Kerala

നയപരമായ തീരുമാനമായില്ല, സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും. ഇക്കാര്യത്തിൽ നയപരമായ തീരുമാനമായില്ല. കോവിഡ് വിദഗ്ധ സമിതിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നത് പ്രായോഗികമല്ല. കോവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാൻ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. എന്നാൽ കോവിഡ് വിദഗ്ധ...

വയനാട്ടിൽ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റിനെ പൊലീസ് വധിച്ചതായി റിപ്പോർട്ട്

മാനന്തവാടി: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്നതായി റിപ്പോർട്ട്. വയനാട് പടിഞ്ഞാറേത്തറയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. മീൻമുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടക്കുന്നതെന്നും പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായാണ് വിവരം. 

വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്കും സാരമായി പരിക്ക് പറ്റിയിട്ടില്ല. ഇന്നലെ രാത്രി 11.30ഓടെ ദേശീയ പാതയിലെ തുറവൂര്‍ ജംഗ്ഷനടുത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പോകുന്ന വഴിയില്‍ കിഴക്ക് നിന്നും റോഡ് മുറിച്ച് കടക്കുകയായിരുന്ന...

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 3599 പേര്‍ക്ക്, 21 മരണം

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3599...

വഴിയോര കച്ചവടം ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവ്

വഴിയോര കച്ചവടങ്ങളും നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ കര്‍ശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. പിഡബ്ല്യുഡി റോഡുകള്‍ക്ക് അരികത്തുള്ള കയ്യേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കാന്‍ ഉത്തരവ് ഇറക്കി. ചീഫ് എഞ്ചിനിയറാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതോടെ വഴിയോര കച്ചവടം നടത്തുന്നവര്‍ വലിയ ആശങ്കയിലാണ്. റോഡുകളുടെ ഇരുവശങ്ങളും കയ്യേറി കച്ചവടം നടത്തുന്നത് റോഡ് വികസനത്തിനും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ഇത്...

ഭിന്നത രൂക്ഷം; തെരഞ്ഞെടുപ്പിന് മുമ്പ് അനുനയ ശ്രമവുമായി ആര്‍.എസ്.എസ്; വഴങ്ങാതെ ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് ഇടപെടുന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ തഴയുന്നെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ ശ്രമവുമായി ആര്‍.എസ്.എസ് രംഗത്ത് എത്തിയത്. പാര്‍ട്ടി പുന:സംഘടനയില്‍ ആര്‍.എസ്.എസിനും...

മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവാര്യരുടെ മൊഴിയും ഒഴിവാക്കി; വിചാരണക്കോടതിക്കെതിരെ ഗുരുതര വിമര്‍ശനവുമായി സര്‍ക്കാര്‍

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ കോടതിയില്‍ എഴുതി നല്‍കി സംസ്ഥാന സര്‍ക്കാര്‍.ഇരയുടെ മൊഴി പോലും കോടതി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. തന്നെ സ്വാധീനിക്കാന്‍ പ്രതി ദിലീപ് മകള്‍ വഴി ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴിയും വിചാരണക്കോടതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. കേസിലെ എട്ടാം പ്രതിയായ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ ഫോണില്‍...

കേരളത്തിൽ നവംബർ 15നു ശേഷം സ്കൂളുകൾ ഭാഗികമായി തുറന്നേക്കും; സന്നദ്ധത അറിയിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വ്യാപനം നീളുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഈ മാസം 15നു ശേഷം സ്കൂളുകൾ തുറക്കാൻ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തിൽ 10, 12 ക്ലാസ് വിദ്യാർഥികൾക്കു മാത്രമാകും പ്രവേശനം അനുവദിക്കുക. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിൽ സുരക്ഷിത അകലം ഉറപ്പാക്കും. ആരോഗ്യ വിദഗ്ധരുമായി ചർച്ച...

മുന്നാക്കസംവരണം; സര്‍ക്കാര്‍ നടപടിക്കെതിരെ എസ്.എൻ.ഡി.പിയുടെയും സമസ്തയുടെയും പ്രതിഷേധം

മുന്നാക്കസംവരണം നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ ഇന്ന് എസ്.എൻ.ഡി.പിയുടെയും സമസ്തയുടെയും പ്രതിഷേധം. എസ്.എന്‍.ഡി.പി എല്ലാ യൂണിയനുകളിലും പ്രതിഷേധം സംഘടിപ്പിക്കുകയും സംവരണ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യും. സമസ്ത കോഴിക്കോട് നടത്തുന്ന അവകാശ പ്രഖ്യാപന സമ്മേളനം ജിഫ്രിമുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംവരണ പോരാട്ടത്തിലെ പ്രധാന നീക്കമായ ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ ഡോ പല്‍പ്പുവിന്‍റെ ജന്മദിനമായ നവംബര്‍...

എസ്.കെ ഹോം അപ്ലയൻസസ് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു

ഉപ്പള: പ്രമുഖ ഗൃഹോപകരണ വിൽപന സ്ഥാപനമായ എസ്.കെ ഹോം അപ്ലയൻസസ്‌ ഉപ്പളയിൽ പുതിയ ഐഡിയൽ ബേക്കറിയുടെ സമീപത്തായായി പ്രവർത്തനമാരംഭിച്ചു. സയ്യിദ് മുഖ്താർ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ കമ്പനികളുടെ മിക്‌സി, പ്രെഷർ കുക്കർ, സീലിംഗ് ഫാൻ, ഗ്യാസ് സ്റ്റൗ, എയർ കൂളർ, ഇൻഡക്ഷൻ കുക്കർ, തെർമൽ ഫ്‌ളാസ്‌ക്, അയേൺ ബോക്‌സ്, ഡിന്നർ സെറ്റ്, ഫ്രൈ...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img