Kerala

സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചു, 1600 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ബജറ്റിൽ പ്രഖ്യാപനം. എല്ലാ ക്ഷേമ പെൻഷനുകളും 100 രൂപ വർധിപ്പിച്ച് 1600 രൂപയായാണ് ഉയർത്തിയത്. ഏപ്രിൽ മാസം മുതൽ അത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

15 കൊല്ലം കഴിഞ്ഞാൽ കേരളത്തിലും സിപിഎം – കോൺ​ഗ്രസ് സഖ്യം വരുമെന്ന് കെഎൻഎ ഖാദ‍ർ

മലപ്പുറം: പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ കേരളത്തിലും ബിജെപി അധികാരത്തിൽ വരുന്നത് തടയാനായി ബംഗാൾ മോഡലിൽ കോൺ​ഗ്രസ് - സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്ന് മുസ്ലീം ലീ​ഗ് നേതാവും എംഎൽഎയുമായ കെ.എൻ.എ ഖാദ‍ർ. ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെഎൻഎ ഖാദ‍ർ പറഞ്ഞു....

ഇനിയുള്ള നാല് മാസം നന്നായി ഭരിച്ചാൽ പിണറായി ഭരണം കേരളത്തില്‍ തുടരും: ജേക്കബ് തോമസ്

വരുന്ന നാലുമാസം മികച്ച പ്രകടനം കാഴ്ചവച്ചാൽ പിണറായി സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. നിയമസഭാ ഇലക്ഷനിൽ ബിജെപിയ്ക്ക് വേണ്ടി മത്സിക്കാനൊരുങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ പരാമർശം. ഭരണത്തിലുള്ള സർക്കാരിന് തീർച്ചയായും ഒരു മേൽകൈ തിരഞ്ഞെടുപ്പിൽ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയമായിരുന്നു എൽഡിഎഫിന്റെ വിജയ ഫോർമുല. അത്തരത്തിലുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കിൽ...

കള്ളനെ തേടി ഏര്‍വാടിയില്‍, വേഷംമാറി പോലീസുകാര്‍; ഷാജഹാന്‍ പിടിയിലായത് മുംതാസിന്റെ ലോഡ്ജില്‍നിന്ന്

മലപ്പുറം: കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാള്‍ ഒടുവില്‍ പിടിയിലായി. ഒഴൂര്‍ കുട്ടിയമാക്കാനകത്തു വീട്ടില്‍ ഷാജഹാ(55)നെയാണ് താനൂര്‍ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. 2020 ഒക്ടോബര്‍ മുതലാണ് താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വട്ടത്താണി, മഞ്ഞളാംപടി,...

പ്രകൃതിദുരന്തം, കോവിഡ്: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഇടിഞ്ഞു, കടബാധ്യത 2,60,311 കോടിയായി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ചു. പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കോവിഡും സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ പ്രതികൂല ഘടകമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49 % ആയിരുന്നു. ഇത് 2019-20 വര്‍ഷത്തില്‍ 3.45...

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കൊവിഡ്; 4337 പേർക്ക് രോഗമുക്തി

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം സി കമറുദീന് 11 കേസുകളിൽ കൂടി ജാമ്യം

കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 11 വഞ്ചന കേസുകളിൽ കൂടി എംഎൽഎക്ക് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല. മൂന്ന് കേസുകളിൽ...

ജയിപ്പിച്ചതിന് നന്ദി പറയാനെത്തിയ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് മർദനം; കാർ തകർത്തു; വീഡിയോ

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് മർദനം. കണ്ണൂർ കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി സി. മനോഹരനാണ് മർദനമേറ്റത്. അദ്ദേഹത്തിന്റെ കാറും തകർത്തു. വാർഡിലെ വോട്ടർമാരോട് നന്ദി പറയാൻ താറ്റിയോട് എത്തിയപ്പോഴാണ് അക്രമം നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമായിരുന്നു ആക്രമണം. പിന്നാലെ പൊലീസിൽ പരാതി നൽകി. എന്നാൽ...

അപരിചിതരുടെ വിഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് പൊലീസ്

തിരുവനന്തപുരം: അപരിചിതരുടെ വിഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് പൊലീസ്. കേരള പൊലീസിന്‍റെ സൈബർ വിഭാഗമായ സൈബർ ഡോമാണ് മുന്നറിയിപ്പ് നൽകിയത്. ഈയിടെയായി അപരിചിതരുടെ വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ സ്‌ക്രീന്‍ ഷോട്ട് , റെക്കോഡ് ചെയ്ത വിഡിയോ എന്നിവ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്ന പരാതികള്‍ കൂടുതലായി പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കോള്‍ ചെയ്യുന്നവര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും...

അഭിമുഖങ്ങളില്ല, ഫോണ്‍ ഉപയോഗിക്കാനാവില്ല; ഡെല്‍ഹിക്കെതിരായ പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ് അസഹ്‌റുദ്ദീന്‍

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടമല്ലാതെ മറ്റൊന്നും കേരളം ലക്ഷ്യം വെക്കുന്നില്ല. മുംബൈയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് ശേഷം തയ്യാറെടുപ്പുകള്‍ ശക്തമാക്കാനാണ് കേരളാ കോച്ചിന്റെ തീരുമാനം. കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം അസഹ്‌റുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പൂര്‍ണമായും വരും മത്സരങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. നിലവില്‍ ഡെല്‍ഹിക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം മാത്രം മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img