സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സര്‍വകലാശാലകളിലെ വിസി നിയമനങ്ങളെല്ലാം നടപടിക്രമങ്ങള്‍ ലംഘിച്ചാണ് നടന്നത്. കണ്ണൂര്‍ വിസി പുനര്‍ നിയമനവും ഇതേ രീതിയില്‍ ആണ്. അധ്യാപക നിയമനങ്ങളില്‍ വിസിമാരെ സര്‍ക്കാര്‍ പാവകളാക്കുന്നെന്നും സതീശന്‍ പറഞ്ഞു
എ.പി.ജെ...
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി. സാങ്കേതിക സര്‍വകലാശാല വി.സി ഡോ. രാജശ്രീയുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന കുസാറ്റ് മുന്‍ ഡീന്‍ പി.എസ് ശ്രീജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സൂപ്രീംകോടതിയുടെ നടപടി. യുജിസി ചട്ടം നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി...
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. വിചാരണ നടത്തുന്ന ജഡ്ജിയോട് വായ് അടച്ച് ഇരിക്കാന്‍ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി വ്യക്തമാക്കി.
ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തില്‍ നിര്‍ത്താനാകുമെന്ന് കോടതി ചോദിച്ചു. ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ടോ ?. ഇതിന്...
ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 32-കാരനാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ആശുപത്രി അടപ്പിച്ചു.
പ്രയാഗ്രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമ സെന്ററില്‍ നിന്ന് നല്‍കിയ...
കൊച്ചി: എകെജി സെന്‍റര്‍ ആക്രമണ കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ് പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ പ്രതിക്കെതിരെ സിസിടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നും...
ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ താടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് എതിരായ മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ നടപടിയുമായി യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. ശനിയാഴ്ച ചെല്‍സിക്കെതിരായ മത്സരത്തിനുള്ള ടീമില്‍ നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് പോകുന്ന സംഘത്തില്‍ റൊണാള്‍ഡോ ഉണ്ടാവില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിട്ടു. ഇതോടെ...
തിരുവനന്തപുരം: കന്യാകുമാരി സ്വദേശിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പിടിയിലായത്.
മനു രമേഷിന്റെ സംഘവും കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ സംഘവും തമ്മില്‍ പക നിലനിന്നിരുന്നു. തിരുവനന്തപുരത്തേക്ക് ഇയാളെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മനു രമേഷ് കൊലപാതകം നടത്തുകയും പലതായി മുറിച്ച മൃതദേഹങ്ങള്‍ ഷെഹിന്‍...
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ക്കെതിരെ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാര്‍ പറഞ്ഞു. നവംബര്‍ ആദ്യവാരത്തോടെ കാസര്‍കോട് സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കെ. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്,...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....