മലപ്പുറം : മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ കെട്ടുകണക്കിന് കള്ളനോട്ടുകളാണ് തോട്ടിലെ വെള്ളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മഞ്ചേരി പോലീസെത്തി ഇവ പരിശോധിച്ച് കസ്റ്റഡിയിലെടുത്തു. ചില നോട്ടുകൾ കത്തിച്ച നിലയിലാണ്. ഒരേ സീരിയൽ നമ്പറാണ് നോട്ടിൽ അച്ചടിച്ചിരിക്കുന്നത്. കവുങ്ങ് തോട്ടത്തിലെ വെള്ളത്തിൽ നോട്ടുകൾ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍...
ബെംഗളൂരു: കർണാടകയിലെ മൈസൂരുവിലും ഹുബ്ബള്ളിയിലും എസ്.ഡി.പി.ഐ, നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി. ഹുബ്ബള്ളിയിൽ എസ്.ഡി.പി.ഐ നേതാവായ ഇസ്മായീർ നളബന്ദയുടെയും മൈസൂരുവിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് നേതാവായ സുലൈമാന്റെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്.
തീവ്രവാദ ഫണ്ടിങ് അടക്കമുള്ള ആരോപണങ്ങളുടെ പേരിൽ സെപ്റ്റംബർ 28നാണ് പോപുലർ...
ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍ ശ്യാം സരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്തതിന് പിന്നാലെയാണ് അന്ത്യം. നവംബര്‍ രണ്ടിനാണ് അദ്ദേഹം പോസ്റ്റല്‍ വോട്ടുചെയ്തത്. നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്.
1917 ജൂലായ് ഒന്നിന് ജനിച്ച അദ്ദേഹം സ്‌കൂള്‍ അധ്യാപകനായിരുന്നു. 1947 രാജ്യം സ്വതന്ത്രമായശേഷം 1951-ലാണ്...
കോഴിക്കോട്: കാൽപന്തുകളി മാമാങ്കം വരുന്നതിന്‍റെ ആവേശം എവിടെയും ആരാധകമനസുകളെ വാനോളം ഉയർത്തുകയാണ്. ഇതിനിടയില്‍ ആരാധകപോര് മുറുകുന്ന കാഴ്ചകളാണ് കോഴിക്കോട് നിന്നുമെത്തുന്നത്. പുള്ളാവൂരിലെ ചെറുപുഴയില്‍ മെസിയുടേയും നെയ്മറിന്‍റേയും ഭീമന്‍ കട്ടൌട്ടുകള്‍ വന്നതിന് പിന്നാലെ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൌട്ടുമായി ആരാധകര്‍.
താമരശ്ശേരി പരപ്പൻപൊയിലിലാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുടെ 45 അടിയോളം ഉയരത്തിലുള്ള...
മതഗ്രന്ധത്തില്‍ സിം ഒളിപ്പിച്ച് നല്‍കാന്‍ ശ്രമം. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനുദ്ദീന് വേണ്ടിയാണ് ജയിലിലേക്ക് സിം കടത്താന്‍ ശ്രമം നടന്നത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് സിം കടത്താന്‍ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിലായി. ടി.എസ് സൈനുദ്ദീന് വേണ്ടിയാണ് സിം എത്തിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന എന്‍ഐഎ റെയ്ഡിലാണ് സൈനുദ്ദീന്‍ അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട്...
ദോഹ: ഡിസംബര്‍ രണ്ടു മുതല്‍ മാച്ച് ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ഖത്തറിലെത്താന്‍ അവസരം. ലോകകപ്പ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമിയാണ് ഈ വിവരം അറിയിച്ചത്. ഹയ്യാ കാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാണ് ഖത്തറിലേക്ക് യാത്ര ചെയ്യേണ്ടത്. ടിക്കറ്റില്ലാതെ അപേക്ഷിക്കാനുള്ള...
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’, വിമാനത്തിലെ ശുചിമുറിയിൽനിന്നു സ്വർണമിശ്രിതപ്പൊതി എന്നിവ കണ്ടെടുത്തു.കുട്ടികളുടെ വസ്ത്രങ്ങളിൽ ബട്ടൺ എന്നു തോന്നുംവിധത്തിൽ വെള്ളിനിറം പൂശിയാണ് സ്വർണക്കടത്തിനു ശ്രമിച്ചത്.
ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഫയാസ് അഹമ്മദ് റാണ (26) ആണ് കരിപ്പൂരിൽ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്. 349 ഗ്രാം ബട്ടണുകൾക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. തുലാവർഷത്തോട് ഒപ്പം ചക്രവതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...
കൊച്ചി: ഏകപക്ഷീയമായി വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് കേരളാ ഹൈക്കോടതി. ഇത് ഇസ്ലാമിക നിയമം അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹ മോചന മാർഗമായ ഖുലയെ ആശ്രയിക്കാനുള്ള അവകാശം കോടതി അംഗീകരിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി എസ്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...