Latest news

2022-ൽ സംസ്ഥാനത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ; വിജിലൻസിന് റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് കേസുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്. ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്ത വർഷമായി മാറിയിരിക്കുകയാണ് 2022. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് 47 കൈക്കൂലി കേസുകളാണ് വിജിലൻസ് പിടികൂടിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പുകളിൽ നിന്നുമാണ് ഏറ്റവും...

സാമ്പത്തിക പ്രതിസന്ധി: പാക്കിസ്ഥാനിൽ പാചകവാതകം പ്ലാസ്റ്റിക് ബാഗുകളിൽ! – വിഡിയോ

ഇസ്‍ലാമാബാദ് ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനിൽ, ആളുകൾ വലിയ പ്ലാസ്റ്റിക് ബാഗുകളിൽ ഉൾപ്പെടെ പാചകവാതകം കൊണ്ടുപോകുന്ന ചിത്രങ്ങളും വിഡിയോയും വൈറൽ. പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത പ്രതിസന്ധി നേരിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ആളുകൾ വലിയ പ്ലാസ്റ്റിക് ബലൂണുകളിൽ പാചകവാതകം നിറയ്ക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഇതു കൈകാര്യം ചെയ്യുന്നത് വന്‍അപകടങ്ങള്‍ക്കു കാരണമാകുമെന്ന...

റോഡ്,മാലിന്യ പ്രശ്നങ്ങളിലല്ല, ലവ് ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ; ബി.ജെ.പി പ്രവര്‍ത്തകരോട് നളീന്‍ കട്ടീല്‍

മംഗളൂരു: വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി എം.പി നളീന്‍ കുമാര്‍ കട്ടീല്‍. റോഡ് വിഷയത്തിലും മാലിന്യ പ്രശ്നങ്ങളിലുമല്ല ലവ് ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന എം.പിയുടെ വാക്കുകളാണ് വിവാദത്തിന് തിരി കൊളുത്തിയത്. തിങ്കളാഴ്ച മംഗളൂരുവിലെ 'ബൂത്ത് വിജയ അഭിയാന' പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ലോക്‌സഭാ എം.പി ഇക്കാര്യം...

ഇരട്ടകളാണെങ്കിലും ജനിച്ചത് വ്യത്യസ്ത വർഷങ്ങളില്‍; അപൂർവങ്ങളിൽ അപൂർവം

ടെക്‌സസ്: ആറുമിനിറ്റ് വ്യത്യാസത്തിൽ ഇരട്ടകൾ ജനിച്ചത് വ്യത്യസ്ത വർഷങ്ങളില്‍. അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനാണ് ഈ പുതുവർഷം സാക്ഷ്യം വഹിച്ചത്. അമേരിക്കയിലെ നോർത്ത് ടെക്‌സസിലാണ് സംഭവം. ക്ലിഫ് സ്‌കോട്ട്- കാലി ജോ സ്‌കോട്ട് ദമ്പതികൾക്കാണ് മിനിറ്റുകളിലെ വ്യത്യാസത്തിൽ ഇരട്ടപെൺകുട്ടികള്‍ ജനിച്ചത്.ഇരുവരുടെയും ജനനതീയതിയും മാസവും ദിവസവും സമയവുമെല്ലാം വ്യത്യസ്തമാണ്. ഗർഭിണിയായ കാലി ജോ സ്‌കോട്ടിനെ ടെക്‌സാസ് ഹെൽത്ത് പ്രെസ്ബിറ്റീരിയൻ...

ഐഫോൺ 14 വീണ്ടും വമ്പൻ വിലക്കുറവിൽ!

മുംബൈ: ഐഫോണിന് വമ്പൻ ഓഫറുമായി വീണ്ടും ഫ്‌ളിപ്കാർട്ട്. ന്യൂഇയർ സെയിലിന്റെ ഭാഗമായാണ് കമ്പനി ഏറ്റവും അവസാനം പുറത്തിറങ്ങിയ shoppingmode ഐഫോൺ 14 അടക്കം വൻ വിലക്കുറവിൽ വിപണിയിലെത്തിക്കുന്നത്. shoppingmode ഐഫോൺ 14ഉം ഐഫോൺ 14 പ്ലസും 60,990 രൂപയ്ക്ക് ലഭിക്കുമെന്നാണ് 'ടെക് ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നത്. ഫോണിന്റെ സ്‌റ്റോറേജ്, നിറവ്യത്യാസങ്ങൾക്കനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. ചുവപ്പ് നിറത്തിലുള്ള 256 ജി.ബി സ്‌റ്റോറേജുള്ള ഐഫോൺ 14ന്...

