ഇരുപത്തിയൊന്ന് വർഷത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തനത്തിന് ഒടുവിൽ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും എബിവിപി നഗര്‍ പ്രസിഡന്റും ആര്‍എസ്എസ് കൊട്ടാരക്കര മണ്ഡലം കാര്യവാഹകുമായിരുന്ന വിഷ്ണു വല്ലമാണ് ഇടത് യുവജന സംഘടനയില്‍ ചേര്‍ന്നത്.
വിഷ്ണു യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ചുമതല വഹിച്ചിരുന്നു. വിഷ്ണുവിനെ സിപിഐഎം ഓഫീസില്‍ നേതാക്കള്‍ ചുവന്നമാലയിട്ട്...
ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വൻ ജനപ്രീതിയെന്ന് ഐഎഎൻഎസ്- സി വോട്ടർ സ്റ്റേറ്റ് ഒഫ് ദ നേഷൻ 2021 സർവേ ഫലം. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലും വൈഎസ് ജഗൻമോഹൻ റെഡ്ഢി ഭരിക്കുന്ന ആന്ധ്രാ പ്രദേശിലും ജനങ്ങൾ 60 ശതമാനത്തോളം തൃപ്തരാണെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ സംസ്ഥാനങ്ങളിൽ ഭരണാനുകൂല വികാരമാണ് നിലനിൽക്കുന്നതെന്നും...
ന്യൂഡല്‍ഹി: 'കേരളത്തില്‍ ജനിച്ച മുസ് ലിം പയ്യന്‍ മുംബൈയില്‍ സ്‌ഫോടനം നടത്തി'. ഒറ്റ നോട്ടത്തില്‍ തന്നെ മലയാളികളായ മുസ് ലിംകളെ 'തീവ്രവാദി'യാക്കുന്ന തലക്കെട്ട് നല്‍കിയത് മറ്റൊന്നിനുമല്ല. കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരായ ട്വന്റി-20 മല്‍സരത്തില്‍ അതിവേഗ സെഞ്ച്വറി നേടി കേരളത്തിനു ജയം സമ്മാനിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേട്ടത്തെയാണ് ഇത്തരത്തില്‍ കുപ്രചാരണത്തിനു വേണ്ടി ഉപയോഗിച്ചത്. ക്രിക്കറ്റ്...
ചവറ ∙ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വാഹനത്തിനു നേരെ കല്ലേറ്. ദേശീയപാതയിൽ ചവറ നല്ലെഴുത്തുമുക്കിനു സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞത്. വാഹനത്തിന്റെ ചില്ലുകൾ തകർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ മർദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കോക്കാട്ട് ക്ഷീരോൽപാദക സംഘം കെട്ടിടത്തിന്റെ ഉദ്ഘാടന വേദിക്കു സമീപം എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത്...
തിരുവനന്തപുരം: 12കോടി സമ്മാനത്തുകയുളള സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവർഷ ബമ്പർ നറുക്കെടുത്തു. XG 358753 എന്ന നമ്പരാണ് സമ്മാനാർഹമായത്.തിരുവനന്തപുരത്ത് വിറ്റതാണ് ഈ ടിക്കറ്റെന്നാണ് റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.
XA, XB, XC,...
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധന തുടങ്ങി. ആർടിഒമാരുടെ നേതൃത്വത്തിൽ രാവിലെ തിരുവനന്തപുരത്ത് പിഎംജിയിൽ ആരംഭിച്ച പരിശോധനയിൽ നിരവധി വാഹനങ്ങളാണ് കൂളിങ് ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്.
അധികനേരം വാഹനങ്ങൾ തടഞ്ഞു നിർത്താതെ ഫോട്ടെയെടുത്ത് ഇ - ചെലാൻ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്. 1250 രൂപയാണ്...
‘വധുവിനെ തേടുന്നു’ , കോട്ടയം അതിരമ്പുഴ-കാണക്കാരി റോഡിലൂടെ പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊരു ബോര്‍ഡ് കാണാം. ഇത് വിവാഹ മാട്രിമോണിയുടെ പരസ്യമാണെന്ന് കരുതരുത്. ബോര്‍ഡിലെ വിവരണം മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാവും.
എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെ കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്‍ സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്. എട്ട് വര്‍ഷമായി അനീഷ്...
ആര്യനാട്: പ്രവാസിയായ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെയും കാമുകൻ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
യുവതി പത്തൊമ്പതാം വയസിൽ പ്രവാസിയായ ഒരാളെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രവാസിയുടെ മതം സ്വീകരിച്ചിരുന്നു. പേരും മാറ്റി. ദമ്പതികൾക്ക്...
വര്‍ക്കല: മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു. പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ എല്ലാവരെയും പുറത്തേക്ക് മാറ്റി. ആര്‍ക്കും പുക ശ്വസിച്ചത് മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം തീയണക്കാന്‍ ശ്രമിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണ്ണമായും അണക്കാന്‍...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....