Latest news

അസാധാരണ നടപടി, രാജ്യസഭയിൽ കോൺഗ്രസിനെതിരെ മുസ്ലിം ലീഗിന്‍റെ പരസ്യ വിമർശനം; അതൃപ്തി പരസ്യമാക്കിയതിന് പിന്നിൽ!

ദില്ലി: ഏക സിവില്‍ കോഡ് വിഷയത്തിൽ കോൺഗ്രിനോടുള്ള അതൃപ്തി പരസ്യമാക്കി മുസ്ലിംലീഗ്. സിവിൽ കോ‍ഡിനോടുള്ള സ്വകാര്യബില്ലിനെ കോണ്‍ഗ്രസ് ആദ്യം എതിർക്കാത്തതിലാണ് മുസ്ലീം ലീഗ് എം പി പി വി അബ്ദുൾ വഹാബ് രാജ്യസഭയിൽ അതൃപ്തി അറിയിച്ചത്. ബി ജെ പി എം പി കിരോഡി ലാല്‍ മീണയുടെ ഏകീകൃത സിവില്‍ കോഡ് സ്വകാര്യബില്ലിനെ പ്രതിപക്ഷം...

മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന് ഹർജി, കേന്ദ്രത്തിന്‍റെ അഭിപ്രായം തേടി സുപ്രീം കോടതി

ദില്ലി: മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മുസ്ലിം വ്യക്തിനിയമ പ്രകാരം 18 വയസിനു താഴെയുള്ള മുസ്ലിം പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന്...

വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു ആഴമുള്ള പാറക്കുളത്തിൽ വീണു, രക്ഷിക്കാൻ പിന്നാലെ ചാടി വരൻ, ഇനി വിവാഹം മൂന്ന് മാസം കഴിഞ്ഞ്

ചാത്തന്നൂർ: വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധൂവരന്മാർ പാറക്കുളത്തിൽ വീണു. 50 അടിയിലേറെ വെള്ളമുള്ള കുളത്തിൽ നിന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് സാഹസികമായാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തോടെ കല്ലുവാതുക്കലിലെ കാട്ടുപുറം ആയിരവില്ലി പാറക്കുളത്തിലായിരുന്നു അപകടം. പരവൂർ കൂനയിൽ അശ്വതികൃഷ്ണയിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകൻ വിനു.വി.കൃഷ്ണനും കല്ലുവാതുക്കൽ പാമ്പുറം അറപ്പുര വീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും...

‘മാതൃഭൂമി’ക്കെതിരേ നിയമസഭയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; കുറിപ്പുമായി തിരിച്ചടിച്ച് പത്രാധിപര്‍; ചേരിതിരിഞ്ഞ് പോര്

‘മാതൃഭൂമി’ക്കെതിരേ നിയമസഭയില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഏത് പദ്ധതി വന്നാലും നിങ്ങളുടെ കാലത്തായാലും ഞങ്ങളുടെ കാലത്തായാലും എതിര്‍ക്കുന്ന ചിലരുണ്ട്. അത് പലതും രാഷ്ട്രീയപ്രസ്ഥാനങ്ങളല്ല. പ്രത്യേകമായ ചില വിഭാഗങ്ങളുണ്ട്. ഏതു പദ്ധതിക്കും എതിരാണവര്‍. ആ കൂട്ടത്തില്‍ നില്‍ക്കുന്നൊരു പത്രമാണിത്. കേരളത്തിലെ ഏത് പദ്ധതിയെയാണ് ഈ പത്രം അനുകൂലിച്ചിട്ടുള്ളത്. നിങ്ങളോര്‍ക്കണം കേരളത്തിന്റെ പഴയ ചരിത്രം. ആ...

മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

കുമ്പള : മഖ്ദൂമിയ്യ എജ്യുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവഹിച്ചു. സമ്മേളന പ്രഖ്യാപനം സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി കുറാ തങ്ങൾ നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പത്തിന കർമപദ്ധതി പ്രഖ്യാപിച്ചു. ഹിഫ്ളുൽ ഖുർആൻ സനദ്ദാനവും ഖുർആൻ റിസർച്ച്...

മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് ചെറുഗോളി വാർഡ് കമ്മിറ്റി നിലവിൽ വന്നു

മംഗൽപ്പാടി: മംഗൽപ്പാടി പഞ്ചായത്ത് മംഗൽപ്പാടി (ചെറുഗോളി) വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നിലവിൽ വന്നു. ജനറൽ കൗൺസിൽ യോഗം മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് അഡ്ഹോക്ക് കമ്മിറ്റി പ്രസിഡൻ്റ് ഷാഹുൽ ഹമീദ് ബന്ദിയോട് ഉൽഘാടനം ചെയ്തു. മൂസകുഞ്ഞി അന്തു അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് തോട്ട സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഉപാധ്യക്ഷൻ...

എകസിവിൽ കോഡ് ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി; വോട്ടെടുപ്പിൽ കോണ്‍ഗ്രസ് എംപിമാര്‍ പുറത്ത്

ദില്ലി: വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി. ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോ‍ഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. അനുമതിയിൽ വോട്ടെടുപ്പ് നടത്താൻ രാജ്യസഭാ അധ്യക്ഷൻ അനുമതി നൽകി. ഇതോടെ സഭയിൽ വോട്ടെടുപ്പ് നടന്നു. ഒടുവിൽ 23-നെതിരെ 63 വോട്ടുകൾക്കാണ് ഏകസിവിൽ...

മുസ്ലിം ലീഗ് വർഗീയപാർട്ടിയല്ല, ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടി: എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വർഗീയ പാർട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്. 'മുസ്ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക്...

പ്രളയകാലത്ത് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ല; കേരള സർക്കാറിനെതിരെ കേന്ദ്രം

പ്രളയകാലത്ത് സംസ്ഥാനത്തിന് നൽകിയ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ. ഭക്ഷ്യധാന്യത്തിന്റെ പണം പിന്നീട് നൽകുമെന്ന ധാരണയിലാണ് അനുവദിക്കുന്നത്. ഭക്ഷ്യധാന്യത്തിന് വേണ്ട പണം ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്നും ഭക്ഷ്യമന്ത്രി പിയുഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. ജോസ് കെ മാണി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കേന്ദ്രം...

ഒമ്പതിനായിരത്തിലധികം കാറുകൾ തിരികെ വിളിച്ച് മാരുതി സുസുക്കി

ഒരു വാഹനം പുറത്തിറങ്ങിയതിന് ശേഷം നിർമാണ കമ്പനി തന്നെ നിർമാണ തകരാറുകൾ കണ്ടെത്തിയാൽ തിരികെ വിളിക്കുന്നത് വാഹന ലോകത്ത് ഇടക്കിടെ നടക്കുന്ന സംഭവമാണ്. അത്തരത്തിലൊരു തിരിച്ചുവിളിക്കൽ നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. 2022 നവംബർ രണ്ടിനും 28 നും ഇടയിൽ നിർമിച്ച ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എക്‌സ് എൽ...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img