Latest news

ഫിഫയുടെ വമ്പൻ പ്രഖ്യാപനം വന്നു; മൊറോക്കോയ്ക്ക് ആഘോഷിക്കാം, ഏറ്റെടുത്ത് ആരാധകർ

ദോഹ: ലോകകപ്പിലെ സെമി ഫൈനൽ വരെ കുതിച്ച് എത്തിയ മൊറോക്കോയ്ക്ക് സന്തോഷം നൽകുന്ന തീരുമാനം പ്രഖ്യാപിച്ച് ഫിഫ. അടുത്ത വർഷം ഫെബ്രുവരിൽ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന് വേദിയൊരുക്കുക മൊറോക്കോയാണ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആണ് ഇക്കാര്യം ഇന്ന് അറിയിച്ചത്. യുഎസ്എയിൽ നിന്നുള്ള സിയാറ്റിൽ സൗണ്ടേഴ്സ്, സ്പെയിനിൽ നിന്നുള്ള റയൽ മാഡ്രിഡ്, ആഫ്രിക്കയിൽ നിന്നുള്ള...

ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും, തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂ: രാഹുൽ ഗാന്ധി

ജയ്‌പൂർ: കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്ന് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ വിലകുറച്ച് കാണരുത്. ബിജെപിയെ കോൺഗ്രസ് അധികാരത്തിൽ നിന്ന് താഴെയിറക്കും. തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂവെന്ന മുന്നറിയിപ്പും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ...

വിളിക്കുന്നത് ആരെന്ന് കൃത്യമായി അറിയാം; ‘കാഷിഫില്‍’ എല്ലാ കമ്പനികളേയും ഉള്‍പ്പെടുത്തുമെന്ന് യുഎഇ

യുഎഇയില്‍ ഫോണ്‍ വിളിക്കുന്നവരെ തിരിച്ചറിയാനായുളള കോളര്‍ ഐഡി സര്‍വീസായ കാഷിഫില്‍ എല്ലാ കമ്പനികളും ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.  വ്യാജ ഫോണ്‍ വിളികള്‍ തടയുന്നതിനും ഫോണ്‍ വിളിക്കുന്നവരെ തിരിച്ചറിയുന്നതിനുമായി 2021 ല്‍ നടപ്പാക്കിയ പദ്ധതിയാണ് കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി....

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രി പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രി പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി. പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ ചട്ടഞ്ചാലിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആശുപത്രി അടച്ചു പൂട്ടുന്നതിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂത്ത് ലീഗിന്‍റെ തീരുമാനം. 128 കണ്ടെയ്‌നറുകളിലായി 551 കിടക്കകളാണ് ടാറ്റ ആശുപത്രിയിലൊരുക്കിയത്....

വായ്പ വേണോ? ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ; സിബില്‍ സ്‌കോര്‍ താനെ ഉയര്‍ന്നോളും

സാമ്പത്തിക ലോകത്ത് ഒരു വ്യക്തിയുടെ വായ്പാ ചരിത്രം സംബന്ധിച്ച വിശ്വാസ്യതയുടെ പ്രതിഫലനമാണ് സിബില്‍ സ്‌കോറിലൂടെ വെളിവാകുന്നത്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമൊക്കെ വായ്പ അനുവദിക്കുന്നതിന് ഇന്നു മുഖ്യ ഘടകമാക്കുന്നതും സിബില്‍ (CIBIL) സ്‌കോറിനെയാണ്. 300-നും 900-നും ഇടയില്‍ നല്‍കുന്ന മൂന്നക്ക സിബില്‍ സ്‌കോറില്‍ 750-ന് മുകളിലുള്ളവരെയാണ് വളരെ മികച്ച ഉപഭോക്താക്കളായി വിലയിരുത്തുന്നത്. അതേസമയം വായ്പ തിരിച്ചടവിന്റെ...

ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നം; ഒരു തരം പ്രത്യേക മനുഷ്യരാണവര്‍- അരുണ്‍കുമാര്‍

കോഴിക്കോട്: പത്താന്‍ സിനിമയിലെ ബേഷരം രംഗ് എന്ന പാട്ടിലെ ദീപികയുടെ വസ്ത്ര ധാരണവും അതിലെ കാവി നിറവും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. വിഷയത്തിലിപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നമെന്നാണ് അരുണ്‍കുമാര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു...

ജയിച്ചാലും തോറ്റാലും അര്‍ജന്‍റീനക്കും ഫ്രാന്‍സിനും കൈനിറയെ പണം; ലോകകപ്പ് സമ്മാനത്തുക ഇങ്ങനെ

ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും ഞായറാഴ്ച കിരീടപ്പോരാട്ടത്തിനിറങ്ങുകയാണ്. ഫൈനലില്‍ ജയിച്ചാലും തോറ്റാലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് കോടികളാണ്. അതും ഒന്നോ പത്തോ നൂറോ കോടിയല്ല. ലോകകപ്പ് ജേതാക്കൾക്ക് 42 മില്യണ്‍ ഡോളറാണ്(ഏകദേശം 348 കോടി രൂപ) സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഫൈനലില്‍ തോറ്റ് രണ്ടാം സ്ഥാനക്കാരാവുന്നവര്‍ക്കും കിട്ടും കൈനിറയെ പണം. 30 മില്യണ്‍...

കർണാടകയിൽ ഡി.കെ കളിതുടങ്ങി; ബി.ജെ.പിയെ ഞെട്ടിച്ച് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്

ബംഗളൂരു: അടുത്തവർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ബി.ജെ.പിയെ അമ്പരപ്പിച്ച് നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്. ഒരാഴ്ചയ്ക്കുള്ളിൽ മുതിർന്നവരുൾപ്പെടെ പത്തിലധികം പ്രധാനനേതാക്കളാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. കൂടാതെ മുൻ എം.എൽ.എമാരുൾപ്പെടെയുള്ള നേതാക്കൾ ബി.ജെ.പി വിടുകയോ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യം അറിയിക്കുകയോ ചെയ്തിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്നും ജെ.ഡി.എസിൽ...

കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് അഭിമാന നിമിഷം; നന്ദി പറഞ്ഞ് നെയ്‌മര്‍

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്‌മറുടെ കരിയര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്. നെയ്‌മര്‍ ബ്രസീലിയന്‍ കുപ്പായത്തില്‍ ഇനി കളിക്കുമോ ഇല്ലയോ എന്ന ചര്‍ച്ച തുടരുന്നതിനിടെ കേരളത്തിലെ ആരാധക സ്നേഹത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാനറികളുടെ സൂപ്പര്‍ താരം. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ്...

പി.എഫ്.ഐ ബന്ധമുണ്ടെന്ന് സംശയം: ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്, ആയുധങ്ങള്‍ കണ്ടെടുത്തു

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. തമിഴ്നാട്ടിലെ നെല്‍പേട്ടയിലെ ഉമര്‍ ഷെരീഫിന്റെ വീട്ടിലാണ് എന്‍.ഐ.എയുടെ റെയ്ഡ്. ഇന്ന് പുലര്‍ച്ചെ നാലിന് നടത്തിയ റെയ്ഡില്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന ഉമര്‍ ഷെരീഫിന്റെ വീട്ടില്‍ നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ആയുധങ്ങള്‍ കണ്ടെടുത്തു. തമിഴ്നാട്ടിലെ നെല്‍പേട്ടയിലെ വസതിക്ക്...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img