Latest news

18.5 കോടി, ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി സാം കറൻ

കൊച്ചി: ഐപിഎല്‍ മിനി താരലേലത്തില്‍ വിസ്‌മയിപ്പിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍. ട്വന്‍റി 20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സുമായി അവസാന നിമിഷങ്ങളില്‍ പോരടിച്ചാണ് താരത്തെ പഞ്ചാബ് റാഞ്ചിയത്. സാം കറനായി രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ തുടക്കത്തില്‍ ലേലത്തില്‍ സജീവമായിരുന്നു. പിന്നാലെ പഞ്ചാബ്...

ഇം​ഗ്ലീഷ് കോലി എന്ന് സ്റ്റോക്സ് വിളിച്ച താരം; ഐപിഎൽ ലേലത്തിൽ പൊന്നുംവില, താരമായി ഹാരി; വില്യംസൺ ​ഗുജാറാത്തിന്

കൊച്ചി: ഐപിഎൽ മിനി താര ലേലത്തിൽ ഇം​ഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞ് ലേലം വിളി. സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ ഒടുവിൽ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. അതേസമയം, ന്യൂസിലൻഡിന്റെ കെയ്ൻ...

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

ദില്ലി: കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാൾ....

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ : നടപടി വൈകിയതില്‍ നിരുപാധികം മാപ്പു പറഞ്ഞ് സര്‍ക്കാര്‍; ജനുവരി 15 നകം സ്വത്ത് കണ്ടുകെട്ടും

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ നടപടി വൈകിയതില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മനപ്പൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. രജിസ്‌ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ വസ്തുക്കള്‍ ജനുവരി 15 ന് അകം കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊതുമുതല്‍ സംരക്ഷിക്കല്‍ പ്രധാനമാണെന്ന് കോടതി പറഞ്ഞു....

ഐപിഎല്‍ താരലേലം: മലയാളി താരങ്ങളില്‍ രോഹന്‍ കുന്നുമ്മലും ഷോണ്‍ ജോര്‍ജും ശ്രദ്ധാകേന്ദ്രം

കൊച്ചി: ഐപിഎല്‍ മിനിതാരലേലം കൊച്ചിയില്‍ നടക്കാനിരിക്കെ പ്രതീക്ഷയോടെ മലയാളി താരങ്ങളും. പത്ത് താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് അതില്‍ പ്രധാനി. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ലിസ്റ്റിലെ 33-ാം താരമാണ് രോഹന്‍. കോഴിക്കോട്ടുകാരന്റെ സമീപകാലത്തെ ഫോം നിരവധി ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പ്. ലിസ്റ്റില്‍...

37.16 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളെ പുറത്താക്കി വാട്ട്സ്ആപ്പ്

ദില്ലി: വാട്ട്സാപ്പിൽ വീണ്ടും അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. നവംബറിൽ ഇന്ത്യയിൽ 37.16 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മുൻപ് നിരോധിച്ച അക്കൗണ്ടുകളെക്കാൾ 60 ശതമാനം കൂടുതലാണ് ഇക്കുറി. രാജ്യത്ത് നിരോധിച്ച വാട്ട്സാപ്പ് അക്കൗണ്ടുകളിൽ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കൾ ഫ്ലാഗ് ചെയ്യുന്നതിന് മുമ്പ് തന്നെ തടഞ്ഞതാണ്. ഒക്ടോബറിൽ രാജ്യത്ത് 23.24 ലക്ഷം...

ഇടക്കാല ജാമ്യം: ഉമർ ഖാലിദ് ജയിൽ മോചിതനായി

ഡല്‍ഹി: ജെ.എൻ.യു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ജയിൽ മോചിതനായി. 7 ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. സഹോദരിയുടെ വിവാഹം കണക്കിലെടുത്താണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ 7 മണിക്കാണ് ഉമര്‍ ഖാലിദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു....

ഫോണ്‍ ബാറ്ററി ഉപയോക്താവിന് തന്നെ ഊരിയെടുക്കാനും, ഇടുവാനും സാധിക്കണം; നിയമം

ബ്രസല്‍സ് : ഉപയോക്താക്കൾക്ക് മികച്ച സ്‌മാർട്ട്‌ഫോൺ അനുഭവം പ്രദാനം ചെയ്യുന്നതിനായി യൂറോപ്യൻ യൂണിയൻ ചില സുപ്രധാന നിയമങ്ങൾ പാസാക്കി വരുകയാണ്. ഇതിനകം തന്നെ എല്ലാ ഫോണുകൾക്കും യുഎസ്ബി ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കിയ നിയമം ഒക്കെ അതിന്‍റെ ഭാഗമാണ്. ആപ്പിള്‍ അടക്കം ഈ വഴിയിലേക്ക് മാറുന്നുവെന്നതാണ് ഇതിന്‍റെ പോസറ്റീവ് വശം. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ മൂന്നാം കക്ഷി ആപ്പ്...

‘അര്‍ഹതിയില്ലാത്ത കാര്യം’ ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ചതിന് പിന്നാലെ ‘സാൾട്ട് ബേ’യ്ക്ക് നിരോധനം

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ച് അര്‍ജന്‍റീനയുടെ ലോകകപ്പ് ആഘോഷത്തില്‍ പങ്കെടുത്ത 'സാൾട്ട് ബേ' എന്നറിയപ്പെടുന്ന തുർക്കി ഷെഫ് നസ്ർ-എറ്റ് ഗോക്സെയെ യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് വിലക്കി. 1914-ൽ തുടങ്ങിയ  അമേരിക്കയിലെ ഏറ്റവും പഴക്കമേറിസോക്കർ ടൂർണമെന്റാണ് ഇത്. യുഎസ് ഓപ്പൺ കപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇത് സ്ഥിരീകരിച്ചു. ഒരു ട്വീറ്റിൽ, യുഎസ്...

വിലക്കിന് പിന്നാലെ ക്ലാസ് മുറികളിൽ കരയുന്ന വിദ്യാർത്ഥിനികൾ, അഫ്​ഗാനിൽ നിന്നും നെഞ്ചുലച്ച് വീഡിയോ

കഴിഞ്ഞ ദിവസമാണ് അഫ്​ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാർ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ലോകത്തിന്റെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ഇപ്പോഴിതാ ക്ലാസ് മുറിയിലിരുന്നു വിദ്യാർത്ഥിനികൾ കരയുന്നതിന്റെ ഒരു ദൃശ്യമാണ് ആളുകളെ പിടിച്ചുലയ്ക്കുന്നത്. ഈ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഡിസംബർ 21 -നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്....
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img