തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നേരത്തെ ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കേരളപര്യടനത്തിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലിം ലീഗ് സമസ്ത നേതാക്കളെ വിലക്കിയിട്ടില്ലെന്ന് പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാവുന്നതാണെങ്കിൽ പങ്കെടുക്കാൻ സമസ്തയിലെ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതേസമയം, വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിൽ അതിൽ...
സംസ്ഥാനത്ത് കോവിഡ് വാക്സിൻ എത്തി. നെടുമ്പാശ്ശേരിയിലാണ് എത്തിച്ചത്. വൈകീട്ട് തിരുവനന്തപുരത്തേക്ക് വിമാന മാർഗം വാക്സിൻ എത്തിക്കും. കേരളത്തിന് ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ് വാക്സിനാണ് നൽകുന്നത്.
രാവിലെ 11 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തിയത്. കൊച്ചിയിലെത്തിച്ച 2,99,500 ഡോസ് വാക്സിനിൽ 1,19,500 ഡോസ് കോഴിക്കോട് മേഖലക്കായി റോഡ് മാർഗം കൊണ്ടുപോകും. മാഹിക്ക്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ കേസ്സെടുത്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ മാത്രം സമരം ചെയ്തവർക്കെതിരെ 519 കേസുകള് രജിസ്ട്രർ ചെയ്തു. മുസ്‍ലിം മത സംഘടനകള്‍ക്കെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളുമെടുത്തിരിക്കുന്നത്.
സിഎഎ, എന്‍ആർസി വിരുദ്ധ സമരം ശക്തമായ സമയത്ത് സർക്കാര്‍ കള്ളക്കേസെടുക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു....
പാലക്കാട്: നഗരസഭ ഓഫീസ് വളപ്പിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ ബിജെപിയുടെ പതാക പുതപ്പിച്ചയാളെ പൊലീസ് പിടികൂടി. തിരുനെല്ലായി സ്വദേശിയായ ആളെയാണ് പൊലീസ് പിടികൂടിയത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് സർക്കാർ ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിക്ക് ബിജെപി പതാക ലഭിച്ചതെന്നും പൊലീസ്...
കോഴിക്കോട്: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു. വലിയ വിമാനങ്ങളാണ് ഹജ്ജിനായി സർവ്വീസ് നടത്തുന്നതെന്നും കരിപ്പൂരിന് വലിയ വിമാനങ്ങളിറക്കാൻ അനുമതിയായിട്ടില്ലെന്നും എയർപോർട്ട് ഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കരിപ്പൂര്‍...
മട്ടന്നൂർ: പുതുവത്സരം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴെക്കും കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ സ്വർണക്കടത്തിന്റെ പരമ്പര. കഴിഞ്ഞ വർഷം 49 കോടിയുടെ സ്വർണക്കടത്താണ് കണ്ണൂരിൽ നിന്നും കടത്തവേ പിടികൂടിയതെങ്കിൽ ഇക്കുറി അതിലുമേറെ കുടുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ സ്വർണശേഖരത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെയുള്ളതിൽ നിന്നും വ്യത്യസ്തമായി വൻതോതിലുള്ള സ്വർണ കടത്താണ് ഇപ്പോൾ വിമാന താവളം വഴി നടക്കുന്നത്....
തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി. ജനുവരിയില്‍ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 86.48 രൂപ. ഡീസൽ വില 80.47 രൂപ. കൊച്ചിയിൽ പെട്രോള്‍ വില 84.61 രൂപ, ഡീസല്‍ വില 78.72 രൂപ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....