തിരുവനന്തപുരം :(www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
സംസ്ഥാനത്തെ വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ ശ്രേണി സര്‍ക്കാര്‍ വിപുലീകരിച്ചതായി റിപ്പോര്‍ട്ട്. 58 നമ്പരുകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഫാന്‍സി നമ്പര്‍ശ്രേണി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നികുതി വരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. ആവശ്യക്കാര്‍ ഏറെയുള്ള നമ്പരുകളാണ് ഈ വിഭാഗത്തിലേക്ക് മാറ്റിയത്.
അഞ്ചുവിഭാഗങ്ങളായാണ് ഫാന്‍സി നമ്പര്‍ ശ്രേണി. ഇതില്‍ ആദ്യവിഭാഗങ്ങളില്‍ കാര്യമായ മാറ്റമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 10,000, 5,000 രൂപ...
തിരുവനന്തപുരം: സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഈ മാസത്തേത് ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. 11 സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ വിതരണം ചെയ്യുക.
ഒപ്പം മാസ്‌കും ഉണ്ടാകും. കടല– 500 ഗ്രാം, പഞ്ചസാര- 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ- അര ലിറ്റര്‍, മുളകുപൊടി-...
ചിറ്റൂർ: കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. വെടിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. കർഷകൻകൂടിയായ അജിത്തിന്റെ അച്ഛൻ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ തോക്കെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക...
ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഹൈദരാബാദില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീനെ ലീഗ് പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുപിഎ അല്ലാതെ മറ്റൊരു കക്ഷിക്കും വോട്ട് കൊടുക്കില്ല. അത്തരത്തിലുള്ള ഒരു നീക്കവുമില്ല. ഉവൈസിയുടെ പാര്‍ട്ടിയെ മുസ്ലീം...
തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തുമെന്നും കേരളത്തിൽ കാറ്റിൻ്റെ ശക്തി വരും മണിക്കൂറിലറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരള തീരത്ത് ഇന്ന് അർധരാതി മുതൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി....
തിരുവനന്തപുരം: കേരളത്തിൽ വൈറൽ രോഗങ്ങൾക്കുള്ള വാക്സിൻ ഗവേഷണവും നിർമ്മാണവും നടത്താനുള്ള സാധ്യകൾ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിക്കുൻ ഗുനിയയും ഡെങ്കിയും നിപയുമടക്ക പല വൈറൽ രോഗങ്ങളും പടർന്ന പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാൽ വാക്സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഈയിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്സിൻ നിർമ്മാണത്തിന്റെ...
തിരുവനന്തപുരം: എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുണ്ടാവുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പേ കൊവിഡ് രോഗികളുടെയും ക്വാറന്‍റീനിലുള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കും.
കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും സ്പെഷ്യൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ 2ന് ശ്രീലങ്കൻ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും. അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മുന്നൊരുക്കം ശക്തമാക്കി. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി.
നിവാറിന് പിന്നാലെയാണ് ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്കെത്തുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട...