യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചവർക്കെന്താ ഇത്ര പ്രത്യേകതയെന്ന് ചിലപ്പോഴൊക്കെ മനസിലെങ്കിലും ചിന്തിച്ചവരല്ലേ നമ്മിൽ പലരും. ലോകത്താകമാനം അത്രയേറെ പ്രചാരമാണ് യുഎഇ നൽകുന്ന ഈ 10 വർഷ റെസിഡെൻസിക്ക് ലഭിച്ചിട്ടുള്ളത്.
അതിനുള്ള കാരണങ്ങളും പലതാണ്. സാധാരണ വിസാ ഹോൾഡേർസിന് ലഭിക്കാത്ത നിരവധി ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുന്നുവെന്നതു തന്നെയാണ് ഈ വിസയുടെ പ്രധാന സവിശേഷത.
ആ സവിശേഷതകളുടെ കൂട്ടത്തിൽ ഏറ്റവും...
ന്യൂഡൽഹി: ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ സുപ്രധാന ഇടപെടലുമായി ബി.സി.സി.ഐ. ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ നിർണായക സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. ടി20 ടീമിനെ ഉടച്ചുവാർക്കാനുള്ള ദൗത്യവുമായായിരിക്കും ധോണി എത്തുകയെന്നാണ് അറിയുന്നത്.
ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ടെലഗ്രാഫ്' ആണ് പുതിയ നീക്കം റിപ്പോർട്ട് ചെയ്തത്. ദേശീയ...
രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പുതിയ പരിഷ്‌കാരവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒ.ടി.പി മുഖേന തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പെരുകുന്നതോടെയാണ് പുതിയ മാര്‍ഗം അവതരിപ്പിക്കാന്‍ ടെലികോം വകുപ്പ് ഒരുങ്ങുന്നത്. ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂറില്‍ ഇനി മുതല്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കാനോ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടന്ന് സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. ഒരാഴ്ചകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു. വിപണിയിൽ...
അബുദാബി: ഖത്തര്‍ ലോകകപ്പിനായി അര്‍ജന്റൈന്‍ ടീം അബുദാബിയില്‍ പരിശീലനം തുടങ്ങി. ക്യാപ്റ്റന്‍ ലിയണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തിയത്. ടീം നാളെ യു എ ഇയുമായി സന്നാഹമത്സരം കളിക്കും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നായ അര്‍ജന്റീന ഫിഫ റാങ്കിംഗില്‍ മൂന്നും യുഎഇ എഴുപതും സ്ഥാനത്താണ്....
ന്യൂഡൽഹി: ഏക സിവിൽ കോഡ് ബി.ജെ.പി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണെന്നും അതു നടപ്പാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതരരാജ്യത്ത് എല്ലാവർക്കും തുല്യനിയമമാണ് വേണ്ടതെന്നും ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ മാധ്യമമായ 'ന്യൂസ്18'ന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. ''ഏക സിവിൽ...
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ് അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര (78) അന്തരിച്ചു. നവംബര്‍ ഏഴിന് വൈകിട്ടാണ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയിരുന്നു ചികിത്സ. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ജോയിക്ക് കേരള...
കാസർകോട്: മുതിർന്ന കോൺഗ്രസ് നേതാവായ സികെ ശ്രീധരൻ പാർട്ടി വിടുന്നു. കാസർകോട് ജില്ലയിൽ നിന്നുള്ള ഈ പ്രമുഖ നേതാവ് ഇനി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിക്ക് അപചയം സംഭവിച്ചുവെന്നും കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സികെ ശ്രീധരൻ പറഞ്ഞു. ഈ മാസം 19...
ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണെന്ന് എം.കെ.മുനീര്‍. കെ. സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവനയില്‍ മുസ്ലിം ലീഗിന്റെ അതൃപ്തി യുഡിഎഫിനെ അറിയിച്ചു. ആലോചിച്ച് മറുപടി പറയാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. നാളെ പാണക്കാട് ചേരുന്ന ലീഗ് യോഗം വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ മുന്നണിവിടേണ്ട സാഹചര്യമില്ലെന്നും മുനീര്‍ പറഞ്ഞു.
കെ. സുധാകരനെ ഉള്‍ക്കൊള്ളാനാകില്ലന്നാണ്...
ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിച്ചുയരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നതുമാണ്...