ഇന്ത്യയുടെ അയല്‍ക്കാരായ നേപ്പാള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെയുള്ള രാജ്യമാണ്. ഫസ്റ്റ് ക്ലാസ് മല്‍സരത്തിനു പോലും ഒഴുകിയെത്തുന്നത് പതിനായിരങ്ങളാണ്. അടുത്ത കാലത്തായി കുറച്ചധികം നേട്ടങ്ങളും സ്വന്തമാക്കാന്‍ നേപ്പാള്‍ ക്രിക്കറ്റിന് സാധിച്ചിട്ടുണ്ട്.
അടിസ്ഥാന വികസനങ്ങളോ നല്ലൊരു സ്‌റ്റേഡിയം പോലുമോ ഇല്ലാതെയാണ് നേപ്പാളിന്റെ ക്രിക്കറ്റ് വളര്‍ച്ചയേറെയും. എന്നാല്‍ കഴിവുകെട്ട ക്രിക്കറ്റ് ബോര്‍ഡും അതിനകത്തെ അഴിമതിയും അവരുടെ മുന്നേറ്റത്തെ പിന്നോട്ട് അടിക്കുന്നു.
ഇപ്പോള്‍...
തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്.
സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പുലർച്ചെ മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളുമെത്തി.
കേരള...
2002 ഒക്‌ടോബർ 31-ന് നടന്ന എഎസ് അഡെമയും സ്റ്റേഡ് ഒളിംപിക് ഡി എൽ എമിർണും തമ്മിലുള്ള മത്സരത്തിനാണ് എക്കാലത്തെയും ഉയർന്ന സ്‌കോർ നേടിയ ഫുട്‌ബോൾ മത്സരത്തിന്റെ ലോക റെക്കോർഡ്. ഗിന്നസ് ബുക്കിൽ ഇടം നേടിയ മത്സരമായി പിന്നീട് ഇത് മാറി.
തങ്ങളുടെ മുൻ മത്സരത്തിൽ SO എമിറനുമായുള്ള സമനിലയെ തുടർന്ന് AS അഡെമ നേരത്തെ തന്നെ...
മലപ്പുറം: പന്ത് തട്ടി മലപ്പുറവും കേരളവും ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ 12 മണിക്കൂർകൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.
12 മണിക്കൂർകൊണ്ട് ഏറ്റവുമധികം...
ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു ഉമ്രാന്‍ മാലിക്കിന്റേത്. ഇതുവരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിനായി. പേസ് തന്നെയാണ് ഉമ്രാനെ മറ്റുള്ള ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. പേസുകൊണ്ട് താരം അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദാരബാദിനായി പുറത്തെടുത്ത പ്രകടനമാണ് ജമ്മു കശ്മീരില്‍ നിന്നുള്ള പേസറെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.
പേസ് കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഉമ്രാന്‍...
ന്യൂഡല്‍ഹി: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വര്‍ധിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസികള്‍ 10000 കോടി ഡോളറാണ് നാട്ടിലേക്ക് അയച്ചത്. നാട്ടിലേക്ക് പണം അയക്കുന്നതില്‍ ഒരു വര്‍ഷം കൊണ്ട് 12 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി....
ആപ്പിള്‍ 14ന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്ന ഫീച്ചര്‍. ഇപ്പോഴിതാ ആന്‍ഡ്രോയിഡിലും സാറ്റലൈറ്റ് കണക്ടിവിറ്റി വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അടിയന്തര സാഹചര്യങ്ങളില്‍ സെല്ലുലാര്‍ കണക്ഷന്‍ ലഭിക്കാത്ത അവസരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍. കാടുകളിലും മലയോര പര്‍വതമേഖലകളിലുമെല്ലാം സാഹസിക യാത്രകള്‍ക്കും മറ്റും പോവുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ജീവന്‍രക്ഷാ സംവിധാനമായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ കണക്കാക്കാം.
സാറ്റലൈറ്റ്...
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് പൂക്കൾക്കും വിലക്കേർപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. ഇക്കാര്യം പരിഗണിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (സി.പി.സി.ബി.) നിർദേശം നൽകി.
പ്ലാസ്റ്റിക് പൂക്കളും ഇലകളും മറ്റ് അലങ്കാരവസ്തുക്കളും പൂർണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് പുണെ സ്വദേശിയായ കർഷകൻ രാഹുൽ പവാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. രണ്ടുമാസത്തിനകം...
ഇസ്ലാമാബാദ്: ശ്രീലങ്കക്ക് പിന്നാലെ അയൽരാജ്യമായ പാകിസ്ഥാനെയും സാമ്പത്തിക പ്രതിസന്ധി തുറിച്ചുനോക്കുന്നു. കടുത്ത വിലക്കയറ്റവും വിദേശനാണ്യശേഖരത്തിലെ കുറവും വിദേശകടബാധ്യതയുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. അതിന് പുറമെ കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രളയം കാർഷികമേഖലയെ തകർത്തതും തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാൻ.
കുതിച്ചുകയറി വില
പാകിസ്ഥാനിൽ അവശ്യസാധനങ്ങൾക്ക് വിലകുതിച്ചുയരുകയാണ്. ഗോതമ്പിന്റെ വിലയിൽ വലിയ വർധനവുണ്ടായി ഒരുകിലോ ഗോതമ്പ്...
ചെന്നൈ: ഗവർണർമാരുടെ ഇടപെടലിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്ത്. ചെന്നൈയിൽ രാവിലെ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോളും വിമർശനം കടുപ്പിക്കുകയായിരുന്നു. ഗവർണർമാരുടെ ഇടപെടൽ ജനാധിപത്യത്തിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരളത്തിൽ ഗവർണർ - സി പി എം ഒത്തുകളി...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...