തിരുവനന്തപുരം : നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സംസ്ഥാനത്ത് നാളെ മുതൽ ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്. നാളെ മുതൽ ഈ മാസം16 വരെ മോട്ടോർ വാഹന വകുപ്പാണ്, സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്.
വാഹനങ്ങളുടെ നിയമലംഘനം...
ന്യൂഡല്‍ഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 28 കോടി രൂപയുടെ വാച്ചുകളും ടൈംപീസുകളും പിടികൂടി. വജ്രങ്ങൾ പതിപ്പിച്ച 27 കോടി രൂപ വിലമതിക്കുന്ന വാച്ച് കൂടാതെ വിലപിടിപ്പുള്ള മറ്റ് ആറ് വാച്ചുകളും ഏഴ് ടൈംപീസുകളും പിടിച്ചെടുത്തു. വൈരക്കല്ലുകൾ പതിച്ച ബ്രേസ് ലെറ്റും ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 14 പ്രോയും...
ഒരേസമയം രണ്ട് ഫോണുകളിൽ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറായ 'കംപാനിയൻ മോഡ്' വൈകാതെ സ്മാർട്ട്‌ഫോൺ യൂസർമാരിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ആൻഡ്രോയ്ഡ് ടാബ്ലെറ്റിന് വാട്‌സ്ആപ്പ് ആ ഫീച്ചർ നൽകിത്തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ ഫോണിൽ ലോഗ്-ഇൻ ചെയ്തിരിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ട് കംപ്യൂട്ടറിലും ലാപ്‌ടോപ്പിലുമൊക്കെ ഉപയോഗിക്കാനായി 'ലിങ്ക്ഡ് ഡിവൈസ്' എന്ന ഓപ്ഷനുള്ളതായി എല്ലാവർക്കും അറിയാം. വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പ്...
ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കനത്ത തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 63 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 86 റണ്‍സ് നേടിയിരുന്നു. ഒമ്പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തോല്‍വിക്കിടയിലും സഞ്ജുവിന്റേത് മഹത്തായ ഇന്നിംഗ്‌സെന്ന് വാഴ്ത്തുന്നവരുണ്ട്. മറ്റുചിലരാവട്ടെ അല്‍പം കൂടി ഇച്ഛാശക്തിയോടെ കളിക്കണമായിരുന്നുവെന്ന്...
കാക്കനാട്: പ്രിന്റിങ് പേപ്പര്‍ തീര്‍ന്നു. എറണാകുളം ആര്‍.ടി. ഓഫീസില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് (ഐ.ഡി.പി.) വിതരണം നിലച്ചു. ഓഫീസില്‍ നിലവിലുണ്ടായിരുന്ന പേപ്പര്‍ സ്റ്റോക്ക് തീര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. എറണാകുളം ആര്‍.ടി. ഓഫീസില്‍ ഉള്‍പ്പെടെ 500-ഓളം ഐ.ഡി.പി. അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത് സി.ഡിറ്റാണ്. എന്നാല്‍, ഇവിടെനിന്ന് കൃത്യമായി പേപ്പര്‍ നല്‍കാത്തതാണ്...
മലപ്പുറം: കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലീംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ക്കാകും ഇത് വഴിവെക്കുക. ഒരാള്‍ക്ക് ഒരു പദവി, ജനപ്രതിനിധികള്‍ക്ക് മൂന്ന് ടേം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് യോഗം തീരുമാനിച്ചത്. ഇത് നടപ്പാക്കിയാല്‍ സംഘടനാ, പാര്‍ലമെന്ററി രംഗത്തെ പാര്‍ട്ടിയുടെ മുഖം തന്നെ മാറും.
ലീഗ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ...
മുംബൈ: യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ കുത്തനെ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇതോടെ രൂപ യുഎസ് ഡോളറിനെതിരെ 82.22 എന്ന റെക്കോർഡ് താഴ്ചയിലെത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു.
എണ്ണവില ഇനിയും ശക്തിപ്രാപിച്ചാൽ രൂപയുടെ മൂല്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഡിജിറ്റൽ സര്‍വെക്ക് മുന്നോടിയായി സര്‍വെ സഭകൾ സംഘടിപ്പിക്കാനൊരുങ്ങി റവന്യു വകുപ്പ്. ഡിജിറ്റൽ സര്‍വെയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സര്‍വെ സഭകൾ ഒരുങ്ങുന്നത്.
'എല്ലാവര്‍ക്കും ഭൂമി' എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ആശയം മുൻനിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. നാല് വര്‍ഷം...
മുംബൈ: ലോക്കല്‍ ട്രെയിനില്‍ സീറ്റിനു വേണ്ടി സ്ത്രീകളുടെ കൂട്ടത്തല്ല്. താനെ - പന്‍വേല്‍ ട്രെയിനിലാണ് സീറ്റിനു വേണ്ടി യാത്രക്കാര്‍ തമ്മില്‍ത്തല്ല് നടത്തിയത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി.
സ്ത്രീ യാത്രക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച വനിതാ കോണ്‍സ്റ്റബിള്‍ ശാരദ ഉഗ്ലെയ്ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീറ്റിനു വേണ്ടി ആദ്യം വാക്കു...
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....