Kerala

എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാരനെതിരെ ഡിജിപിക്ക് പരാതി

പത്തനംതിട്ട: എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാരനെതിരെ ഡിജിപിക്ക് പരാതി. കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ആണ്‌ പരാതി നൽകിയത്. പന്തളത്ത് എസ്എഫ്ഐ നടത്തിയ പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ ചെങ്ങന്നൂർ ട്രാഫിക് സ്റ്റേഷനിലെ സിപിഒ വിവേക് പങ്കെടുത്തു എന്നാണ് ആരോപണം. എം എ ബേബിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കോവിഡ് വർദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് കമ്മീഷൻ പങ്ക് വച്ചു. റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര...

ഇരുട്ടടിയായി ഇന്ധനവില വർധന; തുടർച്ചയായി ആറാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി

തിരുവനന്തപുരം/ കൊച്ചി: തുടർച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂട്ടിയത്. എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയും ഡീസലിന് 83.40 രൂപയാണ് ഇന്നത്തെ വില. ആറ് ദിവസത്തിനിടെ പെട്രോളിന് 1 രൂപ 45 പൈസയും ഡീസലിന് 1...

ഐശ്വര്യ കേരള യാത്ര: ചെന്നിത്തലയെ ഷാൾ അണിയിച്ച ​ പൊലീസുകാർക്ക്​ സസ്​പെൻ

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ. ആറ് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഎസ്‍ഐമാരായ ഷിബു ചെറിയാൻ, ജോസഫ് ആന്റണി, ബിജു, സീനിയർ സിപിഒ സിൽജൻ അടക്കമുള്ളവർക്കാണ് സസ്പെൻഷൻ. ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളം...

ഒടുവിൽ പ്രഖ്യാപനം വന്നു, മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു; യുഡിഎഫിൽ ഘടകക്ഷിയാകും

കൊച്ചി: മാണി സി കാപ്പൻ എംഎൽഎ എൽഡിഎഫ് വിട്ടു. യുഡിഎഫിൽ ഘടകക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. എൻസിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷിയായിട്ടായിരിക്കും താൻ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുക എന്നും മാണി സി കാപ്പൻ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ല. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ...

ഇത്തരത്തിലുള്ള രോഗികളെയും ഇവരെ പിന്തുണയ്ക്കുന്നവരേയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം; ഫിറോസ് കുന്നംപറമ്പില്‍

പാലക്കാട്: വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേ വിവാദപരാമര്‍ശവുമായി ഫിറോസ് കുന്നംപറമ്പില്‍. നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയില്‍ പറയുന്നത്. കുഞ്ഞിന് ഏഴ് ലക്ഷം ഓപ്പറേഷന് വേണ്ടിടത്ത് പത്ത് ലക്ഷം രൂപ നല്‍കിയെന്നും പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്ക്...

നിയമസഭയില്‍ അംഗ ബലം കൂട്ടാന്‍ ബിജെപി; പതിനഞ്ച് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്രനിർദ്ദേശം

സംസ്ഥാനത്ത് പതിനഞ്ച് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ബിജെപിക്ക് കേന്ദ്ര ഘടകത്തിന്‍റെ നിര്‍ദ്ദേശം. ഈ മണ്ഡലങ്ങളില്‍ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന വന്‍ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കും. മുപ്പത് വോട്ടര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ വോട്ടുറപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. മുപ്പത്തയ്യായിരത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതീവ പ്രാധാന്യത്തോടെ...

കേരളത്തില്‍ മത്സരിക്കാനില്ല, സഖ്യത്തിനില്ല, പ്രചാരണത്തിനുമില്ല: അസദുദ്ദീന്‍ ഉവൈസി

തിരുവനന്തപുരം : കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനു വരാനോ ഏതെങ്കിലും പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. തന്റെ പാര്‍ട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്നു നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തില്‍ മത്സരിക്കാത്തതെന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ: ‘‘കേരളത്തില്‍...

ഐശ്വര്യ കേരള യാത്രയ്ക്ക് പൊലീസുകാര്‍ സ്വീകരണം നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥര്‍. ആറ് പൊലീസുകാരാണ് എറണാകുളം ഡിസിസി ഓഫീസില്‍ എത്തി ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് രമേശ് ചെന്നിത്തലയ്ക്ക് ഷാള്‍ അണിയിച്ചത്. എറണാകുളം ജില്ലയിലെ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ പൊലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. കണ്‍ട്രോള്‍ റൂം എഎസ്‌ഐ...

ഫാഷൻ ഗോൾഡ്: തന്നെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്ന് എം.സി ഖമറുദ്ദീൻ

ഉപ്പള: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ തന്നെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്ന് എം.സി. ഖമറുദ്ദീൻ എംഎൽഎ. താൻ അറസ്റ്റിലായതോടെ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ‌ ഒളിവിൽപോയി. ഒരാളെ പിടിക്കാൻ പിണറായിയുടെ പൊലീസ് വിചാരിച്ചാൽ നടക്കില്ലേ. നിങ്ങളെ മാത്രമാണ് അവർക്ക് ആവശ്യമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും ഖമറുദ്ദീൻ പറഞ്ഞു. അയാളെ ആരോ ഒളിപ്പിച്ചെന്നാണ് ജനസംസാരം. എംഎല്‍എ ജയിലിലായത്...
- Advertisement -spot_img

Latest News

അബൂദബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു

അബൂദബി: അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ്...
- Advertisement -spot_img