Latest news

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; 238 പേരുടെ സ്വത്ത് കണ്ടെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എറണാകുളം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. 248 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോർട്ടിലുണ്ട്. കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 126 ഇടങ്ങളിലാണ് ജപ്തി നടന്നത്. ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ...

ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു. പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പതക്കാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനം നിരാശപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. പഞ്ചാബിലും ഗുജറാത്തിലും ഉൾപ്പെടെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാനായപ്പോൾ കേരളത്തിൽ ചലനം ഉണ്ടാക്കാനായില്ല എന്ന് നേതൃത്വം വിലയിരുത്തി.

പിഎഫ്‌ഐ അക്രമങ്ങളുടെ പേരില്‍ മുസ്ലീങ്ങളെ സര്‍ക്കാര്‍ വേട്ടയാടുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാറില്‍ നിന്നും പിണറായിക്ക് എന്ത് വ്യത്യാസമാണുള്ളത്; ചോദ്യങ്ങളുമായി യൂത്ത് ലീഗ്

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങളുടെ പേരില്‍ പിണറായി സര്‍ക്കാര്‍ മുസ്ലീങ്ങളെ വേട്ടയാകുകയാണെന്ന് യൂത്ത് ലീഗ് നേതാവ് പിടെ ഫിറോസ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ റവന്യു റിക്കവറിയിലൂടെ ഈടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ടെന്ന് അദേഹം...

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം:യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ്...

കൊല്ലപ്പെട്ട പിഎഫ്ഐ നേതാവ് സുബൈറിൻ്റെ പേരിലും ജപ്തി നോട്ടീസ്

പാലക്കാട്: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ ആക്രമണത്തിന് ജപ്തി നേരിടുന്നവരിൽ മരിച്ചയാളും. കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പാലക്കാട് എലപ്പുള്ളി സുബൈറിനാണ് കോടതി ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ സുബൈറിൻ്റെ മുഴുവൻ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്. 2022 സെപ്തംബർ 23-നാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ നടന്നത്....

‘അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാമെന്നത് അതിമോഹം’: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ജനകീയ സമരങ്ങളെ സംസ്ഥാന സ‍ര്‍ക്കാര്‍ അടിച്ചമ‍ര്‍ത്താൻ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത  അത്ഭുതപ്പെടുത്തുന്നതാണ്. മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്....

കെ എല്‍ രാഹുല്‍ ഇന്ന് വിവാഹിതനാകും, വധു സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ ഇന്ന് വിവാഹിതനാകും. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ ആതിയ ഷെട്ടിയാണ് വധു. ഇരുവരും 2019 മുതല്‍ ഡേറ്റിംഗിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയത്. കാണ്ഡ്‌ലയിലെ സുനില്‍ ഷെട്ടിയുടെ ഫാം ഹൗസിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. വിവാഹത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും രാഹുലും ആതിയയും...

PFI ഹര്‍ത്താല്‍; ജപ്തി നടപടി നേരിടേണ്ടവരുടെ പട്ടികയില്‍ 15 വര്‍ഷം മുന്‍പ് മരിച്ച ആളും

കോട്ടയ്ക്കല്‍(മലപ്പുറം): ഹര്‍ത്താല്‍ നഷ്ടം ഈടാക്കാനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുടെ ആദ്യഘട്ടത്തില്‍ കോട്ടയ്ക്കലില്‍ ജപ്തി നടപടികള്‍ എടുക്കേണ്ടവരുടെ ലിസ്റ്റില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ച ആളും. മരിച്ച അലവി പള്ളിയാലിയുടെ പേരാണ് ലിസ്റ്റില്‍ ഉള്ളത്. ലിസ്റ്റില്‍ എന്തോ പിശക് സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് കോട്ടയ്ക്കല്‍ വില്ലേജ് ഓഫീസര്‍ സുരേഷ് ബാബു പറഞ്ഞു. ഇപ്പോള്‍...

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം, പി കെ ഫിറോസ് അറസ്റ്റില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാളയത്ത് വെച്ച് കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിൽ പൊലീസും പ്രവർത്തകരും...

ഭാരത് ജോഡോ യാത്ര രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കും :പി കെ ഫൈസൽ

മഞ്ചേശ്വരം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാശ്മീരിൽ സമാപിക്കുമ്പോൾ രാജ്യത്ത് മതേതരത്വവും ജനാതിപത്യവും സംരക്ഷിക്കപ്പെടുമെന്നും, ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന ആശയം നടപ്പിലാകുമെന്നും ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 30 ന് രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം...
- Advertisement -spot_img

Latest News

‘എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സതീശൻ തിരുത്തിയില്ല, അതിനാൽ തീരുമാനം മാറ്റിയില്ല’; എൽഡിഎഫിനെ പിന്തുണച്ചെന്ന സൂചന നൽകി സിപിഎ ലത്തീഫ്

കോഴിക്കോട്: എസ്ഡിപിഐ പിന്തുണച്ചത് എൽഡിഎഫിനെ തന്നെയെന്ന സൂചന നൽകി സംസ്ഥാന പ്രസിഡന്റ്‌ സിപിഎ ലത്തീഫ്. എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സതീശൻ തിരുത്തിയാൽ യുഡിഎഫിനെ പിന്തുണക്കുന്ന...
- Advertisement -spot_img