ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ടീമിന്റെ മധ്യനിരതാരം ശ്രേയസ് അയ്യര്‍ക്ക് പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമാവും. പുറം വേദനയാണ് താരത്തിന് വിനയായത്. അടുത്തകാലത്ത് പലപ്പോഴായി മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നില്ല. താരത്തെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കും. ശ്രേയസിന്റെ പകരക്കാരനായി രജത് പടിദാറിനെ ടീമില്‍...
കാസറഗോഡ് : കാസർഗോഡ് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജി.എച്ച് എസ്.എസ് കക്കാട്ടിൽ വച്ച് നടന്ന പ്രഥമ കാസർഗോഡ് ജില്ലാ കിഡ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ എംപി ഇന്റർനാഷണൽ സ്കൂൾ കാസർഗോഡ് ഓവറോൾ ചാമ്പ്യന്മാരായി. 6 വയസ്സിനും,9 വയസ്സിനും താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും , 12 വയസ്സിന് താഴെയുള്ള ആൺ, പെൺ...
കൊച്ചി: എറണാകുളം പറവൂരിൽ ഭക്ഷ്യവിഷബാധ. പറവൂർ ടൗണിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് കുട്ടികൾ അടക്കം ആറുപേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണ് എന്ന് താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടർന്ന് പറവൂർ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടിച്ചു.
ഇന്നലെ പറവൂർ ടൗണിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛർദിയും വയറുവേദനയെയും തുടർന്ന്...
ഇസ്ലാമാബാദ് : മുംബയ് സ്‌ഫോടനക്കേസിൽ ഉൾപ്പടെ പങ്കുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി. പാകിസ്ഥാനിലെ കറാച്ചിയിൽ ഒളിവിൽ കഴിയുന്ന ഭീകരൻ ഇത്തവണ പാക് യുവതിയെയാണ് വിവാഹം ചെയ്തത്. ദാവൂദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയാണ് ദാവൂദ് വീണ്ടും വിവാഹം ചെയ്തത്. ദാവൂദിനെ കുറിച്ചുള്ള ഈ വിവരങ്ങൾ എൻ ഐ...
ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ നയങ്ങൾക്കെതിരെ രാജ്യത്തെ തമിഴ് വംശജരുടെ പ്രതിഷേധം. ഞായറാഴ്ച ജാഫ്‌ന സർവകലാശാലയ്ക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രീലങ്കൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ഷാപൂ കൊണ്ട് മുടി കഴുകിയാണ് ഇതിനെ നേരിട്ടത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ തമിഴ് ഗാർഡിയൻ മാധ്യമപ്രവർത്തകൻ ഡോ. തുഷ്യൻ നന്ദകുമാർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ നല്ലൂരിൽ നടന്ന...
ബംഗലൂരു: വാര്‍ത്തകളിലൂടെയും പ്രവൃത്തികളിലൂടെയും മിക്കപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കാറുള്ള നേതാവാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗലൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന വനിതാ കോണ്‍ഗ്രസ് പരിപാടിക്കിടെയുണ്ടായ സിദ്ധരാമയ്യയുടെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
ബംഗലൂരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'നാ നായകി' കോണ്‍ഫറന്‍സ് ആയിരുന്നു വേദി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു പരിപാടിയുടെ...
ഓരോ ഇന്ത്യക്കാരനും എവിടെയായിരുന്നാലും മറക്കാത്ത ഒരു തിയതിയാണ് ജനുവരി 26. രാജ്യം ഈ ദിവസം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നതിന് പിന്നില്‍ ഒരു നീണ്ട ചരിത്രമുണ്ട്. ഈ ദിവസത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസിലാക്കാം.
1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. ഇതിന്റെ സ്മരണാര്‍ഥമാണ് ഈ ദിവസം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്.
1947 ആഗസ്റ്റ് 15ന് രാജ്യം...
സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്താനുള്ള ഗതാഗതവകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് കൈമാറി. 'കെ.എല്‍. 99' സീരീസാണ് ഗതാഗതവകുപ്പിന്റെ നിര്‍ദേശത്തിലുള്ളത്.
'കെ.എല്‍. 99-എ' സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. 'കെ.എല്‍. 99-ബി' കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും 'കെ.എല്‍. 99-സി' തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും 'കെ.എല്‍. 99-ഡി' പൊതുമേഖലാ...
ലണ്ടന്‍: പുകയില ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. മാരക കാൻസറുകൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഇത് വിളിച്ചുവരുത്തുന്നുണ്ട്. പൊതു സ്ഥലത്ത് പുകവലിക്കുന്നതും മിക്ക രാജ്യങ്ങളിലും കുറ്റകരവുമാണ്. എന്നാൽ സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞതിന് ഒരാൾക്ക് അധികൃതർ ഈടാക്കിയ പിഴ കേട്ടാൽ ഞെട്ടും. ആയിരവും രണ്ടായിരവുമല്ല, 55,000 രൂപയാണ് പിഴ ചുമത്തിയത്. ഇംഗ്ലണ്ടിലാണ് സംഭവം....
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...