ഉപ്പള: ചാർട്ടേർഡ് അക്കൗണ്ടന്റ് ഫൈനൽ പരിക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മംഗൽപാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന ഇബ്രഹിം ബി.കെ-സഫിയ ദമ്പതികളുടെ മകൾ അവ്വാബിയത്ത് ജസീലയ്ക്ക് മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.
കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ,...
ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിന് ശേഷം അറബ് മണ്ണിൽ മറ്റൊരു സൂപ്പർ പോരാട്ടത്തിന് അരങ്ങൊഴുങ്ങുകയാണ്. ഇത്തവണ സൗദി അറേബ്യയാണ് വേദി.
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന് കാണുന്ന മത്സരം എന്ന ഖ്യാതിയുള്ള എൽ ക്ലാസിക്കോ മത്സരമാണ് ജനുവരി 16ന് കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നത്.
എന്നാൽ ലാ ലിഗയിലെ എൽ ക്ലാസിക്കോക്ക് പുറമെയുള്ള മത്സരം...
കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ഹൈക്കോടതിയും ശരിവെച്ചതിന് പിന്നാലെ ആയിരത്തിലധികം വിദ്യാര്‍ത്ഥിനികള്‍ പഠനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) കര്‍ണാടക യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
കര്‍ണാടകത്തിലെ ഹസന്‍, ദക്ഷിണ...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരനെ പീഡിപ്പിച്ചുവെന്ന് പരാതിയിലോ, മൊഴിയിലോ എങ്ങും ഇല്ല. രാഷ്ട്രിയ വിരോധം തീർക്കാനുണ്ടാക്കിയ കള്ളക്കേസാണിത്. കെ. സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും...
ദുബൈ: ചിക്കനേക്കാളും ബീഫിനേക്കാളും ഉള്ളിക്ക് വില കൂടിയ നാട്ടിലേക്ക് കിലോ കണക്കിന് ഉള്ളിയും വാങ്ങി യാത്ര ചെയ്യുകയാണ് യുഎഇയിലെ ചില പ്രവാസികള്‍. പണപ്പെരുപ്പവും അതുമൂലമുണ്ടായ വിലക്കയറ്റവും കാരണം കഷ്ടപ്പെടുന്ന ഫിലിപ്പൈന്‍സിലെ പ്രവാസികളാണ് യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ ഉള്ളിയും പച്ചക്കറികളുമൊക്കെ പെട്ടിയിലാക്കി കൊണ്ട് പോകുന്നത്.
മുമ്പ് നാട്ടിലേക്ക് ചോക്കലേറ്റുമായി യാത്ര ചെയ്‍തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പച്ചക്കറികള്‍...
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയതിന് ശേഷം ഇതുവരെ മത്സരത്തിനിറങ്ങിയിരുന്നില്ല. ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം.
അല്‍ നസറിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്.
സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ...
ബന്തിയോട്: ഹേരൂരില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് തുറന്ന് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഹേരൂരിലെ യക്ഷിതി(23)നെയാണ് കുമ്പള അഡി.എസ്.ഐ രതീഷും സംഘവും അറസ്റ്റ് ചെയ്തത്. പത്ത് ദിവസം മുമ്പ് ഹേരൂര്‍ കണ്ടറപ്പാടിയിലെ ആനന്ദന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ആനന്ദനും ഭാര്യയും രാവിലെ...
അൽ നസറിലൂടെ സൗദി റേബ്യൻ മണ്ണിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ കളിക്കാനെത്തുന്ന ആദ്യ ഇതിഹാസ താരമാണ് റോണോ. പ്രതിവർഷം 225 മില്യൺ യൂറോയുടെ കരാറിൽ അൽ നസറിൽ എത്തിയ താരത്തിന് രാജകീയ വരവേൽപ്പാണ് അൽ നസർ ആരാധകരും സൗദി അധികൃതരും നൽകിയത്.
റൊണാൾഡോയുടെ രംഗ പ്രവേശനത്തോടെ വലിയ നേട്ടങ്ങൾക്കാണ് അൽ നസർ...
കണ്ണൂര്‍: ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറിയിരുന്ന് ചിക്കൻ കഴിച്ച് പൂച്ചകൾ. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം.
രണ്ട് പൂച്ചകളാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് സ്റ്റാന്‍റില്‍ കയറിയിരുന്ന് ഷവർമ കഴിച്ചത്. പയ്യന്നൂരിലെ മജ്‍ലിസ് റസ്റ്റോറന്റിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പൂച്ച കയറിയതിന് പിന്നാലെ ഷവർമ നശിപ്പിച്ചതായി ഹോട്ടലുട അറിയിച്ചു.
ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ മാറ്റാൻ ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൂച്ചകൾ കയറി ഷവർമ...
ഇടുക്കി: ഇടുക്കി അടിമാലിയിൽ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകം തന്നെ. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ് കുറ്റം സമ്മതിച്ചു. മനോജിനെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മദ്യം കൊണ്ടുപോയി കൊടുത്തത് സുധീഷ് തന്നെയാണ്. സംശയത്തെ തുടർന്ന് നടത്തിയ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...