കോഴിക്കോട്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് ലഭിച്ച ചുണ്ടപ്പുറം ബ്രാഞ്ച് സി.പി.ഐ.എം പിരിച്ചുവിട്ടു. കാരാട്ട് ഫൈസല്‍ മത്സരിച്ച സ്ഥലമാണ് ചുണ്ടപ്പുറം ഡിവിഷന്‍.
ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഒ.പി റഷീദിന് വോട്ടൊന്നും കിട്ടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റാണ് തീരുമാനം എടുത്തത്. ജില്ലാ കമ്മിറ്റിയില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു...
കോഴിക്കോട് (www.mediavisionnews.in): കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അഞ്ച് കേസുകളിൽ നിന്നായി മൂന്ന് കിലോ 664 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിയിൽ നിന്ന് 370 ഗ്രാം സ്വർണം പിടിച്ചെടുത്തു.
ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട്...
പാലക്കാട്: പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാകയുടെ ഫ്‌ളക്‌സ് ഉയര്‍ത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്.
പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളില്‍ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക...
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടാണ് ചെന്നിത്തല. ഇവിടെ തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിൽ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ കോൺഗ്രസ്-സിപിഎം സഖ്യത്തിന് സാധ്യതതെളിയുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു മുന്നണിക്കും ഇവിടെ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. അതായത് ഗ്രാമപഞ്ചായത്ത് ഭരണം ത്രിശങ്കുവിലാണ്.
എൽഡിഎഫിന്റെ കൈയിലായിരുന്നു പഞ്ചായത്ത് ഭരണം. എന്നാൽ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറുസീറ്റ് വീതവും...
തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ വിധി സർക്കാരിന് ആശ്വാസവും പ്രതിപക്ഷത്തിന് ആശങ്കയും ബിജെപിക്ക് പ്രതീക്ഷയുമാണ് സമ്മാനിക്കുന്നത്. എന്നാൽ ഏതു സ്ഥാനാർഥിക്കാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത് എന്ന ചോദ്യത്തിന് ഉത്തരമായി. ഇടതുതരംഗം ആഞ്ഞടിച്ചിട്ടും സംസ്ഥാനത്തെ വമ്പൻ ഭൂരിപക്ഷം ഇത്തവണയും മലപ്പുറത്ത് നിന്ന് മുസ്ലിം ലീഗിന്റെ പോക്കറ്റിലാക്കിയെന്നാണ് റിപ്പോർട്ട്.
28,983 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ്...
തിരുവനന്തപുരം∙ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജയത്തിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പര്യടനത്തിനു തയാറെടുക്കുന്നു. ഈ മാസം 22നു പര്യടനം തുടങ്ങാനാണ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണിത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
കൊല്ലത്തുനിന്നു പര്യടനം തുടങ്ങാനാണ് ആലോചന. 14 ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, ഗെസ്റ്റ്...
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് വെച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പാലക്കാട് ടൗണ്‍ പൊലീസാണ് കേസെടുത്തത്.
ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. സംഭവത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് പാലക്കാട് എസ്.പി റിപ്പോര്‍ട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ്...
മലപ്പുറം: നിലമ്പൂർ ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്‍റ് സ്ഥാനം ലഭിക്കാത്ത അവസ്ഥയിലാണ് യുഡിഎഫ്. ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റാവുക എല്‍.ഡി.എഫ് അംഗമായിരിക്കും. പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയന്‍ കാരേരി പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ആനപ്പാറയില്‍ നിന്ന് വിജയിച്ച എൽഡിഎഫിലെ മനോഹരനെ തേടി പ്രസിഡന്‍റ് സ്ഥാനമെത്തുന്നത്.
14 വാര്‍ഡുകളുള്ള...
കോട്ടയം∙ അതിശക്തമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും കൈയ്യിലുണ്ടായിരുന്ന 360 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 96 മുനിസിപ്പല്‍ വാര്‍ഡുകളും നഷ്ടപ്പെട്ട് ഇടതുമുന്നണി (തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 10 സീറ്റുകളിലെ ഫലം വരാനുണ്ട്). എന്‍ഡിഎയ്ക്കു മാത്രമാണ് ഇത്തവണ നില മെച്ചപ്പെടുത്താനായതെന്നാണ് കണക്കുകൾ.
യുഡിഎഫിലെ പ്രധാനകക്ഷിയായിരുന്നു കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയിട്ടും കഴിഞ്ഞ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഗരസഭാ ഫലത്തില്‍ സോഫ്റ്റ് വെയര്‍ തകരാറുണ്ടായതായി റിപ്പോര്‍ട്ട്. നേരത്തെ യു.ഡി.എഫ് 45, എല്‍.ഡി.എഫ് 35, ബി.ജെ.പി 2 എന്നായിരുന്നു പ്രഖ്യാപനം.
തെരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ പിഴവാണ് യു.ഡി.എഫിന് മൂന്‍തൂക്കത്തിന് ഇടയാക്കിയത്. അതേസമയം തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....