നിയമസഭാ തെരെഞ്ഞെടുപ്പില്‍ തവനൂര്‍ സീറ്റ് ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസ്സില്‍ ആലോചന. മലപ്പുറം ഡിസിസി ഓഫിസില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്ന് വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ രണ്ട് തവണ ജയിച്ചു കയറിയ തവനൂരില്‍ ലീഗ് സ്ഥാനാര്‍ഥിക്കാണ് വിജയസാധ്യത എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ തവനൂരിലെ...
കണ്ണൂര്‍: അരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. നെല്ലിക്കുന്ന് മസ്‌ജിദ് റോഡിലെ സിദ്ദിഖ് നെല്ലിക്കുന്ന് മെഹമൂദ് എന്നയാളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ദുബൈയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ യാത്രക്കാരനായ ഇയാളില്‍ പേസ്റ്റു രൂപത്തിലാക്കിയ 973 ഗ്രാം സ്വര്‍ണ്ണം പിടികൂടിയതായി അധികൃതര്‍ പറഞ്ഞു. ഇതിന് 49,13,510 രൂപ...
കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 24 കേസുകളിലാണ് ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയത്. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല.
മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീൻ കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. കമറുദീന്‍റെ ആരോഗ്യസ്ഥിതിയും മറ്റ്...
തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, യൂണിടെക്കും നൽകിയ ഹർജികൾ തള്ളിയാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വിധിച്ചത്. സംസ്ഥാന സർക്കാരിനെ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതി തളളി. എഫ്സിആർഎ നിയമങ്ങളടക്കമുള്ള സിബിഐ വാദങ്ങൾ കണക്കിലെടുത്താണ്...
തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. ചോദ്യോത്തരവേളയിലാണ് പരസ്പരം ഏറ്റുമുട്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയത്.
എം.എല്‍.എമാര്‍ക്കെതിരെ കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് അഞ്ച് സീറ്റ് കൂടി ആവശ്യപ്പെട്ടേക്കും. നിലവിൽ സീറ്റില്ലാത്ത ജില്ലകളിലാവും സീറ്റാവശ്യപ്പെടുക. 4 സിറ്റിംഗ് എംഎൽഎ മാർക്ക് സീറ്റ് നൽകില്ലെന്നാണ് സൂചന.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, വയനാട് അടക്കമുള്ള ജില്ലകളിലാണ് ലീഗ് സീറ്റാവശ്യപ്പെടുക. ഇവിടെ എല്ലായിടത്തും ലീഗ് സ്ഥാനാർത്ഥികൾ തന്നെ മൽസരിക്കണമെന്നില്ല. ചില സീറ്റുകൾ പൊതുപിന്തുണയുള്ളവരെ നിർത്തിയാകും മൽസരം. ഇക്കാര്യം ലീഗ് യുഡിഎഫിൽ അവതരിപ്പിച്ചതായാണ്...
തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ കിട്ടുക 4, 35, 500 വയൽ വാക്സീൻ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. വാക്സിൻ ഒരു വയൽ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം. വാക്സിൻ സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി കഴിഞ്ഞു.
അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെടുന്നത്. കൊവിഷീല്‍ഡ്...
കോട്ടയം: മുസ്ലിം സമൂഹത്തിനെതിരേ താന്‍ നടത്തിയ പരാര്‍മശത്തില്‍ മാപ്പുപറഞ്ഞ് പി.സി.ജോര്‍ജ്. തന്റെ വാക്കുകള്‍ സമുദായത്തെ വേദനിപ്പിച്ചെന്ന് മനസ്സിലായെന്നും അതിനാല്‍ പരസ്യമായി മാപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ പഞ്ചായത്തായ ഈരാറ്റുപേട്ടയിലെ മുസ്ലീംവിഭാഗവുമായിട്ട് ചെറിയ ഒരു പ്രശ്‌നമുണ്ട്. എനിക്കെതിരേ ഒരു പ്രചരണം നടന്നു. അതെന്നെ വേദനിപ്പിച്ചപ്പോള്‍ അതിനെതിരേ ശക്തമായി പ്രതികരിച്ചു. അത് ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക്...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അപ്പുറത്തോ ഇപ്പുറത്തോ എന്ന് വ്യക്തമാകാത്ത മണ്ഡലങ്ങളാണ് കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. 37 മണ്ഡലങ്ങളാണ് ആ തരത്തില്‍ സംസ്ഥാനത്തുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് ഓരോ മുന്നണിക്കൊപ്പം നിന്ന മണ്ഡലങ്ങളാണ് അവ. ഈ മണ്ഡലങ്ങളില്‍ യുവജനങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ മുന്നില്‍ നില്‍ക്കുന്ന മുന്നണിയില്‍ നിന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....