ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 752 കേസുകൾ. 54 ബസുകളുടെ ഫിറ്റ്നസാണ് റദ്ദാക്കിയത്. ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. 7 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 10.05 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
നാലു ദിവസമായി നടന്ന പരിശോധനയിൽ 3000 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 3215 ബസുകൾ പരിശോധിച്ചു. 52.9...
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണ നികുതി വഴി സർക്കാർ ഖജനാവിലെത്തിയത് 4,432 കോടി രൂപയാണ്. 2021-22 ൽ 1,121 കോടിയായിരുന്നു നികുതി വരുമാനം.
സ്വർണ്ണ വിലയിൽ ഉണ്ടായ വർധനവാണ് സർക്കാരിന്റെ നികുതി വരുമാനവും വർധിപ്പിച്ചത്. 2017-18 ൽ 614 കോടി രൂപയായിരുന്നു നികുതി ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത്....
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് വെച്ച് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ ഇന്നലെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസിൽ ഇന്ന് മൊഴി നൽകുമെന്നും ഇവർ കോടതിയെ അറിയിച്ചു. കാറിൽ...
കൊച്ചി: നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തില്‍ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ എടുത്ത കേസ്...
അബുദാബി: രാത്രികാലങ്ങളിലും വെളുപ്പിനും കടലില്‍ നീന്താന്‍ ഇറങ്ങുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പൊലീസ് ക്യാമ്പയിന് ആരംഭിച്ചു.
കടലില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും എമര്‍ജന്‍സി നമ്പരുകളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ക്യാമ്പയിന് പുരോഗമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ബീച്ചിലെത്തി സഞ്ചാരികളെയും താമസക്കാരെയും ബോധവത്കരിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമാണ്. പകല്‍ സമയങ്ങളില്‍ മാത്രമെ...
തെന്നിന്ത്യന്‍ താരറാണി നയന്‍താരക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തമിഴ്നാട് ആരോഗ്യമന്ത്രി തിരു മാ സുബ്രഹ്മണ്യന് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടുമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. നാല് മാസം മുമ്പ് വിവാഹിതരായ...
ദില്ലി: വർഗീയ പ്രസംഗം നടത്തിയ ബിജെപി നേതാവ് വിവാദത്തിൽ. ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമയാണ് വിവാദത്തിൽപ്പെട്ടത്. വടക്കുകിഴക്കൻ ദില്ലിയിലെ ദിൽഷാദ് ഗാർഡനിൽ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു എംപിയുടെ വിവാദ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഒരുവിഭാഗത്തെ സമ്പൂർണമായി ബഹിഷ്കരിക്കണമെന്ന് എംപി പ്രസംഗത്തിൽ പറഞ്ഞു. അവരുടെ ബുദ്ധി ശരിയാക്കാനും അവരെ നേരെയാക്കാനും എന്തുചെയ്യണമെന്നും ഇയാൾ...
കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് നടപടി എടുത്തത്. സന്ദീപ് വാര്യരെ നീക്കിയത് പാർട്ടിയുടെ സംഘടനാ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചു. എന്തിന് മാറ്റി എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. വക്താവ് സ്ഥാനത്തെ കുറിച്ച് പാർട്ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും കെ.സുരേന്ദ്രൻ...
വിനിമയ മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടർക്കഥയാവുന്നു. ഇന്ന് രാവിലെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തേയും ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരിക്കുകയാണ്.
യു.എ.ഇ ദിർഹത്തിനെതിരെ 22.53 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്ന് രാവിലെ യുഎസ് ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 82.69 എന്ന റഎക്കോർഡ് താഴ്ചയേയും അഭിമുഖീകരിക്കുകയാണ് രൂപ. അസംസ്കൃത എണ്ണവില...
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...