Latest news

‘ജയിൽവാസം മൂലം ലൈംഗിക സുഖം നഷ്ടപ്പെട്ടു’, സർക്കാരിനോട് 10,000 കോടി രൂപ ആവശ്യപ്പെട്ട് കൂട്ടബലാത്സംഗ കേസ് പ്രതി

ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ അനുഭവിച്ച മാനസികവും ശാരീരികവുമായ ദുരിതങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഒരു ആദിവാസി യുവാവ്. മധ്യപ്രദേശിലെ രത്‌ലാമിൽ നിന്നുള്ള കാന്തിലാൽ ഭിൽ എന്നയാളാണ് സർക്കാരിനോട് 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ഇയാളെ 2022 ഒക്ടോബറിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ‘പീഡനക്കേസിൽ 666 ദിവസം ജയിലിൽ കഴിഞ്ഞു. ഇക്കാലയളവിൽ...

സുന്ദരം, മനോഹരം ബ്ലാസ്റ്റേഴ്സ്; ഇന്നലെ കൊച്ചിയിൽ പിറന്നത് ഐഎസ്എലിലെ ഏറ്റവും മികച്ച ടീം ഗോളുകളിലൊന്ന്- VIDEO

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഡ്രീം റൺ തുടരുകയാണ്. ഇന്നലെ കൊച്ചിയിൽ ജംഷഡ്പൂർ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്നപ്പോൾ പരാജയമറിയാതെ 8 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. ആറാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ സമനില ഒഴിച്ചാൽ ബാക്കിയെല്ലാ മത്സരങ്ങളിലും വിജയം. പോയിൻ്റ് പട്ടികയിൽ മൂന്നാമത്. സീസൺ തുടക്കത്തിൽ തുടരെ മൂന്ന് കളി പരാജയപ്പെട്ടതിനു ശേഷമാണ് ഇവാൻ വുകുമാനോവിച്...

ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം അല്‍ഐനിലെ ഡ്രൈവര്‍ക്ക്; 20 സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും

അബുദാബി: വാഹനം ഓടിച്ചുകൊണ്ടിരുന്നതിനിടെയാണ് അല്‍ഐനിലെ ആ പിക്കപ്പ് ഡ്രൈവറെ തേടി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ നിന്നുള്ള ഫോണ്‍ കോള്‍ എത്തിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള സമ്മാനം അയാള്‍ സ്വന്തമാക്കിക്കഴിഞ്ഞുവെന്ന വിവരം അറിയിക്കാന്‍ അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും മൂന്ന് തവണ വിളിച്ചെങ്കിലും കോള്‍ കണക്ടായില്ല. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റയ്‍ഫുലിനായിരുന്നു ചൊവ്വാഴ്ച...

‘സ്വർണം’ കുഴിച്ചിട്ടിരിക്കുന്ന കൊല്ലം! ദേശീയപാത നിർമ്മാണത്തിനായി കുഴിച്ചപ്പോൾ കോടിക്കണക്കിന് രൂപ വിലയുള്ള കറുത്തപൊന്ന്, വമ്പൻ ഓഫറുമായി കമ്പനി

ചവറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമ്മിക്കാൻ നീണ്ടകര ഭാഗത്ത് കുഴിച്ചപ്പോൾ കിട്ടിയത് ധാതുസമ്പുഷ്ടമായ കരിമണൽ. ഈ മണൽ സ്‌കരണത്തിനായി വിട്ടുകിട്ടാൻ കെ.എം.എം.എൽ അധികൃതർ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. നീണ്ടകര പാലം മുതൽ ഇടപ്പള്ളിക്കോട്ട വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള ഭാഗത്താണ് കരിമണൽ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പ്രദേശത്തോട് ചേർന്നുള്ള ഭൂമി കെ.എം.എല്ലിന്റെ ഒന്നാം ഖനന...

