Latest news

എന്തുകൊണ്ടാണ് ജനുവരി 1 പുതുവർഷമായി ആഘോഷിക്കുന്നത്?

2023-ന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. 2022-നോട് വിടപറഞ്ഞ് ശോഭനവും സമൃദ്ധവുമായ നാളെയുടെ പ്രതീക്ഷയിൽ പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ലോകം ഒരുങ്ങി കഴിഞ്ഞു. സന്തോഷത്തിന്റെയും നവോന്മേഷത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ഓരോ പുതുവത്സര പുലരികൾ. എന്നാല്‍ എന്തുകൊണ്ടാണ് ജനുവരി ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ? ഒരു വര്‍ഷത്തിന്‍റെ ആദ്യത്തെ മാസം ജനുവരിയയത് എന്തുകൊണ്ടാണ്? പുതുവര്‍ഷത്തിന്‍റെ രഹസ്യം...

‘മോദിയെ താഴെയിറക്കാൻ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണം’; ആൻറണിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം : നരേന്ദ്ര മോദിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണമെന്ന മുതിര്‍ന്ന നേതാവ് എ കെ ആൻറണിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ. എല്ലാ ഹിന്ദുക്കളും ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. ഭൂരിപക്ഷ വിഭാഗത്തിനായുള്ള ആൻറണിയുടെ രാഷ്ട്രീയം കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലേക്കെത്താനുള്ള അടവുനയമായാണ് വിലയിരുത്തപ്പെടുന്നത്....

മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ ; ദക്ഷിണ കൊറിയയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ദക്ഷിണ കൊറിയയിൽ അപൂർവ അണുബാധയേറ്റ് ഒരു മരണം. ദക്ഷിണ കൊറിയയിൽ നിന്ന് തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ 50 വയസുകാരനാണ് മാരകമായ അണുബാധയായ മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബ ബാധിച്ച് മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വൈകുന്നേരത്തോടെ തന്നെ മധ്യവയസ്കനിൽ തലവേദന, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 'മസ്തിഷ്കം തിന്നുന്ന അമീബ'...

കരുക്കള്‍ക്ക് ഒപ്പം ശിരോവസ്ത്രവും നീക്കി!, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച് ഇറാന്‍ ചെസ് താരം; സാറയുടെ നീക്കത്തില്‍ ഞെട്ടി മതഭരണകൂടം

ഇറാനില്‍ മാസങ്ങളായി നടക്കുന്ന ഹിജാബ് പ്രക്ഷോഭത്തിന് പുതുമാനം നല്‍കി രാജ്യാന്തര ചെസ് താരം സാറ കദം. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിക്കാതെയാണ് സാറ കദം മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. കസഖ്സ്ഥാനില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യന്‍ഷിപ്പിലാണ് ശിരോവസ്ത്രം ഉപേക്ഷിച്ച് ഇവര്‍ മത്സരത്തിനെത്തിയത്. ഇവരുടെ ചിത്രങ്ങള്‍ ഇറാനിലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ഇതേകുറിച്ച് പ്രതികരിക്കാന്‍...

പുതുവത്സരാഘോഷം: വാഹനപരിശോധനയും പട്രോളിങും നിരീക്ഷണവും കര്‍ശനമാക്കാൻ പൊലീസ്

തിരുവനന്തപുരം : പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത്...

ഭീമൻ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ആരോപണം, കത്തിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പ്രവർത്തകർ, പ്രതിഷേധം

കൊച്ചി : പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായയെച്ചൊല്ലി തർക്കം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. എന്നാൽ തെറ്റിദ്ധാരണ വേണ്ടെന്നും  ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി വ്യക്തമാക്കി. അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ്...

ചൈനയടക്കം 6 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധം, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി

ദില്ലി:ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ്  എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍   ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ജനുവരി പകുതിയോടെ രാജ്യത്തെ...

ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

യാത്രക്കിടെ വിമാന യാത്രക്കാരുടെ തമ്മിൽ തല്ല് വീഡിയോ വൈറലായി. ആകാശത്തുവെച്ചാണ് യാത്രക്കാർ തമ്മിൽ തല്ലിയത്. തായ് സ്‌മൈൽ എയർവേയ്‌സ് ഫ്ലൈറ്റിലായിരുന്നു സംഭവം. സംഭവം യാത്രക്കാരിലെ ചിലർ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ജീവനക്കാർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും തർക്കം അടിയിലെത്തി....

‘പിന്നിൽ പ്രവർത്തിച്ചവരെ വിടില്ല’; തനിക്കെതിരായ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന; : പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ ടി.പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. രണ്ട് ദിവസം ഇത് സംബന്ധിച്ച അന്വേഷണത്തിലായിരുന്നു. ചില പേരുകൾ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കേട്ടുകേൾവി ആയതുകൊണ്ട് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിക്കകത്തുള്ളവർക്ക് ഇതിൽ പങ്കുണ്ടോ...

ആയുധങ്ങള്‍, മൊബൈല്‍ ഫോണുകള്‍, തേജസ് മാഗസിനുകൾ അടക്കം പിടിച്ചെടുത്തു; പി.എഫ്‌.ഐയുടെ രണ്ടാംനിര നേതാക്കളെ അരിച്ചുപെറുക്കി എന്‍.ഐ.എ

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും തേജസ് മാഗസിനുകളും പിടിച്ചെടുത്തു. കൊച്ചി എടവനക്കാട് സ്വദേശി മുബാറകിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുബാറക്കിനെ കസ്റ്റഡിയില്‍ എടുത്ത് കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. പിഎഫ്‌ഐയുടെ രണ്ടാംനിര നേതാക്കളുടെ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img