ഇനി ‘ എ ഗ്രേഡും’ ‘ ബി ഗ്രേഡും’ ഇല്ല, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരു പോലെ കാണണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി മോദിയും അമിത്ഷായും

സംസ്ഥാനത്തെ ലോക്‌സഭാ- നിയമസഭാ മണ്ഡലങ്ങളെ എ ഗ്രേഡ് , ബി ഗ്രേഡ് എന്ന് തിരിക്കുന്ന പരിപാടി നിര്‍ത്താന്‍ മോദിയും അമിത്ഷായും അടങ്ങുന്ന കേന്ദ്ര ബി ജെ പി  നേതൃത്വം കേരളാ നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ തിരിക്കുന്ന നിയോജകമണ്ഡലങങളില്‍ മാത്രം ശ്രദ്ധിക്കുന്നത് പാര്‍ട്ടിയുടെ കേരളത്തിലെ മൊത്തം സാധ്യതയെ ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലോക്‌സഭയില്‍ തിരുവനന്തപുരം,...

അപകട കാരണം ഉറങ്ങി പോയതല്ല; പന്തിന്റെ വെളിപ്പെടുത്തല്‍

ഡ്രൈവിംഗിനിടെ ഉറങ്ങിയ പോയതല്ല അപകടകാരണമെന്ന് വെളിപ്പെടുത്തി റിഷഭ് പന്ത്. കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പന്ത് പറഞ്ഞതായി ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ വെളിപ്പെടുത്തി. താരത്തിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ശ്യാം ശര്‍മ വ്യക്തമാക്കി. അതിനിടെ ആശുപത്രിയില്‍ ചികിത്സയിലുള്ള പന്തിനെ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി. തീവ്രപരിചരണ...

സഞ്ജുവിന്റെ കാര്യത്തിൽ ഈ അത്ഭുതം സംഭവിച്ചാൽ മാത്രം അവൻ കളിക്കും, അല്ലെങ്കിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഒരിക്കൽക്കൂടി കണ്ട് മടങ്ങാം; അഭിപ്രായവുമായി ആകാശ് ചോപ്ര

ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനായി ആകാശ് ചോപ്ര ഇന്ത്യയുടെ സാധ്യതാ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഒരുപിടി യുവതാരങ്ങളുമായിട്ടാണ് ഇന്ത്യ ശ്രീലങ്കക്ക് എതിരെയുള്ള ടി20 പരമ്പരക്ക് ഇറങ്ങുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചോപ്ര തന്റെ രണ്ട് ഓപ്പണർമാരായി...

ഗവര്‍ണര്‍ വഴങ്ങി; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകിട്ട് നാലിന്

തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് നാലുമണിക്ക്. സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തീയതിയിലും സമയത്തും ചടങ്ങ് നടത്താന്‍ രാജ്ഭവന്‍ അനുവാദം നല്‍കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. സജി ചെറിയാന്‍ തിരിച്ചെത്തുന്നതില്‍ വിശദാംശങ്ങള്‍ ചോദിച്ച ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് നേരത്തെ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു.

‘ശ്രീരാമന്റെ അനു​ഗ്രഹം ഉണ്ടായിരിക്കട്ടെ’; രാഹുൽ ​ഗാന്ധിക്ക് ആശംസകളുമായി അയോധ്യ രാമക്ഷേത്രത്തിലെ പുരോഹിതന്‍

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 3000 കിലോമീറ്റർ പിന്നിട്ട വേളയിൽ ആശംസകൾ നേർന്ന് രാമജന്മക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ  ആചാര്യ സത്യേന്ദ്ര ദാസ്  രം​ഗത്ത്. രാഹുൽ ​ഗാന്ധിക്ക് ഭ​ഗവാൻ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്ന് ആശംസിച്ചു. കത്തിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് സത്യേന്ദ്ര ദാസ് പിന്തുണ അറിയിച്ചു....
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img