Latest news

കോവിഡ് ഭീതി മൂലം വീടിനു പുറത്തിറങ്ങാതെ അമ്മയും മകളും കഴിഞ്ഞത് 2 വർഷം; ഒടുവിൽ ആശുപത്രിയിൽ

അമരാവതി: കോവിഡ് ഭീതി മൂലം രണ്ടുവർത്തോളം പുറത്തിറങ്ങാതെ ജീവിച്ച് അമ്മയും മകളും. ആന്ധ്രാപ്രദേശിലെ കുയ്യേരു ​ഗ്രാമത്തിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. മണി, മകൾ ദുർ​ഗ ഭവാനി എന്നിവരാണ് 2020 മുതൽ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയത്. കോവിഡ് ബാധിക്കുമെന്ന ഭീതി മൂലമാണ് അമ്മയും മകളും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞത്. ഇരുവരുടെയും ആരോ​ഗ്യനില വഷളായതോടെ ​ഗൃഹനാഥൻ തന്നെയാണ്...

ബ്യൂണസ് അയേഴ്സില്‍ തടിച്ചുകൂടി 40 ലക്ഷം പേര്‍! ടീം ബസ് വഴിതിരിച്ചുവിട്ടു, ഒടുവില്‍ രക്ഷക്കെത്തി ഹെലികോപ്റ്റര്‍

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അർജന്‍റീന ടീമിന് രാജകീയ വരവേൽപ്പ്. ലക്ഷക്കണക്കിനാളുകളാണ് വിക്ടറി പരേഡിനെത്തിയത്. വിമാനമിറങ്ങിയത് മുതൽ അഭിമാനതാരങ്ങളെ വിടാതെ പിന്തുടർന്ന  ആരാധകക്കൂട്ടം ബ്യൂണസ് അയേഴ്സിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്കോ ചത്വരത്തിൽ സൂചികുത്താനിടമില്ലാത്ത വിധം ഒത്തുകൂടി. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി. 36 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട്...

മെസ്സിയും സംഘവും കിരീടം ഉയര്‍ത്തിയ രാത്രി അപൂര്‍വനേട്ടം സ്വന്തമാക്കി ഗൂഗിൾ

ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോള്‍ ലോകമൊന്നാകെ കണ്ണുചിമ്മാതെ കണ്ടിരുന്നു. റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മെസിയും സംഘവും കിരീടം ഉയര്‍ത്തിയ രാത്രി സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ഒരു അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് രേഖപ്പെടുത്തിയിരിക്കുകയാണ്. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്....

ചൈനയില്‍ 3 മാസത്തിനുള്ളില്‍ 60% പേര്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യത; ഇന്ത്യയിലും ജാഗ്രതാനിര്‍ദേശം

ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മൂന്നു മാസത്തിനിടയില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോളതലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളേയും...

ഷഹീൻഷാ അഫ്രിദി ഷഹീദ് അഫ്രിദിയുടെ മകളെ വിവാഹം കഴിക്കുന്നു

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയെ വിവാഹം കഴിക്കുമെന്ന് സൂചന. അൻഷയ്‌ക്കൊപ്പമുള്ള ഷഹീന്റെ നിക്കാഹ് ചടങ്ങ് ഫെബ്രുവരി 3 ന് നടക്കുമെന്നും റുഖ്‌സതി പിന്നീട് നടക്കുമെന്നും പാകിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അഫ്രീദിയുടെ മകൾ അൻഷയെ വിവാഹം കഴിക്കണമെന്നത് തന്റെ...

ചൈനയില്‍ 3 മാസത്തിനുള്ളില്‍ 60% പേര്‍ക്ക് കോവിഡ് ബാധിക്കാന്‍ സാധ്യത; ഇന്ത്യയിലും ജാഗ്രതാനിര്‍ദേശം

ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മൂന്നു മാസത്തിനിടയില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോളതലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളേയും...

കാസർഗോഡ് 19 കാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി

കാസർഗോഡ് സ്വദേശിനിയായ പത്തൊമ്പതുകാരിയെ വിവിധ ഇടങ്ങളിലെത്തിച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. പരാതിയിൽ ഇടനിലക്കാരി ഉൾപ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ യുവതിയുടെ കാമുകനും ഉൾപ്പെടും. കാസർഗോഡിന് പുറമെ മംഗളൂരു, തൃശൂർ എന്നിവടങ്ങളിൽ എത്തിച്ച് കൂടുതൽ പേർക്ക് മുന്നിൽ കാഴ്ച്ചവച്ചതായി യുവതി മൊഴി നൽകി.

മെസേജ് അബദ്ധത്തില്‍ ഡിലീറ്റായോ? പേടിക്കേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ട് വാട്‌സ്ആപ്പ് എന്നും ജനപ്രീതിനേടാറുണ്ട്. ഏറ്റവും ഒടുവിലായി കമ്പനി കൊണ്ടുവന്ന ഫീച്ചറുകളാണ് ചര്‍ച്ചയാകുന്നത്. അബദ്ധത്തില്‍ ഡിലീറ്റായിപ്പോയ സന്ദേശങ്ങള്‍ പഴയപടി തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ് ഒരു ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനകരമാകും ഈ ഫീച്ചറെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്ദേശം അയച്ച ശേഷം...

‘യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന’; അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസികൾ

അവധിക്കാലം ആരംഭിച്ചതിന് പിന്നാലെ യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു. അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം പറയുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ...

അപരിചിതരെ ആദ്യമായി കാണുമ്പോൾ ചുംബിക്കണം, ഇന്ത്യയുടെ അയൽ രാജ്യത്ത് പുതിയ രീതി വ്യാപകമാകുന്നു

ഡേറ്റിംഗ് എന്ന വാക്ക് മലയാളിക്കൾക്കിടയിൽ സുപരിചിതമായി തീർന്നിരിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യരാജ്യങ്ങളിലെന്ന പോലെ നമ്മുടെ നാട്ടിലും 'ഡേറ്റിംഗ്' വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. പ്രണയത്തിലേക്ക് കടക്കുന്നതിന് മുമ്പായി പരസ്പരം അറിയാനും മനസിലാക്കാനുമാണ് പ്രധാനമായും ഡേറ്റിംഗ് പ്രയോജനപ്പെടുന്നത്. ഇതിനായി പുറത്തുപോവുകയോ, ഒരുമിച്ച് സമയം ചെലവിടുകയോ എല്ലാം ആവാം. ഇപ്പോഴിതാ ചൈനയിൽ പുതിയൊരു ഡേറ്റിംഗ് സംസ്‌കാരം ഉടലെടുത്തിരിക്കുകയാണ്. അപരിചിതരെ ആദ്യം കാണുമ്പോൾ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img