Latest news

‘നേതാക്കൾക്ക് അസഹിഷ്ണുത, കോൺഗ്രസ് പദവികളിൽ തുടരില്ല’; അനിൽ ആന്റണി രാജിവച്ചു

കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആന്റണി രാജിവച്ചു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു രാജി വിവരം അറിയിച്ചത്. രാജി വ്യക്തിപരമെന്ന് അനിൽ ആന്റണി ട്വന്റി ഫോറിനോട് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം പ്രധാനം. ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുത. കോൺഗ്രസ് അധപതിച്ചെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസിൽ...

ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല:22 പ്രതികളെ കോടതി വെറുതെ വിട്ടു

മുംബൈ: 2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹൽ ജില്ലയിലെ സെഷൻസ്കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. ദിയോൾ ഗ്രാമത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.രണ്ടുവർഷത്തിനുശേഷം...

ബി.ജെ.പി നേതാവ് വീടിന് മുന്നിൽ വെടിയേറ്റ് മരിച്ചു; രണ്ടുപേര്‍ പിടിയില്‍

മണിപ്പൂർ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പാർട്ടി സംസ്ഥാന ഘടകം എക്സ്-സർവീസ്മെൻ സെൽ കൺവീനറായ ലൈഷ്റാം രമേഷ്വർ സിങ്ങാണ് (50) വെടിയേറ്റ് മരിച്ചത്. ക്ഷേത്രി ലെയ്‌കൈ ഏരിയയിലെ വീടിന് മുന്നിൽവെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് തൗബൽ പൊലീസ് സൂപ്രണ്ട് ഹവോബിജം ജോഗേഷ് ചന്ദ്ര പറഞ്ഞു. സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായി. രജിസ്ട്രേഷൻ നമ്പരില്ലാത്ത...

എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4.78 ലക്ഷം രൂപയുടെ വായ്പ; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും 4.78 ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ വായ്പയായി നല്‍കുമെന്ന് പ്രചാരണം. ഇത് വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുതെന്നും പിഐബി...

”കല്യാണം കഴിച്ചേ പറ്റൂ”; കാമുകന്റെ വീടിനു മുന്നില്‍ യുവതിയുടെ ധര്‍ണ; മൂന്നു ദിവസം കൊടുംതണുപ്പില്‍ സമരം, ഒടുവില്‍ പ്രണയസാഫല്യം

റാഞ്ചി: വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയ യുവാവിന്റെ വീടിന് മുന്നിൽ മൂന്ന് ദിവസത്തെ ധർണയ്ക്ക് ശേഷം കാമുകനെ വിവാഹം ചെയ്ത് നിഷയുടെ പ്രണയസാഫല്യം. റാഞ്ചിയിലെ മഹേഷ്‌പൂരിലാണ് ഈ അസാധരണ സംഭവം അരങ്ങേറിയത്. വിവാഹം ചെയ്യാമെന്ന് വാക്ക് തന്ന ശേഷം സമയമായപ്പോൾ കാമുകൻ വാക്കുമാറ്റുകയായിരുന്നു. വിവാഹം ചെയ്യുമെന്ന് തനിക്കും തന്റെ വീട്ടുകാർക്കും ഉത്തം ഉറപ്പ് നൽകിയിരുന്നതായി നിഷ പറഞ്ഞു. എന്നാൽ പെട്ടന്നൊരു ദിവസം ഉത്തം...

രാജ്യത്ത് പെട്രോൾ-ഡീസൽ വിലക്കുറവിന് സാദ്ധ്യത; അനുകൂല സൂചനകൾ നൽകി കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ ഡീസൽ-പെട്രോൾ ഇന്ധനങ്ങളുടെ വിലയിൽ ഉടനെ തന്നെ കുറവ് വരുത്താൻ സാദ്ധ്യത. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഫോസിൽ ഇന്ധനങ്ങളുടെ വിലയിൽ കുറവ് വരുത്താനുള്ള നീക്കങ്ങൾക്ക് തുടക്കമാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം...

തര്‍ക്കഭൂമിയായ ഈദ്ഗാഹ് മൈതാനത്ത് റിപ്പബ്ലിക് ദിനാഘോഷം; വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് കര്‍ണാടക സര്‍ക്കാര്‍

ഉടമസ്ഥ തര്‍ക്കം നിലനില്‍ക്കുന്ന ബെംഗളൂരു ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനത്ത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സംഘപരിവാര്‍ സംഘടനകള്‍ ഗണേശോത്സവം നടത്താനൊരുങ്ങി വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു നീക്കം. ബെംഗളുരു സെന്‍ട്രല്‍ ബിജെപി എംപി പിസി മോഹനനാണ് സര്‍ക്കാരിന്റെ സമാന്തര റിപ്പബ്ലിക് ദിനാചരണത്തെ കുറിച്ച് അറിയിച്ചത്. കര്‍ണാടക മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുക്കുന്ന മനേക്...

മൂന്ന് വര്‍ഷത്തിനുശേഷം സെഞ്ചുറി, പോണ്ടിങ്ങിന്റെയും ജയസൂര്യയുടെയും റെക്കോഡിനൊപ്പം രോഹിത്

ഇന്ദോര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിക്കൊണ്ട് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് രോഹിത് മൂന്നക്കം കണ്ടെത്തി. മധ്യപ്രദേശിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 85 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 101 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 509 ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് രോഹിത്...

അംബിലടുക്ക കല്ലുർട്ടി കൽകുഡ സന്നിധി പ്രതിഷ്ഠ ബ്രഹ്മകലശാഭിഷേകത്തിന് ഇന്ന് തുടക്കമാകും

കുമ്പള: ചരിത്രപ്രസിദ്ധമായ അംബിലടുക്ക പൂമാണി കിന്നി മാണി ദൈവസ്ഥാന സമീപം ബട്ടക്കല്ലുവിൽ പുരാതന കാലം തൊട്ട് ആരാധിച്ചു വരുന്ന കല്ലുർട്ടി കൽകുഡ ദൈവ സാന്നിധ്യം പുന:സ്ഥാപിച്ച് പ്രതിഷ്ഠ ബ്രഹ്മ കലശാഭിഷേകം ഇന്ന് മുതൽ 27 വരെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേവമൂർത്തി കർക്കുള ബൂഡൂ ശങ്കരനാരായണ കഡമണ്ണായുടെ...

ഡല്‍‌ഹിയില്‍ ശക്തമായ ഭൂചലനം (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം 30സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും പുറത്തേക്ക് ഓടിയതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. വീട്ടുപകരണങ്ങള്‍ പ്രകമ്പനത്തില്‍ കുലുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിരവധി...
- Advertisement -spot_img

Latest News

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി

പട്‌ന: ജെഡിയു നേതാവും രാജ്യസഭാ എംപിയുമായ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയ്‌ക്കൊപ്പം എത്തിയാണ് രാജിക്കത്ത് കൈമാറിയത്....
- Advertisement -spot_img