Wednesday, November 12, 2025

Latest news

സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ നിയമം പാലിക്കണം, അനാവശ്യ ബലപ്രയോഗം വേണ്ട; ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോണ്‍ ഐജിമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ലഭ്യമാകുന്ന...

ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസി മലയാളിക്ക് കൂടി ഭാഗ്യമെത്തി; ഇത്തവണ ഒരു കിലോ സ്വര്‍ണം

അബുദാബി: ബിഗ് ടിക്കറ്റിലൂടെ വീണ്ടും ഒരു മലയാളിക്ക് കൂടി ഭാഗ്യമെത്തി. മലയാളിയായ സന്ദീപ് പൊന്തിപ്പറമ്പിലാണ്  ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കിയത്. 13 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ സന്ദീപ്, ഇപ്പോള്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ബിഗ് ടിക്കറ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ സന്ദീപ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ...

വിചിത്രമായ കാരണത്താൽ അര നൂറ്റാണ്ടിലേറെ കുളിക്കാതിരുന്ന മനുഷ്യൻ! ഒടുവിൽ മരണത്തിന് കീഴടങ്ങി: റിപ്പോർട്ട്

ടെഹ്റാൻ: കുളിക്കാതിരുന്നതിലൂടെ ലോക ശ്രദ്ധയാകർഷിച്ച അമൗ ഹാജി ഒടുവിൽ അന്തരിച്ചു. അമ്പത് വർഷത്തിലേറെ കുളിക്കാതിരുന്ന അമൗ ഹാജി 94 ാം വയസിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മരണ വാ‍ർത്ത പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ അന്താരാഷ്ട്രാ മാധ്യമങ്ങളും വാർത്ത റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം ഇറാന്‍റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ...

ഇറച്ചിയിലും കറന്‍സിയിലും കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഞ്ചാവുമായി മൂന്ന് ഏഷ്യക്കാര്‍ പിടിയില്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ആദ്യത്തെ യാത്രക്കാരന്‍  ഇറച്ചിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇത് ഇയാളുടെ ബാഗില്‍ നിന്ന് കണ്ടെത്തി. രണ്ടാമത്തെ യാത്രക്കാരന്റെ പഴ്‌സിനുള്ളില്‍ കറന്‍സി നോട്ടുകള്‍ക്കുള്ളില്‍ ചുരുട്ടിയാണ് കഞ്ചാവ് ഒളിപ്പിച്ചത്. ഒരേ വിമാനത്തില്‍ വന്നവരാണ് ഇവര്‍. മൂന്നാമത് പിടിയിലായ...

തെളിവില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടൻ, മദ്യപാനി എന്ന് വിളിക്കുന്നത് ക്രൂരത; കോടതി

മുംബൈ: ഭർത്താവിനെ തെളിവുകളില്ലാതെ സ്ത്രീലമ്പടൻ, മദ്യപാനി എന്നൊക്കെ വിളിക്കുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. പൂനെ സ്വദേശികളായ ദമ്പതികൾക്ക് വിവാഹമോചനം നൽകിയുള്ള കുടുംബ കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം. താനും വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ 2005 നവംബറിലെ പൂനെ കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് 50കാരിയായ സ്ത്രീ നൽകിയ അപ്പീൽ തള്ളിയാണ്...

ഉംറ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുന്ന 4 കേസുകള്‍ മന്ത്രാലയം വെളിപ്പെടുത്തി

മക്ക: വിദേശത്ത് നിന്ന് ഉംറ കര്‍മ്മത്തിനെത്തുന്നവര്‍ക്ക് 1,00000 റിയാല്‍ വരെയുള്ള ആനുകൂല്യത്തോടെ ഉംറ ഇന്‍ഷുറന്‍സ് പോളിസിയില്‍ പരിരക്ഷ ലഭിക്കാവുന്ന 4 കേസുകള്‍ ഹജജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി. അതില്‍ പറഞ്ഞിരിക്കുന്ന കേസുകള്‍ ഇവയാണ്.. കോവിഡ് -19 ന്റെ അടിയന്തര കേസുകള്‍, അടിയന്തര ആരോഗ്യ കേസുകള്‍, പൊതു അപകടങ്ങളും മരണങ്ങളും. അതോടൊപ്പം പുറപ്പെടുന്ന വിമാനം റദ്ദാക്കലും ലേറ്റാവലും...

എം.എം മണിയുടെ കാർ അപകടത്തിൽപ്പെട്ടു

ഇടുക്കി: സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണിയുടെ കാർ അപകടത്തിൽപ്പെട്ടു. കാറിന്റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടം. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല. കമ്പംമെട്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്.

സിംബാബ്‌വെക്ക് പെനാല്‍റ്റിയിലൂടെ അഞ്ച് റണ്‍സ്; കാര്യമറിയാതെ അന്തംവിട്ട് ഡി കോക്കും ആന്റിച്ച് നോര്‍ജെ- വീഡിയോ

ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ സിംബാബ്വെ- ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. മഴയെ തുടര്‍ന്ന് മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്വെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് നേടി. മറുപടിയായി ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴയെത്തി. ഇതോടെ വിജയലക്ഷ്യം...

ദാറുല്‍ ഉലൂം അടക്കം 307 മദ്റസകള്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് യു.പി

ലഖ്‌നൗ: രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതപഠന കേന്ദ്രമായ ദാറുൽ ഉലൂമിനെ നിയമവിരുദ്ധ മദ്‌റസയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് ഭരണകൂടം. സഹാറൻപൂർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ 307 നിയമവിരുദ്ധ മദ്‌റസകളുടെ കൂട്ടത്തിലാണ് ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ദാറുൽ ഉലൂമും ഉൾപ്പെട്ടിരിക്കുന്നത്. യു.പി ഭരണകൂടത്തിനു കീഴിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി...

സവര്‍ക്കര്‍ റാലിക്കിടെ ജയ് ശ്രീറാം മുഴക്കി മുസ്‌ലിം യുവാവിന്റെ കാര്‍ അടിച്ചുതകര്‍ത്ത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകയും സംഘവും; കേസെടുത്ത് പൊലീസ്

ബെം​ഗളുരു: കർണാടകയിൽ ബജ്രംഗ്ദള്‍ റാലിക്കിടെ ജയ് ശ്രീറാം മുഴക്കി മുസ്‌ലിം യുവാവിന്റെ കാര്‍ അടിച്ചുതകര്‍ത്ത് കൊല്ലപ്പെട്ട നേതാവ് ഹർഷയുടെ സഹോദരിയും സംഘവും. കർണാടകയിലെ ശിവമോ​ഗയിൽ കഴിഞ്ഞദിവസമാണ് ആക്രമണം നടന്നത്. സംഭവത്തിൽ ബജ്രം​ഗ്ദൾ പ്രവർത്തകയും ഹർഷയുടെ സഹോദരിയുമായ അശ്വിനിക്കും മറ്റ് പത്തു പേർക്കുമെതിരെ ശിവമോഗ പൊലീസ് കേസെടുത്തു. ഈ മാസം 22ന് വൈകീട്ട് 5.15 ഓടെ സവർക്കർ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img