Kerala

സംസ്ഥാനത്ത് 5537 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 108 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

‘ഇത് മില്‍മയല്ല, മേന്മ’; മിൽമയെ പിന്തള്ളി മറുനാടൻ പാൽ സംസ്ഥാനത്ത് വ്യാപകമാവുന്നു

നിലമ്പൂർ: കേരളത്തിന്റെ സ്വന്തം മിൽമയെ പിന്തള്ളി മറുനാടൻ പാൽ ഉത്പന്നങ്ങള്‍ സംസ്ഥാനത്ത്  വ്യാപകമാവുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ, മില്‍മ്മ   ബ്രാന്‍ഡിനോട് സമാനമായി മഹിമ, നന്മ തുടങ്ങിയ പേരിലാണ് ഇവ വിപണിയിലെത്തിക്കുന്നത്. പൊതുവെ മിൽമയുടെ സമാനമായ പാക്കിംഗ് കളറും പേര് എഴുതിയതിന്റെ രീതിയും കണ്ടാൽ ഇത് മിൽമ പാൽ തന്നെയെന്ന് തോന്നിപ്പോകും. അത്രക്ക് സാമ്യമുണ്ട്.  വിപണിയിൽ...

ബീഫിന് വില കുറച്ചു, കിലോയ്ക്ക് 180 രൂപയാക്കി മത്സര വില്‍പ്പന; തിക്കിത്തിരക്കി ജനം, ബഹളം

കരുവാരകുണ്ട്: മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ബീഫ് കച്ചവടക്കാരുടെ മത്സര വില്‍പ്പനയെത്തുടര്‍ന്ന് വാക്ക് പോരും ബഹളവും. കച്ചവടക്കാര്‍ മത്സരിച്ച് വില്‍പ്പന തുടങ്ങിയതോടെയാണ് വിലകുറച്ചുള്ള വില്‍പ്പനയും കച്ചവടക്കാര്‍ തമ്മിലുള്ള പോര്‍വിളിയും തുടങ്ങിയത്. പുന്നക്കാട് ചുങ്കത്താണ് സംഭവം.  മത്സര വില്‍പ്പന തുടങ്ങിയതോടെ ബീഫിന് കിലോയ്ക്ക് വില 180 വരെ എത്തി. കിലോയ്ക്ക് 260 രൂപയായിരുന്ന സമയത്ത് രണ്ട് ദിവസം മുമ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിലേക്കടുക്കുന്ന കേരളത്തില്‍ ഇന്ന് മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഒരാഴ്ചയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം. അടുത്ത വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും....

ചൈനീസ് മോതിരം വിരലിൽ ഇടുന്ന ഫ്രീക്കൻമാർ മറക്കാതെ ഫയർഫോഴ്സിന്റെ നമ്പർ സൂക്ഷിച്ചോളൂ

തിരുവനന്തപുരം : സിനിമാ താരങ്ങളെ അനുകരിച്ച് സ്റ്റീൽ മോതിരങ്ങൾ വാങ്ങി വിരലുകളിൽ അണിയുന്ന ഫ്രീക്കൻമാരെ കാരണം പണികിട്ടിയിരിക്കുന്നത് ഫയർ ഫോഴ്‌സിനാണ്. ചൈനീസ് മോതിരങ്ങൾ വിരലുകളിൽ കുടുങ്ങുന്നതോടെ ഫ്രീക്കൻമാർ കരച്ചിലിലാവും. രക്തയോട്ടം കുറഞ്ഞ് നീരുവന്ന് വീർത്ത വിരലുകളിൽ നിന്നും മോതിരം അറുത്തെടുക്കാൻ ആശുപത്രികൾ പോലും ഫയർ ഫോഴ്സിനെ സമീപിക്കുവാനാണ് യുവാക്കളോട് പറയുന്നത്. ഏറെ സമയമെടുത്ത് അരംകൊണ്ട് രാകിമുറിച്ചാണ്...

‘രഹ്നയുടെ ഭർത്താവ് ശ്രീധർ തൂങ്ങി മരിച്ച നിലയിൽ!’ മിക്കവാറും താൻ തന്നെ തല്ലി കൊല്ലേണ്ടി വരുമെന്ന് രഹ്ന ഫാത്തിമ

ആക്‌ടിവി‌സ്‌റ്റ് രഹ്ന ഫാത്തിമയെ തേടി രാവിലെ മുതൽ നിലയ്‌ക്കാത്ത ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നത്. ആദ്യം സംഭവം എന്താണെന്ന് രഹ്നക്കും പിടികിട്ടിയില്ല. പിന്നീടാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്‌ത രഹ്ന എന്ന യുവതിയുടെ ഭർത്താവ് ഇന്ന് മരിച്ച കാര്യം രഹ്നഫാത്തിമ അറിയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിൽ ഭർത്താവിന്റെ ചിത്രത്തോടൊപ്പം...

ഖമറുദ്ദീന്റെ ജാമ്യാപേക്ഷയിൽ ശക്തമായ വാദം, വിധി നാളെ

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി എംസി ഖമറുദ്ദീൻ എംഎൽഎ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൊസ്‌ദുർഗ് കോടതിയിൽ ശക്തമായ വാദം നടന്നു. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നൽകി....

സംസ്ഥാനത്ത് 7007 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 141 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225,...

ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, മാധ്യമങ്ങളെ കാണും; ശ്രീധരന്‍പിള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന ഭിന്നത സംബന്ധിച്ച് പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും വരുംദിവസങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും ശോഭ പറഞ്ഞു. മിസോറാം ഗവര്‍ണറും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.എസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി.ജെ.പിക്ക് ഒരു മെമ്പര്‍...

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവരെ ലീഗില്‍ നിന്ന് പുറത്താക്കും; പിന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് കരുതേണ്ട: കെപിഎ മജീദ്

കോഴിക്കോട് (www.mediavisionnews.in) : യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലുകളായി മത്സരിച്ച് മുന്നണിയില്‍ അനൈക്യമുണ്ടാക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇപ്പോള്‍ നടപടി വന്നാലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന മോഹം വേണ്ടെന്നും കെപിഎ മജീദ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസ്താവനയുടെ പൂര്‍ണരൂപം:തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ്...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img