Latest news

ഇന്ത്യയിലെ 7.5 ശതമാനം വീടുകളിൽ കാറുകൾ; ഏറ്റവും കുറവ് ബീഹാറിൽ, കേരളത്തിലെ കണക്കുകളും പുറത്ത്

ഇന്ത്യയിലെ വാഹന സാന്ദ്രതയെപ്പറ്റിയുള്ള കണക്കുകൾ പുറത്ത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് രാജ്യത്തെ വാഹനങ്ങളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ട്വിറ്ററിൽ പങ്കുവച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വളർച്ചയുള്ള വാഹന വിപണികളിൽ ഒന്നായ ഇന്ത്യയിൽ 7.5 ശതമാനം വീടുകളിൽ മാത്രമാണ് പാസഞ്ചർ കാറുകൾ ഉള്ളത്. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലെ...

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി ഇന്ത്യൻ രൂപ

മുംബൈ: ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി ഇന്ത്യൻ രൂപ. 2022ലെ കണക്ക് പ്രകാരം 11.3 ശതമാനം നഷ്ടമാണ് രൂപക്കുണ്ടായത്. 2013ന് ശേഷം ഇതാദ്യമായാണ് ഡോളറിനെതി​രെ രൂപ ഇത്രയും കനത്ത നഷ്ടം നേരിടുന്നത്. യു.എസ് ​കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ​ഉയർത്തിയതാണ് രൂപക്ക് തിരിച്ചടിയായത്. ഈ വർഷം രൂപ 82.72ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021ൽ...

പ്രണയ വിവാഹം: മകൾക്ക് രക്ഷിതാക്കളുടെ പണത്തിന് അർഹതയില്ലെന്ന്​ കോടതി

ഇരിങ്ങാലക്കുട: വീട്ടുകാരറിയാതെ പ്രണയിച്ച്​ വിവാഹിതയായ മകൾക്ക് രക്ഷിതാക്കളിൽനിന്ന് വിവാഹ ചെലവിനോ മറ്റ്​ ചെലവുകൾക്കോ പണം ആവശ്യപ്പെടാൻ അർഹതയില്ലെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതി. പാലക്കാട് വടവന്നൂർ സ്വദേശി ശെൽവദാസിന്റെ മകൾ നിവേദിത നൽകിയ ഹരജിയാണ് കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാർ തള്ളിയത്. അച്ഛൻ തനിക്ക് വിവാഹ ചെലവിന് പണം നൽകിയില്ലെന്ന് കാട്ടിയാണ് പെൺകുട്ടി കോടതിയെ...

‘സൂക്ഷിച്ച് വണ്ടിയോടിക്കണം’; റിഷഭ് പന്തിനോട് ശിഖർ ധവാൻ പറഞ്ഞ വാക്കുകൾ -വിഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കഴിഞ്ഞ ദിവസാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. താരം സഞ്ചരിച്ച ആഢംബര കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. പന്ത് അപകടനില മറികടന്നതായാണ് റിപ്പോർട്ടുകൾ. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറിനെ ഉദ്ധരിച്ച്...

റിഷഭ് പന്തിന്‍റെ കാറില്‍ നിന്ന് പണം കവര്‍ച്ച ചെയ്യപ്പെട്ടോ? ജീവന്‍ രക്ഷിച്ച ബസ് ഡ്രൈവറിന്‍റെ പ്രതികരണം

ദില്ലി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. താരം അപകടനില തരണം ചെയ്തിട്ടുണ്ട്. എത്രയും വേഗം പന്തിന് ക്രിക്കറ്റ് പിച്ചിലേക്ക് തിരികെയെത്താന്‍ കഴിയട്ടേ എന്ന പ്രാര്‍ത്ഥനയിലാണ് ക്രിക്കറ്റ് ആരാധകര്‍. റിഷഭ് പന്തിന്‍റെ അപകട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട...

