അമരാവതി: പുഷ്പ സിനിമാ സ്റ്റൈലിൽ 130 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. 2021ലെ തെലുങ്ക് ഹിറ്റ് ചിത്രമായ പുഷ്പ: ദ റൈസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്...
ബംഗളൂരു: മുസ്‌ലിം വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ച അധ്യപകനെ സസ്പെൻഡ് ചെയ്ത് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി). അധ്യാപകനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് അധികൃതരുടെ നടപടി. സംഭവത്തെ അപലപിക്കുന്നതായും അന്വേഷണം പ്രഖ്യാപിച്ചതായും പ്രസ്താവനയിൽ എം.ഐ.ടി അറിയിച്ചു.
https://twitter.com/MIT_MANIPAL/status/1597187261657157635?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1597187261657157635%7Ctwgr%5E807d56880a1a17091993d1677db2485953b76563%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fkarnataka-professor-suspended-for-calling-student-terrorist-probe-ordered-1101357
അന്വേഷണം പൂർത്തിയാകുന്നതുവരെ ക്ലാസുകൾ എടുക്കുന്നതിൽ നിന്ന് അധ്യാപകനെ അധികൃതർ വിലക്കിയിട്ടുണ്ട്. വിദ്യാർഥിയെ അധ്യാപകൻ ഭീകരവാദിയെന്ന് വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ...
ചെറിയ പനിയ്ക്കും വൈറല്‍ ബ്രോങ്കൈറ്റിസിനും (ശ്വാസകോശ രോഗം) ആൻ്റിബയോട്ടിക് നൽകരുതെന്ന മാർഗനിർദേശവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകൾ കുറിച്ചുനൽകുമ്പോൾ ഡോക്ടർമാർ ശ്രദ്ധിക്കണമെന്നാണ് ഐസിഎംആറിൻ്റെ നിർദേശം.
തൊലിപ്പുറത്തുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ച് ദിവസം മാത്രമേ ആൻ്റിബയോട്ടിക് നൽകാൻ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുവച്ച് പകരുന്ന കമ്മ്യൂണിറ്റി ന്യുമോണിയയ്ക്ക് അഞ്ച് ദിവസവും ആശുപത്രിയിൽ ചികിത്സയിലിരിക്കെ...
പ്രവാസികൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റേയു ദിനങ്ങളാണ് ഓരോ പൊതു അവധികളും സമ്മാനിക്കാറുള്ളത്. യു.എ.ഇയിൽ ഡിസംബർ ആദ്യവാരത്തിൽ ഒന്നു മുതൽ നാലുവരെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള നീണ്ട പൊതു അവധി ലഭിക്കും.
എന്നാൽ അതിനു മുൻപുതന്നെ, 2023ലെ പൊതു അവധി ദിനങ്ങളും കാബിനറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലുള്ളവർക്ക് ഏകീകൃതമായാണ് പൊതു അവധി ദിനങ്ങൾ ലഭിക്കുക.
സർക്കാർ അറിയിച്ചതു പ്രകാരം, ആദ്യമായി ഗ്രിഗോറിയൻ...
ന്യൂഡല്‍ഹി: നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ. ഭീഷണിപ്പെടുത്തിയും മറ്റു വഴികൾ ഉപയോഗിച്ചും മതപരിവർത്തനം നടക്കുന്നു. ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മതത്തിൽ വിശ്വസിക്കാനുള്ള അവകാശം മതം മാറ്റാനുള്ള അവകാശമല്ലെന്നും കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരവുമായി ഒരു കൂട്ടം മലയാളികള്‍. 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചിരിക്കുന്ന മുഖം' എന്നെഴുതിയ പോസ്റ്ററുമായാണ് അവര്‍ ഗാലറിയിലെത്തിയത്.
ഞായറാഴ്ച്ച നടന്ന ബെല്‍ജിയവും മൊറോക്കോയും തമ്മിലുള്ള മത്സരം കാണാനായി കൊച്ചി, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് പോയവരാണ് ഇവര്‍. നൗഷാദ്, ഫൈസല്‍, മഹ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ്...
പാലക്കാട്: ലോകമെങ്ങും ഫുട്ബോള്‍ ലഹരിയില്‍ മുങ്ങിക്കഴിഞ്ഞു. പ്രീ ക്വാട്ടര്‍ മത്സരങ്ങള്‍ കഴിയാന്‍ ഇനി അധിക നാളില്ല. അപ്പോഴും ആവേശം ഒട്ടും ചോരാതെ നിര്‍ത്തുകയാണ് പലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുകാര്‍. ഓരോ ഗ്രാമത്തിലും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകള്‍ ഉയരുമ്പോള്‍, മുമ്പുയര്‍ത്തിയ കട്ടൗട്ടുകളെക്കാള്‍ വലിയ കട്ടൗട്ടുകള്‍ ഉയര്‍ത്താനാണ് ഓരോ കളിയാരാധകരുടെയും ശ്രമം. ഇത്തവണ അത് കൊല്ലക്കോട്ടുകാര്‍ സ്വന്തമാക്കി. കോഴിക്കോട് പുള്ളാവൂര്‍ പുഴയിലും...
ജിമ്മും ഡയറ്റുമൊക്കെ പിന്തുടരുന്ന യുവാക്കളും ഹൃദയാഘോതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണപ്പെടുന്ന വാര്‍ത്ത പലപ്പോഴും നാം കേള്‍ക്കാറുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്.
ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ...
തിരുവനന്തപുരം : സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി പദ്ധതിയിലെ തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു...
ലോകകപ്പ് ആഘോഷത്തിന്‍റെ ഭാഗമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ ഷോക്കേറ്റ് അപകടം. പാലക്കാട് മേലാമുറിയിലായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ഒരാളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടൗട്ട് കെട്ടി ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. നിലവില്‍...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...