ലക്ഷദ്വീപ് അഗത്തി കൂട്ടായ്മയുടെ എക്‌സല്ലന്റ് അവാര്‍ഡ് എബി കുട്ടിയാനത്തിന്

ലക്ഷദ്വീപ് അഗത്തി കൂട്ടായ്മ നല്‍കുന്ന എക്‌സല്ലന്റ് അവാര്‍ഡ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബി കുട്ടിയാനത്തിന് നല്‍കും. സാഹിത്യ, ജീവകാരുണ്യ മാധ്യമ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ജനുവരി രണ്ടാം വാരം ലക്ഷദ്വീപ് അഗത്തിയില്‍ നടക്കുന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ബുസര്‍ ജംഹാര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ അതിക്രമം; വനിതാ യാത്രികയ്ക്ക്‌മേല്‍ മൂത്രമൊഴിച്ച് സഹയാത്രികന്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ വനിതാ യാത്രികയോട് സഹയാത്രികന്റെ അതിക്രമം. വനിതാ യാത്രികയ്ക്ക്മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്. 2022 നവംബര്‍ 26ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. സംഭവത്തില്‍ ജീവനക്കാരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു. സംഭവത്തില്‍ എയര്‍ ഇന്ത്യ...

വാട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി; അഡ്മിന്റെ നാവ് മുറിച്ച് അഞ്ചംഗ സംഘം

പുണെ∙ വാട്സാപ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനായ യുവാവിനെ അഞ്ച് പേർ ക്രൂരമായി മർദിച്ചു. ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഡിസംബർ 28ന് രാത്രി 10ന് മഹാരാഷ്ട്രയിലെ പുണെയിൽ ഫുർസുങ്കി ഏരിയയിലാണ് സംഭവം. 38 കാരിയാണ് ഓം ഹൈറ്റ്‌സ് ഹൗസിങ് സൊസൈറ്റിയിലെ അഞ്ചു പേർക്കെതിരെ ഹദാപ്‌സർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്....

യുവാവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയായ ബിജെപി നേതാവിൻ്റെ ഹോട്ടൽ പൊളിച്ചുനീക്കി

മധ്യപ്രദേശിൽ ബിജെപി നേതാവ് മിസ്രി ചന്ദ് ഗുപ്തയുടെ ഹോട്ടൽ പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം. മധ്യപ്രദേശിലെ സാഗറിൽ അനധികൃതമായി നിർമിച്ച ഹോട്ടലാണ് പൊളിച്ചുനീക്കിയത്. 30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിപ്പിച്ചുകൊന്ന കേസിലെ പ്രതിയാണ് മിസ്രി ചന്ദ് ഗുപ്ത. ഇയാൾ അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ്...

ഉപ്പളയിലെ ഗുണ്ടാസംഘങ്ങളെ ഒതുക്കി; ലഹരി മാഫിയക്കെതിരെ പിടിമുറുക്കി മഞ്ചേശ്വരം പൊലീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും അടിക്കടി നടന്നിരുന്ന ഗൂണ്ടാ വിളയാട്ടം കര്‍ശന നടപടിയെ തുടര്‍ന്ന് ഒതുങ്ങിയതോടെ മയക്കുമരുന്ന് മാഫിയകളെ ഒതുക്കാനും പൊലീസ് നടപടി തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് നടത്തിയത്. രണ്ട് സ്‌കൂട്ടറുകളിലായി കടത്തിയ 53 ഗ്രാം എം.ഡി.എം.എ യുമായി അഞ്ചുപേരെയാണ് പൊലീസ് പിടിച്ചത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ്...

കേന്ദ്രം നല്‍കിയിരുന്ന അഞ്ച് കിലോ സൗജന്യ അരി ഇനി ലഭിക്കില്ല

കേന്ദ്ര സര്‍ക്കാര്‍  പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ അരി ഇനി മുതല്‍ ലഭിക്കില്ല. കൊവിഡ് കാലത്തായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി 5 കിലോ അരി നല്‍കി തുടങ്ങിയിരുന്നത്. സംസ്ഥാനത്ത് ഇന്ന് മുതല്‍ കേന്ദ്ര സംയോജിത സൗജന്യ റേഷന്‍ പദ്ധതി പ്രകാരമുള്ള വിതരണം തുടങ്ങുന്നതിനാലാണ് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ അരിയുടെ വിതരണം...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img