കാസര്‍കോട്: മുസ്ലീം ലീഗിന്റെ സജീവപ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം മുന്‍ ഓഫീസ് സെക്രട്ടറിയുമായിരുന്ന മൊഗ്രാല്‍ ഗവ.വി.എച്ച്.എസ്.എസിന് സമീപത്തെ ടിഎം ഹംസ(62) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു. മുപ്പത് വർഷത്തോളം മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മംഗല്‍പാടി പഞ്ചായത്തില്‍ പൊതു...
കാസര്‍കോട്: ശനിയാഴ്ച മുതല്‍ ഡിസംബര്‍ 3 വരെ ഹൈദരാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയര്‍ ടീമില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒമ്പതാം തവണയാണ് സയ്യിദ് മുഷ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ ഇടം നേടുന്നത്....
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്‍ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.
പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്....
കാസർകോട്: ആംബുലന്‍സിന് വഴി നല്‍കാതെ കാസര്‍കോട്ട് അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് കെഎല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിച്ചത്. അത്യാസന്ന...
ആലപ്പുഴ: പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു നടപടി.
ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു...
റിയാദ്: തിരക്കില്ലാതെ ഉംറ നിർവഹിക്കാനുള്ള സമയക്രമങ്ങൾ പ്രസിദ്ധപ്പെടുത്തി സൗദി അറേബ്യ. ഉംറ തീർത്ഥാടകർക്കായി സൗകര്യങ്ങളും ഇതോടൊപ്പം വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ തീർത്ഥാടകരെ ഉംറക്കായി എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാവിലെ ആറു മുതൽ എട്ടു വരെയും. ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയും. പുലർച്ചെ രണ്ടു മുതൽ നാലുമണി വരെയുമാണ് ഉംറ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ...
പാലക്കാട്: വോട്ടെണ്ണി തീരും മുമ്പേ പുതിയ എം.എൽ.എയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വിടി ബൽറാം. ''പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി''. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി...
അബുദാബി: അബുദാബി കാസ്രോട്ടാർ കൂട്ടായ്മ പത്താം വാർഷികാഘോഷം പത്തര മാറ്റിലാക്കുന്നതിനു തയ്യാറെടുപ്പാരംഭിച്ചു. ഇതിന്റെ ഭാഗമായി വാർഷികാഘോഷ പരിപാടിയുടെ ലോഗോ ആഹ്ളാദകരമായ അന്തരീക്ഷത്തിൽ പ്രകാശനം ചെയ്തു. ദുബൈ സൈഫ് ലൈൻ ഓഫീസിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ ഡോ. അബൂബക്കർ കുറ്റിക്കോൽ പ്രകാശനകർമ്മം നിർവഹിച്ചു. മുഖ്യ അതിഥിയായി യുവവ്യവസായി ആസിഫ് മേൽപറമ്പ്, അസീസ് കമാലിയ, ഹനീഫ്...
വാട്‌സാപ്പിൽ സ്റ്റാറ്റസുകൾ ഇടുന്നതും അത് എത്രയാളുകൾ കണ്ടുവെന്ന് ഇടയ്ക്ക് ഇടയ്ക്ക് പരിശോധിക്കുന്നവരുമാണോ നിങ്ങൾ? എങ്കിൽ വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷൻ നിങ്ങൾക്കുകൂടിയുള്ളതാണ്. വാട്‌സാപ്പിലെ സ്റ്റാറ്റസുകളിൽ ഇന്ന് വാട്‌സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ സ്റ്റാറ്റസിനെ കുറിച്ച് ഗ്രൂപ്പിലെ മുഴുവൻ ആളുകൾക്ക് അറിയിപ്പ് ലഭിക്കുകയും അവർക്ക് സ്റ്റാറ്റസ് ഇട്ടത് അറിയാൻ സാധിക്കുകയും...
ഒമാനിൽ ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം...