ഉഭയകക്ഷി സമ്മതമുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല എന്ന് ഹൈക്കോടതി. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കുകയുള്ളു.
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചാല്‍ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച്...
ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ട് സി പി എം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന കണ്ടെത്തല്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നു. കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ ഇയാള്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ്...
പൊലീസ് ഗോഡൗണിൽ എലിശല്യം രൂക്ഷമായാൽ എന്ത് ചെയ്യും? അവിടെ സൂക്ഷിച്ച പല തെളിവുകളും എലി നശിപ്പിച്ചെന്നിരിക്കും അല്ലേ? ഏതായാലും ഉത്തർ പ്രദേശിലെ പൊലീസ് പറയുന്നത് തങ്ങൾ സൂക്ഷിച്ചിരുന്ന പല വസ്തുക്കളും ഇതുപോലെ എലികൾ ഇല്ലാതാക്കുകയാണ് എന്നാണ്.
നേരത്തെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മദ്യം എലി കുടിച്ചു എന്ന് പറഞ്ഞ ഉത്തർ പ്രദേശ് പൊലീസ് ഇപ്പോൾ പുതിയൊരു...
ബീജിങ്: 12 ദിവസമായി നിർത്താതെ വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന ചൈനയിലെ ആട്ടിൻ കൂട്ടത്തിന്റെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഇടം നേടിയിരുന്നത്. വടക്കൻ ചൈനയിലെ മംഗോളിയ റീജിയണിലാണ് ഈ കൗതുക സംഭവം നടന്നത്.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിൾസ് ഡെയ്ലിയാണ് വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ പുറത്ത് വന്നിത് പിന്നാലെ...
ദുബൈ: പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയില്‍ പ്രവേശനം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ യുഎഇയിലെ എല്ലാ ട്രാവല്‍ ഏജന്‍സികള്‍ക്കും എയര്‍ ഇന്ത്യ പുതുക്കിയ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് (ഗിവണ്‍...
ദില്ലി: ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയതെന്ന് മുൻ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയിൽ. റിസർവ്വ് ബാങ്ക് ചട്ടത്തിലെ എസ് ഇരുപത്തിയാറ് പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകൾ നിരോധിക്കാനേ കേന്ദ്രസർക്കാരിന് അധികാരമുള്ളു എന്ന് ചിദംബരം ചൂണ്ടിക്കാട്ടി.
അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടു വരണമായിരുന്നു....
മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഏറ്റവും എളുപ്പത്തിൽ ഉടനടി ലോൺ ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ലോൺ ആപ്പുകളെ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളുടെ കെണിയിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് പിന്തുടരേണ്ട ചില സുരക്ഷാ മാർഗങ്ങളും രാജ്യത്തെ മുൻനിര വായ്പാ ദാതാക്കളായ എസ്ബിഐ പങ്കുവെച്ചു. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക്...
ദില്ലി : പൊതുജനാരോഗ്യത്തിന് കനത്ത ഭീഷണിയായി രാജ്യത്ത് വീണ്ടും അഞ്ചാംപനി പടരുന്നു. മുംബൈയിൽ ഒരു മാസത്തിനിടെ 13 പേരാണ് രോഗം ബാധിച്ചു മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ മുടങ്ങിയതാണ് രോഗം തിരിച്ചുവരാൻ കാരണമായതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
തീവ്രവ്യാപന ശേഷിയുള്ള മീസിൽസ് വൈറസാണ് അഞ്ചാംപനിക്ക് കാരണമാകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗം കൂടുതലും കുട്ടികളിലാണ് കണ്ടു വരുന്നത്....
ഡൽഹി: ജനാധിപത്യപരമായ സംവാദങ്ങളും ചർച്ചകളും പൂർത്തിയായാൽ രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരാൻ ബിജെപി പ്രതിജ്ഞാബദ്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു ജനസംഘം കാലം മുതൽ ജനങ്ങൾക്കു നൽകിയിട്ടുള്ള വാഗ്ദാനമാണെന്ന് അമിത് ഷാ പറഞ്ഞു.
ബിജെപി മാത്രമല്ല, ഭരണഘടനാ അസംബ്ലിയും ഇക്കാര്യത്തിൽ നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് ഏക സിവിൽ കോഡ് നടപ്പാക്കാൻ പാർലമെന്റ്...