ലേലം. 20.62ഗ്രാം (24 കാരറ്റ്),...

യുഎഇയില്‍ കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍; ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി

അബുദാബി: പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് ഉണ്ടായതോടെ യുഎഇയില്‍ കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി. പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനത്തിലും മാസ്‌ക് ധരിക്കണം. എന്നാല്‍ പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി. പുതിയ നിയമങ്ങള്‍ സെപ്തംബര്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരും. വിമാനങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന്...

അടുത്ത ഐഫോണ്‍ എത്തുന്നത് ലോകം കേള്‍ക്കാന്‍ കാത്തിരുന്ന പ്രത്യേകതയുമായി.!

ദില്ലി: ആപ്പിള്‍ ഐഫോണ്‍ അടുത്തതവള വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റവുമായി എന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 14 ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവരുന്ന അടുത്ത ഐഫോണ്‍ സംബന്ധിച്ച അഭ്യൂഹമാണ് ഇത്. അടുത്ത ഐഫോണില്‍ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് വിവരം.  ആപ്പിൾ ട്രാക്കർ മാർക്ക് ഗുർമാനാണ് ഈ വിവരം പങ്കുവയ്ക്കുന്നത്. യുഎസ്‌ബി-സി (സി-ടൈപ്പ്) ചാർജിംഗ് പോർട്ടിന് പകരം...

ഉപ്പള ഗേറ്റ് അടിപ്പാത; ആക്ഷൻ കമ്മിറ്റി ധർണ നാളെ

കുമ്പള: നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയ പാതയിൽ ഉപ്പള കയറ്റിന് സമീപം അടിപ്പാത നിർമ്മിക്കാൻ അധികൃതർ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ച് ഉപ്പള ഗേറ്റ് അണ്ടർ പാസേജ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മംഗൽപാടി പഞ്ചായത്തിലെ1, 2, 3, 23 വാർഡുകളിലെ അയ്യായിരത്തോളം വരുന്ന കുടുംബങ്ങളുടെ ആവശ്യമാണ് ഉപ്പള ഗെയ്റ്റിനടുത്ത്...

വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറി, വന്‍തിരക്ക്; സദ്യയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍

അംറോഹ: വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറിയതോടെ സദ്യവിളമ്പുന്നിടത്ത്‌ പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നടന്ന വിവാഹത്തിലാണ് സദ്യ കഴിക്കാനെത്തിയവര്‍ക്ക് ആധാര്‍ കാര്‍ഡും കാണിക്കേണ്ടിവന്നത്. വിവാഹത്തിന് പ്രതീക്ഷിച്ചതില്‍ അധികം ആളുകള്‍ എത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അംറോഹയിലെ ഹാസന്‍പുര്‍ നഗരത്തില്‍ സെപ്റ്റംബര്‍ 21-നായിരുന്നു വിവാഹം. എന്നാല്‍...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണം: സംസ്ഥാനത്ത് 1404 പേർ അറസ്റ്റിലായെന്ന് പൊലീസ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമവുമായ ബന്ധപ്പെട്ട് സംസ്ഥാനത്ത് 1404 പേർ അറസ്റ്റിലായെന്ന് പൊലീസ്. 309 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. 834 പേരെ കരുതൽ തടങ്കലിലുമാക്കിയിട്ടുണ്ട്. അതേസമയം കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പൊലീസ് പരിശോധന നടന്നു. മട്ടന്നൂർ,പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഹർത്താൽ ദിനത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. വിശദ വിവരങ്ങൾ...

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ലീഗ് സംസ്ഥാന സെക്രട്ടറി അടക്കം മൂന്ന് പേര്‍ അറസ്‌ററില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കം മൂന്ന് പേരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മൂന്ന് പേരെയും ഓരോ ലക്ഷം രൂപ സ്റ്റേഷന്‍ ജാമ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചു. അബ്ദുള്‍ റഹ്‌മാന്‍ കല്ലായിക്കൊപ്പം കോണ്‍ഗ്രസ്...

യു എ ഇ ബംബ്രാണ പ്രീമിയർ ലീഗ്, ബ്രദേസ് ദുബായ് ചാമ്പ്യന്മാർ

ദുബായ് : അജ്‌മാൻ തൻബെ ഗ്രൗണ്ടിൽ വെച്ച് നടന്ന യു എ ഇ ബംബ്രാണ പ്രീമിയർ ലീഗിൽ ഫൈനൽ മത്സരത്തിൽ മർഹബ ഫയ്റ്റർസിനെ 18 റൺസിന് പരാജയപ്പെടുത്തി ബ്രദേസ് ദുബായ് ജേതാക്കൾ ആയി , ആദ്യം ബാറ്റ് ചെയ്ത ബ്രദേസ് നിശ്ചിത 3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് നേടി ,...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img