Latest news

ലൈംഗിക ആവശ്യവുമായി പൊലീസുകാരനെ സമീപിച്ച് എസ്ഐ: അന്വേഷണത്തിന് ഉത്തരവ്

കൊച്ചി∙ ക്യാംപിൽ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം. ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥൻ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇയാൾ ആവശ്യം നിരസിച്ചപ്പോൾ മേലുദ്യോഗസ്ഥൻ കയ്യേറ്റം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാൻഡന്റ് ജോസ്...

ഹൃദയഭേദകം; ഗുജറാത്ത് തൂക്കുപാല ദുരന്തത്തില്‍ 5 മക്കളെയടക്കം ബിജെപി എംപിക്ക് നഷ്ടമായത് കുടുംബത്തിലെ 12പേരെ

അഹമ്മദാബാദ്: ​ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് മരിച്ചവരിൽ ബിജെപി എംപിയുടെ കുടുംബത്തിലെ 12പേരും. രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി എംപി മോഹൻഭായ് കല്യാണ്ജി കുന്ദരിയയുടെ കുടുംബത്തിലെ 12പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ എംപിയുടെ അഞ്ച് മക്കളും ഉൾപ്പെട്ടു. 'അപകടത്തിൽ അഞ്ച് മക്കൾ ഉൾപ്പെടെ കുടുംബത്തിലെ 12 അംഗങ്ങളെ നഷ്ടപ്പെട്ടു. സഹോദരിയുടെ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു'- മോഹൻഭായ് കല്യാണ്ജി കുന്ദരിയ...

നവംബറിൽ 10 ദിവസം ബാങ്ക് അവധിയെന്ന് ആർബിഐ ഹോളിഡേ കലൻഡർ; കേരളത്തിൽ 6 ദിവസം അവധി

റിസർവ് ബാങ്കിന്റെ ഹോളിഡേ കലൻഡർ പ്രകാരം നവംബറിൽ 10 ദിവസം ബാങ്ക് അവധി. രണ്ടാം ശനികളും ഞായറുകളും കൂട്ടിയാണ് ഈ കണക്ക് വരുന്നത്. നവംബർ 1 – കന്നഡ രാജ്യോത്സവാണ്. ബംഗളൂരു, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധിയായിരിക്കും. കേരളപ്പിറവി ദിനമാണെങ്കിലും കേരളത്തിന് അവധിയില്ല. നവംബർ 6 ഞായറാഴ്ചയാണ് നവംബർ 8 ഗുരു നാനാക് ജയന്തിയാണ്. അന്ന് കേരളം, ചെന്നൈ,...

ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുത്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതിയുടെ സുപ്രധാന പരാമർശം. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ രീതിയാണിത്. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ...

വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉംറ തീർഥാടകർ മടങ്ങണമെന്ന് സൗദി അധികൃതര്‍

റിയാദ്: വിദേശ ഉംറ തീർഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചുപോകണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉംറ കർമങ്ങൾ പൂർത്തിയാക്കിയിരിക്കണം. ശേഷം രാജ്യത്ത് താമസിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്.  ഉംറ വിസയിൽ എത്തുന്നവർക്ക് സൗദി അറേബ്യയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90...

കല്ലുമ്മക്കായ ശേഖരിക്കാൻ കടലിലിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

ബേക്കല്‍: കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ വിദ്യാര്‍ഥി ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ശുഐബ് (16) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കടലില്‍ കാണാതായ ശുഐബിന്റെ മൃതദേഹം 11 മണിയോടെയാണ് കണ്ടെത്തിയത്. പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കോട്ടയ്ക്ക് സമീപം കടല്‍ത്തീരത്തെത്തിയതായിരുന്നു. പെട്ടെന്ന് പിതാവും,...

പാലം ആളുകള്‍ കുലുക്കി, പിന്നാലെ പൊട്ടിവീണു; ഗുജറാത്തിലെ 150 ഓളം പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകരുന്നതിന്റെ ദൃശ്യം പുറത്ത്

ഗാന്ധി നഗര്‍: ഗുജറാത്തില്‍ 150 ഓളം പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത തൂക്കുപാലം അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നു. ആളുകള്‍ പാലം കുലുക്കുന്നതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തി മാധ്യമങ്ങളാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ്...

പെൺകുട്ടി മഫ്തയുടെ പിൻ വിഴുങ്ങി; അന്നനാളത്തിൽ കുടുങ്ങിയ പിൻ പുറത്തെടുത്തത് സങ്കീർണ ശസ്ത്രക്രിയയിലൂടെ

മഫ്തയുടെ പിൻ വിഴുങ്ങിയ പെൺകുട്ടിയെ വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് പിൻ പുറത്തെടുത്തത്. പേരാമ്പ്ര സ്വദേശിനിയായ പതിനെട്ടുകാരിയാണ് അബദ്ധത്തിൽ മഫ്തയിലെ പിൻ വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. പല തവണ എക്സ്റേ പരിശോധന നടത്തിയെങ്കിലും പിൻ എവിടെയാണെന്ന് കണ്ടെത്താനായില്ലായിരുന്നു. അന്നനാളത്തിലാണ് പിൻ കുടുങ്ങിയതെന്ന നിഗമനത്തിൽ...

പൗരത്വ നിയമ ഭേദഗതി: മുസ്ലിം ലീഗിന്റെ ഹർജി പ്രധാന ഹർജിയായി കേൾക്കാൻ സുപ്രീം കോടതി

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതികൾക്ക് എതിരായ ഹർജികൾ ഡിസംബർ ആറിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിം ലീഗിന്റ ഹർജി പ്രധാന ഹർജിയായി കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി കേൾക്കാനും സുപ്രീം കോടതി തീരുമാനിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം...

അമ്പത്തിരണ്ടുകാരനായ അധ്യാപകനെ പ്രണയിച്ച് സ്വന്തമാക്കി ഇരുപതുകാരി; വീഡിയോ ശ്രദ്ധേയം

പ്രണയത്തെ കുറിച്ചും പ്രണയിക്കുന്നവരെ കുറിച്ചുമെല്ലാം കേള്‍ക്കാനും അറിയാനും വായിക്കാനും ഏവര്‍ക്കും താല്‍പര്യമാണ്. മത്സരാധിഷ്ഠിതമായ ഇന്നിന്‍റെ ലോകത്തെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള പ്രണയകഥകള്‍ മനസിന് ഏറെ സന്തോഷവും ശുഭപ്രതീക്ഷകളും പകരുന്നതാണ്. അതുപോലെ സന്തോഷം പകരുന്നൊരു പ്രണയകഥയാണിനി പങ്കുവയ്ക്കുന്നത്. പഠിപ്പിക്കുന്ന അധ്യാപകനെ പ്രണയിച്ച് വിവാഹം ചെയ്ത വിദ്യാര്‍ത്ഥി. അതും മുപ്പത്തിരണ്ട് വയസിന്‍റെ വ്യത്യാസം. പാക്കിസ്ഥാനില്‍ നിന്നുള്ള ഈ പ്രണയജോഡിയുടെ കഥ...
- Advertisement -spot_img

Latest News

ഇന്ധനക്ഷാമം വെറും അഭ്യൂഹം; പരിഭ്രാന്തി വേണ്ടെന്ന് എണ്ണക്കമ്പനികൾ, ‘പാനിക് ബയിംഗ്’ ഒഴിവാക്കാൻ നിർദ്ദേശം

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ...
- Advertisement -spot_img