കോണ്‍ഗ്രസിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഗുലാം നബി ആസാദ്; രാഹുലിന്റെ യാത്രയിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: നാലുമാസം മുമ്പ് നാടകീയമായി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി ഗുലാംനബി ആസാദ് ചര്‍ച്ചകള്‍ നടത്തിവരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 26-നാണ് ഗുലാം നബി കോണ്‍ഗ്രസുമായുള്ള അഞ്ചുപതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ബന്ധം ഉപേക്ഷിച്ചത്. ഒക്ടോബറില്‍ ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഡെമോക്രാറ്റിക്...

സുരക്ഷയില്‍ അഞ്ച് സ്റ്റാര്‍, ഋഷഭ് പന്തിന്‍റെ തീപിടിച്ച കാറിന്‍റെ ഫീച്ചറുകള്‍ അമ്പരപ്പിക്കും!

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച അപകടത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകത്തിനൊപ്പം ഇന്ത്യൻ വാഹനലോകവും. അത്യാധുനിക സുരക്ഷാ സൌകര്യമുള്ള മെഴ്‌സിഡസ് ബെൻസ് കാറാണ് അപകടത്തില്‍പ്പെട്ടത്. മെഴ്‌സിഡസ് എഎംജി ജിഎൽഇ 43 4മാറ്റിക് കൂപ്പെയാണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. റോഡിലെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ കാറിന് തീ പിടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ഋഷഭ് പന്ത് മറണത്തില്‍ നിന്നും...

കാഴ്ച്ച മറച്ച് ബസിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ, ഒപ്പം കൂളിങ് സ്റ്റിക്കറും; കണ്ണടച്ച് എം.വി.ഡി

കോഴിക്കോട്: കാഴ്ച മറയ്ക്കുംവിധം ബസിനുപിന്നിലെ ചില്ലില്‍ മുഴുവനായും മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള കൂളിങ് ഫിലിം ഒട്ടിച്ച ബസിനെതിരേ നടപടിയെടുക്കാതെ മോട്ടോര്‍വാഹനവകുപ്പ്. 2021 ഡിസംബര്‍ ഒമ്പതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ഹാജരാക്കിയ ബസിനെതിരേ ഇതുവരെ യാതൊരു നടപടിയുമില്ല. കെ.എല്‍. 13 എ.എഫ്. 2300 നമ്പറിലുള്ള കോഴിക്കോട് സുല്‍ത്താന്‍ബത്തേരി ലക്കിടി വഴി വെള്ളാരംകുന്ന് ഗവ. കോളേജ് റൂട്ടാണ് 'സല്‍ഫ മോള്‍' എന്ന ഈ...

ആകെ ക്ഷീണിതനായി സുശാന്ത് സിങ്; മരിക്കുന്നതിന് മുമ്പുള്ള നടന്റെ വിഡിയോ പുറത്ത്

ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രജ്പുത്തിന്റേത്. 2020 ജൂൺ 14 നാണ് നടനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്താണ് ആദ്യം പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് കേസ് ബോളിവുഡിലെ മയക്കു മരുന്ന് മാഫിയയിൽ ചെന്നെത്തുകയായിരുന്നു. സംഭവത്തിൽ നടിയും കാമുകിയുമായ റിയ ചക്രവർത്തിയെ പൊലീസ്...

‘ജയ് ശ്രീറാം’ വിളിച്ചില്ല; പത്ത് വയസുകാരനായ മുസ്ലീം ബാലന് നേരെ ആക്രമണം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പത്തുവയസുകാരനെ ആക്രമിച്ച സംഭവത്തിൽ 22 കാരനെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം ബാലൻ 'ജയ് ശ്രീറാം' എന്ന് വിളിക്കാത്തതിനാണ് ഉപദ്രവിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ യുവാവ് അജയ് ഭിലിനെതിരെ പൊലീസ് എഫ് ഐ ആർ ഫയൽ ചെയ്തു. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിലാണ് സംഭവം നടന്നത്. കുട്ടി ട്വൂഷൻ ക്ലാസിലേയ്ക്ക് പോവുന്ന വഴിയിൽ...
- Advertisement -spot_img

Latest News

ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം? ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു, ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ

ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ...
- Advertisement -spot_img