തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തിൽ കര്‍ശന ജാഗ്രതാ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ . കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശം നൽകി. ബസ് സ്റ്റാൻഡ്. ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും . മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കും. നാളെ മുതൽ ഫെബ്രുവരി 10 വരെ...
കീഴാറ്റൂർ കൊലപാതക കേസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പടെ നാലു പേരാണ് അറസ്റ്റിലായത്. ഒറവംപുറം സ്വദേശികളായ കിഴക്കും പറമ്പൻ നിസാം, കിഴക്കും പറമ്പൻ അബ്‌ദുൽ മജീദ്, കിഴക്കും പറമ്പൻ മൊയീൻ, ഐലക്കര യാസർ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്.
തദ്ദേശ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട തർക്കവും അപവാദ പ്രചാരണങ്ങളുമായിരുന്നു...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ധന വില കുത്തനെ ഉയർത്തുന്നത് വിവിധതരം നികുതികളാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതികൾ കൂട്ടത്തിലുണ്ട്. പെട്രോൾ ലീറ്ററിന് 29.78 രൂപയാണ് അടിസ്ഥാന വില. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും മറ്റു ചെലവുകളും കൂട്ടുമ്പോൾ ഒരു ലീറ്റർ പെട്രോളിന്റെ വില 62.96 രൂപയാകും. ഇതിന്റെ കൂടെ സംസ്ഥാനവിൽപ്പന നികുതിയായ 18.94 രൂപയും സെസും...
യൂത്ത് ലീഗില്‍ നിന്ന് ഇത്തവണ ആറ് പേരെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ മുസ്ലീംലീഗ് ആലോചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടായേക്കും. ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുസ്ലീംലീഗ് യൂത്ത് ലീഗിന് നിര്‍ദേശം നല്‍കി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരിട്ടെത്തി മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നടൻ ധർമജനും ഉണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ പരിഗണിക്കുന്നതായാണ് വിവരം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാം എന്ന് പ്രതികരിച്ചു. ഇതു സംബന്ധിച്ച ചർച്ച നടന്നില്ലെന്നും ധർമജൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിലുള്ള മണ്ഡലത്തിലെ പൊതു പരിപാടികളിൽ ധർമജൻ സജീവമാണ്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശ്ശേരിയിൽ പരിപാടിക്കെത്തുമെന്ന് ധർമജൻ...
കൊച്ചി: ഇന്ധന വില വർധനവിൽ ജനം പൊറുതിമുട്ടുമ്പോള്‍ ഇന്ധന വില നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുന്നത് 750 കോടി രൂപ. കേന്ദ്രം ഒരു രൂപ ഇന്ധനവില കൂട്ടിയാൽ 33 പൈസ സംസ്ഥാന സർക്കാരിന് ലഭിക്കും.
അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി,...
ന്യൂയോര്‍ക്ക്: ന്യൂസ് ഫീഡില്‍ രാഷ്ട്രീയം നിറഞ്ഞ ഉള്ളടക്കങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പരമായ പോസ്റ്റുകളുടെയും മറ്റും റീച്ച് കുറയ്ക്കുന്നതെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കുമെന്നും രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സുക്കര്‍ ബെര്‍ഗ് വ്യക്തമാക്കി.
‘ഫേസ്ബുക്ക് ഉപയോക്താക്കളില്‍...
ന്യൂദല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. കൊവിഡ് നിബന്ധനകള്‍ക്ക് വിധേയമായി സ്വിമ്മിംഗ് പൂളുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഒരു വിധത്തിലുമുള്ള നിയന്ത്രണവും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിന് വെളിയില്‍ എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കും.
ഫെബ്രുവരി ഒന്നിന്...
മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ആക്രമണത്തില്‍ സമീറിൻ്റെ ബന്ധു ഹംസക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം - യുഡിഎഫ് സംഘർഷം ഉണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിസാം,...
തിരുവനന്തപുരം: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി. ഇതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 ന് അരികിലെത്തി.
തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 82 രൂപ 65...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തിൽ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് ജില്ല പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി...