Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള അവസാന ഒരുക്കങ്ങളിലേക്ക് കടന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷാ ക്രമീകരണങ്ങളുടെ അന്തിമ ആക്ഷൻ പ്ലാന്‍ പൊലീസ് അടുത്തയാഴ്ച സമർപ്പിക്കും.തെരഞ്ഞെടുപ്പ് വേളയിൽ ഹവാല പണവും, മദ്യവും ,മയക്കുമരുന്നും ഒഴുക്കുന്നത് തടയാന്‍ പൊലീസിന്‍റെ സഹായത്തോടെ കമ്മീഷന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിന്‍റെ അന്തിമ ഒരുക്കങ്ങളിലേക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നു. സംസ്ഥാനത്ത്...

വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് മരിച്ചത്. മേപ്പാടി, എളമ്പിലേരി റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. സുരക്ഷിയൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.  

പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക റിപ്പോര്‍ട്ട്; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വാര്‍ത്ത പിന്‍വലിച്ചു; തങ്ങളും കുടുംബവും എസ്ഡിപിഐയിലേക്കെന്ന് സൈബര്‍ സിപിഐഎം

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ റിപ്പോര്‍ട്ട്. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്ത രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പിന്‍വലിച്ചു. ‘സിപിഐഎം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത....

സംസ്ഥാനത്ത് 6960 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 87 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സി എച്ചിന്റെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ലീഗ് എന്തും ചെയ്യും; താനൂരില്‍ പഴയ എംഎല്‍എമാരോ യുവനേതാവോ കളത്തിലിറങ്ങിയേക്കും

മണ്ഡത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ താനൂര്‍. മുസ്ലിം ലീഗിന്റെ എക്കാലത്തെയും പ്രമുഖനേതാവായ സി എച്ച് മുഹമ്മദ് കോയയെ ആദ്യമായി നിയമസഭയിലെത്തിച്ച മണ്ഡലമാണ് താനൂര്‍. മണ്ഡലരൂപീകരണത്തിനുശേഷമുള്ള 1957 ലെ ആദ്യ തെരഞ്ഞടുപ്പില്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് മത്സരിച്ചു ജയിച്ച സി എച്ചാണ് താനൂര്‍ എന്ന ലീഗ്...

തിരുവനന്തപുരത്തെ ആക്രികടയിൽ നിന്ന് 300 ൽ കൂടുതൽ ആധാർ കാർഡുകൾ കണ്ടെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്രികടയിൽ നിന്നും 300 ൽ അധികം ആധാർ കാർഡുകൾ കണ്ടെടുത്തു. കാട്ടാക്കടയിലെ ആക്രികടയിൽ നിന്നാണ് ആധാർ രേഖകൾ കണ്ടെത്തിയത്. വില്പനക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകൾക്ക് ഇടയിൽ ആയിരുന്നു കവർ പോലും പൊട്ടിക്കാത്ത ആധാർ രേഖകൾ. ഇതോടൊപ്പം ഇൻഷുറൻസ് കമ്പനി, ബാങ്ക്, രജിസ്റ്റർ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് അയച്ച രേഖകളും...

കൊച്ചി കോര്‍പറേഷനില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കൗണ്‍സിലറുടെ നാടകീയ രാജി

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ചാണ് രാജി. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി വിട്ട കാര്യം പ്രഖ്യാപിച്ചത്. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും...

തെരഞ്ഞെടുപ്പ് അടുക്കുന്നു; സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് പദ്ധതി അട്ടിമറിക്കാൻ ശ്രമം നടന്നേക്കാം; ജീവനക്കാർക്ക് സപ്ലൈകോ ജനറൽ മാനേജരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന മുന്നറിയിപ്പ് ജീവനക്കാർക്ക് നൽകി സപ്ലൈകോ ജനറൽ മാനേജർ. ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാർക്ക് നൽകിയ മാർഗനിർദേശത്തിലാണ് ജനറൽ മാനേജർ ആർ രാഹുൽ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം കഴിഞ്ഞ ഡിസംബറിൽ വീണ്ടും നീട്ടുകയും...

പണിക്കുപോകാതെ ആഡംബരജീവിതം; മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷന്‍; ട്വിസ്റ്റ്

പണിക്ക് പോകാത്ത മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷന്‍. മാലപൊട്ടിക്കല്‍ കേസിലാണ് വന്‍ ട്വിസ്റ്റ്. ഒളിവിലായിരുന്ന നാല്‍പത്തിയെട്ടുകാരിയെ കൊല്ലം എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേരളപുരം സ്വദേശിയാണ് നജി. മകള്‍ക്കും രണ്ടാം ഭര്‍ത്താവിനും വര്‍ഷങ്ങളായി ചെലവിന് കൊടുക്കുന്നത് നാല്‍പത്തിയെട്ടുകാരിയാണ്. മരുമകനോട് പലതവണ ജോലിക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. പണിക്ക് പോയില്ലെന്ന് മാത്രമല്ല ആഢംബര ജീവിതം തുടര്‍ന്നു. ഒടുവില്‍ നജി...

നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം മന്ത്രിമാർ ഏറെയും മത്സരിക്കും; ഒരു മന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.ഐ.എമ്മിന്റെ മന്ത്രിമാരിൽ ഭൂരിഭാ​ഗം പേരും വീണ്ടും ജനവിധി തേടും. ആരോഗ്യപ്രശ്നങ്ങളാൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്റെയും എം.എം. മണിയുടെയും കാര്യത്തിൽ ആദ്യം ചില സംശയങ്ങൾ ഉയർന്നിരുന്നുവെങ്കിലും സീറ്റുകൾ നിലനിർത്താൻ അവർതന്നെ രംഗത്ത് വേണമെന്ന നിലപാടിലാണ് പാർട്ടി. മന്ത്രിസഭയിലെ ഒരാളെ മാത്രം മാറ്റി നിർത്താനാണ് തീരുമാനമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു....
- Advertisement -spot_img

Latest News

കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ...
- Advertisement -spot_img