Kerala

ഹരിതകര്‍മസേന ശേഖരിച്ച മാലിന്യം ആഴ്ചകളായി വീടിന് മുന്നിൽ; പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ തള്ളി

മാവൂർ: മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെമുറിയിൽ മാലിന്യച്ചാക്ക് കൊണ്ടുവെച്ച് പ്രതിഷേധിച്ചു. മാവൂർ പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡിൽ താമസിക്കുന്ന മീമുള്ളപ്പാറ കാരുണ്യത്തിൽ ജയകുമാർ ആണ് പ്ലാസ്റ്റിക് കവറുകൾ അടങ്ങിയ മാലിന്യച്ചാക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽകൊണ്ടുവെച്ചത്. വീട്ടിൽനിന്ന് പ്ലാസ്റ്റിക് കവറുകൾ അടക്കമുള്ള മാലിന്യം ശേഖരിച്ച് ആഴ്ചകളായിട്ടും വീടിന്റെ മുൻപിൽനിന്നും എടുത്തുകൊണ്ടുപോകാൻ ഹരിത കർമസേന തയ്യാറായിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഒട്ടേറെ തവണ...

വിവാഹത്തിൽ നിന്ന് പിന്മാറി; വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ.സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം കോട്ടക്കലിൽ ഇന്നലെ രാത്രിയിലാണ് സംഭവം. എയർഗൺ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൌണ്ട് വെടിയുതിർത്തുവെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

സംസ്ഥാനത്ത് മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ് . എറണാകുളം, തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. ശക്തമായ മഴ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ് . മഴ...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നിയമസഭാ മാർച്ചിൽ സംഘർഷം, അനിശ്ചികാല സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. യൂത്ത് ലീഗ്, മുസ്ലീം ലീഗ് നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ബാരിക്കേഡിന് മുകളില്‍ കയറി യൂത്ത്...

ഓം ബിർള വീണ്ടും സ്പീക്കറാകും, പേര് നിർദ്ദേശിച്ച് ബിജെപി; സമവായം തേടി പ്രതിപക്ഷത്തെ കണ്ട് കേന്ദ്രമന്ത്രിമാർ

ദില്ലി : സ്പീക്കർ സ്ഥാനത്തേക്ക് വീണ്ടും ഓം ബിർള. ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയുടെ പേര് ബിജെപി നിർദ്ദേശിച്ചു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ഓം ബിർള പതിനേഴാം ലോക്സഭയിലും സ്പീക്കറായിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. രണ്ടാം തവണ ഒരാൾ സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത് ഇത് രണ്ടാം തവണയാണ്. ഓം ബിർള സ്പീക്കർ സ്ഥാനത്തേക്ക്...

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി സ്റ്റാൻ്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ...

തിരുവനന്തപുരത്ത് കഴുത്തറത്തനിലയിൽ യുവാവിന്റെ മൃതദേഹം; കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല

തിരുവനന്തപുരം: ദേശീയപാതയിൽ തിരുവനന്തപുരം കന്യാകുമാരി റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്‍റെ മൃതദേഹം. കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളിൽ...

അനധികൃത രൂപമാറ്റം വേണ്ട; നാളെ മുതല്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നാളെ മുതല്‍ കര്‍ശന പരിശോധനക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കും. വാഹനങ്ങളില്‍ എല്‍ഇഡി ലൈറ്റ് ഘടിപ്പിക്കുന്നതിനും പിഴ ഈടാക്കും. നമ്പര്‍ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ നീക്കില വാഹനങ്ങള്‍, എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. വാഹനാപകടത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍മാര്‍ക്ക്...

‘ലീഗിൻ്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്വന്തം മുഖം നോക്കണം’: പിഎംഎ സലാം

കോഴിക്കോട്: മുസ്ലീം ലീഗിൻ്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖമൊന്ന് മുഖ്യമന്ത്രി നോക്കുന്നത് നല്ലതാണെന്ന് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തനിക്കെതിരെ സിപിഎമ്മിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പിണറായി വിജയൻ മുസ്ലീം ലീഗിനെതിരെ തീർക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. തോൽവിയിലും വേണം ഒരു...

കുടുംബ ബജറ്റ് താളം തെറ്റിച്ച് തക്കാളി വില നൂറ് കടന്നു; പച്ചക്കറികൾക്ക് തീവില

തിരുവനന്തപുരം∙ കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് സംസ്ഥാനത്ത് പക്കച്ചറി വില കുതിച്ചുയരുന്നു. വില ഉടനെ താഴാന്‍ സാധ്യതയില്ലെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. പ്രതികൂല കാലാവസ്ഥയില്‍ വിള നശിച്ചതും വിതരണ ശൃംഖല നേരിടുന്ന തടസങ്ങളുമാണ് വിലക്കയറ്റത്തിനു വഴിവച്ചതെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ചതിലും മുൻപേയെത്തിയ മണ്‍സൂണ്‍ കാര്‍ഷിക വിളകൾക്ക് ‍നാശം വിതച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 40...
- Advertisement -spot_img

Latest News

ഇന്ത്യ-ഇറാൻ ചർച്ച:93000 മെട്രിക് ടൺ എൽ.പി.ജിയുമായി ഇന്ത്യൻ ടാങ്കറുകൾ

ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...
- Advertisement -spot_img