തിരുവനന്തപുരം: മോട്ടോര്‍ വാഹന ലൈസന്‍സുകള്‍ ഡിജിറ്റലാക്കാന്‍ തീരുമാനം. വാഹന ലൈസന്‍സും ആര്‍.സി ബുക്കും പ്രിന്റ് ചെയ്യുന്നത് നിര്‍ത്തലാക്കാനാണ് തീരുമാനം. ഇവ രണ്ടും പ്രിന്റ് ചെയ്യുന്നത് നിര്‍ത്തലാക്കി പരിവാഹന്‍ സൈറ്റ് വഴി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചത്.
പ്രിന്റ് രൂപത്തിന് പകരം ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുന്ന തരത്തിലേക്കുള്ള രൂപ മാറ്റമായിരിക്കും ലൈസന്‍സിനും ആര്‍.സി...
മലപ്പുറം: ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന പിവി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭരണപക്ഷ എംഎൽഎയുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുപോലത്തെ പിആർ ഏജൻസിയുമായി മുന്നോട്ടു പോയാൽ ഒരു അൻവർ...
കൊച്ചി: കൊച്ചിയിലെ അനധികൃത ബോർഡുകളുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി കോര്‍പ്പറേഷൻ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരുമെന്നാണ് ഹൈക്കോടതി തുറന്നടിച്ചത്.
രാഷ്ട്രീയ പാർട്ടികളുടെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിലാണ് വിമർശനം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പേരിലുള്ള ബോർഡുകൾ...
തിരുവനന്തപുരം: പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്.ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു...
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയ്ക്ക് തിരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. നടന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തതായും നില തൃപ്തികരമാണെന്നും അദ്ദേഹത്തിന്‍റെ മാനേജര്‍ അറിയിച്ചു.
പുലര്‍ച്ചെ 6 മണിക്ക് കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ഗോവിന്ദയും മാനേജരും...
ദില്ലി : 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിരുന്നു. നാലാമത്തെ മൃതദ്ദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കളെക്കുറിച്ച് സൂചന ലഭിച്ചതായി സൈന്യം...
ദുബായ് : പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വമ്പൻ ഓഫറുമായി പ്രമുഖ വിമാനക്കമ്പനിയായ എയർ അറേബ്യ. അഞ്ചു ലക്ഷം സീറ്റുകളിലേക്കുള്ള ടിക്കറ്റുകൾ ഓഫർ നിരക്കിൽ യാത്രക്കാർക്ക് ലഭിക്കും. സൂപ്പർ സീറ്റ് സെയിൽ എന്ന ഏർലി ബേർഡ് പ്രമോഷനിൽ 129 ദിർഹം (2942.8 രൂപ) മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകളിലാണ് ഇളവുകൾ, സെപ്തംബർ 30...
കോഴിക്കോട്: എംഎസ്എഫ് പ്രസിഡൻ്റ് പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി. യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറയുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നജ്മ കോടതിയെ അറിയിച്ചിരുന്നു.
2021ൽ നടന്ന എംഎസ്എഫ് നേതൃയോഗത്തിൽ പി.കെ നവാസ് ലൈംഗികാധിക്ഷേപ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു....
സംസ്ഥാനത്ത് കവച് പരീക്ഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങുമെന്ന് മുന്നറിയിപ്പ്. പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
ദുരന്ത നിവാരണ അതോറിറ്റി...
മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...