Thursday, November 13, 2025

Latest news

യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടുപോകാത്തവര്‍ക്കുള്ള ഫൈനുകളില്‍ മാറ്റം വരുത്തി

അബുദാബി: യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തതിനുള്ള ഫൈനുകള്‍ ഏകീകരിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിരിറ്റിയുമാണ് നിരക്കുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ യുഎഇയില്‍ പ്രവേശിച്ചവര്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുകയാണെങ്കില്‍ അധികം താമസിക്കുന്ന ഓരോ...

ദുബൈയില്‍ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടും

ദുബൈ: ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നവംബര്‍ ആറിന് രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെയായിരിക്കും വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദുബൈയിലെ സ്വദേശികളും പ്രവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദുബൈ റെഡിന്' വേണ്ടിയാണ് ശൈഖ് സായിദ് റോഡില്‍ ഗതാഗത...

വിഗ്രഹത്തിലെ സ്വര്‍ണ്ണമാല കവര്‍ന്ന് മുങ്ങിയ പൂജാരി ഒടുവില്‍ അറസ്റ്റിലായി

മഞ്ചേശ്വരം: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് അഞ്ചരപ്പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നതിന് ശേഷം മുക്കുപണ്ടമാല ചാര്‍ത്തി മുങ്ങിയ പൂജാരി ഒടുവില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ദീപകി(39)നെയാണ് മഞ്ചേശ്വരം പൊലീസ് തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ശാന്ത ദേവസ്ഥാന ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണമാല കവര്‍ന്നതിന് ശേഷമാണ് പകരം മുക്കുപണ്ടമാല ചാര്‍ത്തി ദീപക്ക് പൂജാരി...

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ധോണി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

ഐപിഎസ് ഉദ്യോഗസ്ഥൻ ജി.സമ്പത്ത് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കും എതിരെ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് ധോണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി വെള്ളിയാഴ്ച വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ദിവസാവസാനം വരെ വാദം കേൾക്കാനായില്ല. സുപ്രീം കോടതിക്കും...

പാകിസ്താനെ തോൽപ്പിച്ച് ബംഗ്ലാദേശ് സെമിയിലെത്തുമോ ? ഗ്രൂപ്പ് രണ്ടിലെ സാധ്യതകൾ ഇങ്ങന

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിന്റെ സെമിയിൽ ന്യൂസിലാൻഡിനെ കൂടാതെ ഏതൊക്കെ ടീമുകൾ എത്തുമെന്ന് നാളെ അറിയാം. ഗ്രൂപ്പ് രണ്ടിൽ നിന്ന് ആരൊക്കെ സെമിയിലെത്തുമെന്ന് നാളെ നടക്കുന്ന മത്സരങ്ങൾ പൂർത്തിയായാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. നിലവിലെ പോയിന്റ് പരിശോധിച്ചാൽ, 6 പോയിന്റുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. 5 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ...

സലൂൺ ബിസിനസിലേക്ക് മുകേഷ് അംബാനി; സ്വന്തമാക്കുക ഈ വമ്പൻ കമ്പനിയുടെ ഓഹരികൾ

ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ റിലയൻസ് റീട്ടെയിൽ സലൂൺ ബിസിനസിലേക്ക് ചുവടുവെക്കുന്നു. നാച്ചുറൽസ്‌ സലൂണിന്റെ 49 ശതമാനത്തോളം ഓഹരികളായിരിക്കും റിലയൻസ് റീട്ടെയിൽ സ്വന്തമാക്കുക. ഓഹരികൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. റിലയൻസുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഓഹരി വില്പന പുതിയ ഘട്ടത്തിലേക്ക് കടന്നു എന്നും നാച്ചുറൽസിന്റെ ചീഫ് എക്സിക്യൂട്ടീവ്...

സ്‌ഫോടക വസ്തു പിടികൂടിയ കേസ്: തടിയന്റവിട നസീർ അടക്കം അഞ്ച് പ്രതികളെ വെറുതെ വിട്ടു

കൊച്ചി: കണ്ണൂർ ചെമ്പിലോട് വീട്ടുവളപ്പിൽ നിന്ന് അമോണിയെ നൈട്രേറ്റ് പിടികൂടിയെന്ന് ആരോപിച്ച് 2009ൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീർ,ഷറഫുദ്ദീൻ ,റഈസ് അടയത്ത്, ആർ.എം അഫ്‌സൽ, ഫൈറൂസ് എന്നിവരെയാണ് പ്രതിചേർത്തിരുന്നത്. പ്രതികളെ കേസുമായി ബന്ധപ്പിക്കാൻ തെളിവൊന്നുമില്ലെന്നും ജുഡീഷ്യറിയുടെ സമയം നഷ്ടമാക്കുന്ന കേസാണിതെന്നും നിരീക്ഷിച്ചാണ് എറണാകുളം...

ഫ്ലെക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീൽ ആരാധകന് ദാരുണാന്ത്യം

കണ്ണൂര്‍: ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ ഫുട്ബോള്‍ ടീമിന്‍റെ ഫ്ലെക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം. കണ്ണുർ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീൽ ആരാധകനായ ഇയാൾ അലവിൽ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്‍റെ ഫ്ലെക്സ് കെട്ടിയത്.

ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത് ഒരു കോടി ടൂറിസ്റ്റുകള്‍; മുന്നില്‍ ഇന്ത്യക്കാര്‍

ദുബൈ: ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്.  10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ...

ഇടിച്ചിട്ട വാഹനം കണ്ടെത്തിയില്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കും; അപേക്ഷ നല്‍കേണ്ടത് ആര്‍ഡിഒയ്ക്ക്: ഹൈക്കോടതി

കൊച്ചി: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഇതിനു നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. അജ്ഞാത വാഹനം ഇടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത് അപകടം നടന്ന സ്ഥലത്തെ ആര്‍ഡിഒയ്ക്കാണ്. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img