ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു. തുടർച്ചയായി 55-ാം വർഷമാണ് ജപ്പാൻ ഈ നേട്ടം കൈവരിക്കുന്നത്.
സെപ്റ്റംബർ വരെ, നൂറു വയസ്സ് പിന്നിട്ടവരുടെ എണ്ണം 99,763 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 88 ശതമാനവും...
സിനിമാ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കർണാടക സർക്കാർ. പരമാവധി 200 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കാനാവുക. ഇതിൽ നികുതികൾ ഉൾപ്പെടുന്നില്ല. 2025 ലെ കർണാടക സിനിമ (റെഗുലേഷൻ) ഭേദഗതി നിയമത്തിലാണ് ഈ പുതിയ തീരുമാനം ഉൾപ്പെടുത്തിയത്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന മൾട്ടിപ്ലെക്സ് ഉൾപ്പടെയുള്ള തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന എല്ലാ ഭാഷകളിലുമുള്ള സിനിമകൾക്കും ഈ തീരുമാനം ബാധകമാവും.
75...
തിരുവനന്തപുരം: ബിഹാറിൽ തുടക്കമിട്ട വോട്ടർപട്ടിക തീവ്ര പരിഷ്കരണം(എസ്‌ഐആർ) കേരളത്തിലും നടപ്പാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് ഇത് പൂർത്തിയാക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടികപുതുക്കൽ തുടങ്ങുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
2002-ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം വേണ്ടിവരുമെന്ന് സിഇഒ പറഞ്ഞു. 2002-ലെ പട്ടികയിലുള്ളവർ പേര് നിലനിർത്താൻ...
കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം കുമ്പളയിൽ നടന്നിരുന്നു. നഗരത്തിൽ പന്തലൊരുക്കി അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് കർമസമിതി.
ആരിക്കാടിയിൽ നിർമാണം നടക്കുന്നയിടത്തു സമരവും പ്രതിഷേധവും നടന്നാൽ അത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് അനിശ്ചിതകാല സമരം കുമ്പളനഗരത്തിലാക്കുന്നത്. ഞായറാഴ്ച...
ചെന്നൈ: ഭാര്യയെയും ആൺസുഹൃത്തിനെയും കൊന്ന കർഷകൻ വെട്ടിമാറ്റിയ തലകളുമായി സെൻട്രൽ ജയിലിലെത്തി കീഴടങ്ങി. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം. കള്ളക്കുറിച്ചി മലൈക്കോട്ടം സ്വദേശി കൊളഞ്ചി (60) യാണ് ഭാര്യ ലക്ഷ്മി (47) യെയും ലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന തങ്കരാജിനെ (55) യും വെട്ടിക്കൊന്നത്.
വ്യാഴാഴ്ച പുലർച്ചെ വീടിന്റെ ടെറസ്സിൽ ലക്ഷ്മിയെയും തങ്കരാജിനെയും കണ്ട കൊളഞ്ചി അരിവാളുകൊണ്ട് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു....
കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍ ഉടനീളം ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) പ്രവര്‍ത്തിക്കും. തലപ്പാടി-ചെങ്കള ആദ്യ റീച്ചില്‍ ക്യാമറകള്‍ സ്ഥാപിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങി.
വാഹനങ്ങളുടെ വേഗം, സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള...
കാറുകളുടെ ജിഎസ്‍ടി കുറച്ചുകൊണ്ട് സർക്കാർ സാധാരണക്കാർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കാറുകൾ വാങ്ങുന്ന ആളുകൾക്ക് ഈ ആശ്വാസം വളരെയധികം ഗുണം ചെയ്യും. മിക്ക കമ്പനികളും പുതിയ ജിഎസ്‍ടി അനുസരിച്ച് പുതിയ വിലകൾ പുറത്തിറക്കിയിട്ടുണ്ട്. പുതിയതും കുറഞ്ഞതുമായ വിലകൾ സെപ്റ്റംബർ 22 മുതൽ ബാധകമാകും. അത്തരമൊരു സാഹചര്യത്തിൽ, സെപ്റ്റംബർ 22 ന് മുമ്പ് കാറുകൾ ബുക്ക് ചെയ്യുന്ന...
ന്യൂഡൽഹി ∙ രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടി; പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ ആർഎസ്എസ്, ജനസംഘം...
കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ആരിക്കാടിയിൽ ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനെ സിപിഎം ജില്ലാ നേതാവ് സ്വാഗതം ചെയ്തപ്പോൾ സുഡാപ്പികളുടെ സമരമെന്ന് റെഡ് ആർമി ഫേസ്ബുക്ക് പേജ്.
നേരത്തെ പി.ജെ ആർമി എന്ന് പേരുള്ള സിപിഎം അനുകൂല ഫേസ്ബുക്ക് പേജായിരുന്നു. പിന്നീടാണ് റെഡ് ആർമിയായത്. ജനകീയ ആക്ഷൻ കമ്മിറ്റി...
ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ഉഗ്രസ്‌ഫോടനമാണ് ദോഹയിൽ നടന്നത്. ഉന്നം മുതിർന്ന ഹമാസ് നേതാക്കളെന്ന് സൂചന. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....