നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.ഐ.എമ്മിന്റെ മന്ത്രിമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടും.
ആരോഗ്യപ്രശ്നങ്ങളാൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്റെയും എം.എം. മണിയുടെയും കാര്യത്തിൽ ആദ്യം ചില സംശയങ്ങൾ ഉയർന്നിരുന്നുവെങ്കിലും സീറ്റുകൾ നിലനിർത്താൻ അവർതന്നെ രംഗത്ത് വേണമെന്ന നിലപാടിലാണ് പാർട്ടി.
മന്ത്രിസഭയിലെ ഒരാളെ മാത്രം മാറ്റി നിർത്താനാണ് തീരുമാനമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു....
സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കുമെന്ന് ഉറപ്പാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളില്‍ 70 ശതമാനത്തോളം എവിടേക്ക് വേണമെങ്കിലും നിഷ്പ്രയാസം മറിക്കാന്‍ ആര്‍എസ്എസിന് സാധിക്കുമെന്നും അത് രഹസ്യമായി തന്നെ നിര്‍വഹിക്കാനുള്ള കേഡര്‍ സംഘടനാ സംവിധാനം അവര്‍ക്കുണ്ടെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുക്ത കേരളം ആര്‍.എസ്.എസ് അജന്‍ഡ...
കൊച്ചി: ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി ഇന്നും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 85.97 രൂപയും തിരുവനന്തപുരത്ത് 87 രൂപ 63 പൈസയുമായി. ഡീസലിന് കൊച്ചിയില്‍ 80.14 രൂപയും തിരുവനന്തപുരത്ത് 81.68 രൂപയുമാണ് വില.
ജനുവരിയില്‍ മാത്രം...
31 നിയമസഭ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യൂത്ത് ലീഗിന് മുസ്ലീംലീഗിന്‍റെ നിർദ്ദേശം. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച 24 മണ്ഡലങ്ങൾക്ക് പുറമേ 7 മണ്ഡലങ്ങളിൽ കൂടി ലിസ്റ്റിലുണ്ട്. പാണക്കാട് മുനവ്വറലി തങ്ങളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 31 മണ്ഡലങ്ങളിലുമെത്തി നേതാക്കളെയും പ്രവർത്തകരെയും കാണും.
2016ൽ മുസ്ലിംലീഗ് വിജയിച്ച 18 മണ്ഡലങ്ങൾ.ഒപ്പം പരാജയപ്പെട്ട കൊടുവള്ളിയും തിരുവമ്പാടിയും ബാലുശ്ശേരിയും...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിനായി കൂടുതൽ ഇളവുകൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്കൂളുകൾ തുറന്ന ശേഷം ഇതുവരെയുള്ള പ്രവർത്തനം ഡിഡിഇ/ആർഡിഡി/എഡി എന്നിവരുമായി ചേർന്ന് അവലോകനം ചെയ്ത ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
പുതിയ ഇളവുകൾ
1. ഒരു ബെഞ്ചിൽ ഇനി മുതൽ രണ്ട് കുട്ടികളെ ഇരുത്താം
2. നൂറിൽ താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളിലും എല്ലാം...
മെൽബൺ: ഗൂഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാർത്തകൾക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ഗൂഗിളും ഫേസ്ബുക്കും.
പുതിയ നിയമവുമായി പാർലമെന്റ് മുന്നോട്ട് പോകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ നിന്ന് ഗൂഗിൾ സെർച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാർത്തകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂർണമായും...
അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ യുകെ വകഭേദം മാര്‍ച്ച് മാസത്തോടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രബലമാകുമെന്ന് റിപ്പോര്‍ട്ട്. B.1.1.7 എന്നറിയപ്പെടുന്ന വൈറസ് വകഭേദം ബാധിച്ച 76 കേസുകളാണ് അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് അതിവേഗം പടരുമെന്നും മാര്‍ച്ച് മാസത്തോടെ രാജ്യത്തെ പ്രബലമായ വൈറസ് വകഭേദം B.1.1.7 ആയിരിക്കുമെന്നും സിഡിസി പറയുന്നു.
കംപ്യൂട്ടര്‍...
കൊട്ടിയം: കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്. റംസിയുടെ സഹോദരി ആന്‍സിയെ കണ്ടെത്തിയത് റംസിക്ക് വേണ്ടി നീതി വേണമെന്ന ആവശ്യവുമായി രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനോടൊപ്പമായിരുന്നു.
ജസ്റ്റിസ് ഫോര്‍ റംസി എന്ന കൂട്ടായ്മയിലെ അംഗമായ യുവാവിനൊപ്പം ആന്‍സിയെ മൂവാറ്റുപുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ജനുവരി 18നായിരുന്നു ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ആന്‍സിയുടെ ഭര്‍ത്താവ് മുനീര്‍...
പത്തനംതിട്ട: വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ പരാതിക്കാരിയായ 89-കാരിയെ ആക്ഷേപിച്ച് വനിത കമ്മീഷൻ അധ്യക്ഷൻ എം.സി.ജോസഫൈൻ. അയൽവാസി വീട്ടിൽ കേറി മർദ്ദിച്ച സംഭവത്തിൽ നീതി തേടി വനിതാ കമ്മീഷനിൽ എത്തിയ വൃദ്ധയ്ക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷൻ്റെ ശകാരം കേൾക്കേണ്ടി വന്നത്.
കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. ലക്ഷമിക്കുട്ടിയമ്മ പത്തനംതിട്ട കോട്ടങ്കൽ സ്വദേശിനിയായ 89-കാരിയെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....