Kerala

‘കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തിയിട്ടില്ല’, നിഷേധിച്ച്‌ മുസ്ലിം ലീഗ്

കോഴിക്കോട്: ലീഗിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയതായുള്ള കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ പ്രതികരണത്തെ തള്ളി മുസ്ലിം ലീഗ്. കാരാട്ട് റസാഖുമായി യാതൊരു വിധ ചര്‍ച്ചയും മുസ്‌ലിംലീഗ് നടത്തിയിട്ടില്ല. അങ്ങനെ ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നതായും മുസ്‌ലിംലീഗ്...

‘യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തി’; മുസ്ലിം ലീഗിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് കാരാട്ട് റസാഖ്

കോഴിക്കോട്: യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച്‌ കാരാട്ട് റസാഖ് എംഎല്‍എ. യുഡിഎഫ് സംസ്ഥാന നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്നും മുസ്ലിം ലീഗിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നും കാരാട്ട് റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ലീഗ് പ്രാദേശിക നേതൃത്വത്തിന് തന്നോടുള്ള എതിര്‍പ്പ് യുഡിഎഫ് നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതാക്കളെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിന്‍്റെ...

പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി; സംസ്ഥാനത്ത് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമെന്നു സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മേല്‍ക്കെ നിലവില്‍ ഇടതുമുന്നണിക്ക് ഇല്ല എന്നു തന്നെയാണ് സര്‍വേ ഫലങ്ങള്‍ സൂചന നല്‍കുന്നതെന്നാണ് വിവരം. രണ്ടു പ്രധാന ചാനലുകളാണ് തങ്ങളുടെ പ്രീ പോള്‍ സര്‍വേ പുറത്തുവിടുന്നത്. ഇവര്‍ക്കായി ചില ഏജന്‍സികള്‍ നടത്തിയ സര്‍വേയുടെ ഫലമാണ്...

ചെ​ന്നി​ത്ത​ല​ക്ക് മാ​ല​യി​ട്ട് സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി; പു​റ​ത്താ​ക്കിയെന്ന്​ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി

കു​ണ്ട​റ: സി.​പി.​എം-​സി.​പി.​ഐ പോ​ര് ക​ല​ശ​ലാ​യ പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ ചെ​ന്നി​ത്ത​ല​ക്ക് മാ​ല​യി​ട്ട് സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി. പേ​ര​യം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​യേ​ശു​ദാ​സാ​ണ്​ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര കു​ണ്ട​റ​യി​ലെ​ത്തി​യ​പ്പോ​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​ലി​യി​ട്ട് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന്​​ സി.​പി.​ഐ​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​താ​യി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ വാ​ർ​ത്താ​കു​റി​പ്പി​റ​ക്കി. ക​ഴി​ഞ്ഞ സ​ദ്ദേ​ശ​സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും...

‘കേരളമേ, ബംഗാളേ ഇടതുപാര്‍ട്ടികള്‍ ചൈനയ്ക്ക് വേണ്ടി വാദിക്കുന്നത് കണ്ടോ’; സിപിഐഎമ്മിന്റെ സിയാവോപിങ് ഓര്‍മ്മദിനട്വീറ്റ് വിവാദമാക്കി ബിജെപി

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഡെങ് സിയാവോപിംങിന്റെ ചരമവാര്‍ഷികത്തില്‍ അനുശോചനം രേഖപ്പെടുത്തി ട്വീറ്റിട്ടതില്‍ സിപിഐഎം പോണ്ടിച്ചേരി ഘടകത്തിനെതിരെ ബിജെപി രംഗത്ത്. സിപിഐഎമ്മിന്റെ ട്വീറ്റിനെതിരെ ബിജെപി ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. സിപിഐഎം പുതുച്ചേരി എന്ന പേജില്‍ വന്ന ട്വീറ്റിന് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ബിജെപിയുടെ വിമര്‍ശനം. 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997 ഫെബ്രുവരി 19നാണ് ഡെങ്...

ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലവിളി പ്രസംഗം പുറത്ത്: സി.പി.എമ്മിനെതിരേ വന്നാല്‍ യൂത്ത് ലീഗുകാര്‍ക്കും ജയകൃഷ്ണന്‍ മാസ്റ്ററുടെ ഗതിവരുമെന്നും മുന്നറിയിപ്പ്

കോഴിക്കോട്:ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭീഷണി പ്രസംഗവും സി.പി.എമ്മിനു തലവേദനയാകുന്നു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും നാദാപുരം ബ്ലോക്ക് പ്രസിഡന്റുമായ രാഹുല്‍ രാജാണ് സി.പി.എമ്മിനെതിരേ വന്നാല്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓര്‍മിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയത്. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. നാദാപുരം ബ്ലോക്ക് പ്രസിഡന്റ്, യുവജന കമ്മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ...

ഒന്നര വയസുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി

കൊണ്ടോട്ടി: ഒന്നര വയസുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി. നീറാട്  മൂളപ്പുറത്ത് റിയാസിന്റെ ഭാര്യ റഫ്ന(21)യാണ് കൈ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. വ്യാഴാഴ്ച രാത്രി 12 മണിക്കും രണ്ട് മണിക്കും ഇടയിലായാണ് റഫ്‌നയെ കാണാതാകുന്നത്. രാത്രി 12 മണിക്ക് കിടക്കുന്നത് വരെ ഭാര്യ വീട്ടിലുണ്ടായിരുന്നതായി റിയാസ് പറയുന്നു. രണ്ട് മണിക്ക് കുഞ്ഞ് കരഞ്ഞപ്പോൾ ഭാര്യയെ...

വില ഇന്നും കൂട്ടി; പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും 90 ലേക്ക്

തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് വിലകൂട്ടുന്നത്. ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവുംവലിയ വര്‍ദ്ധനയാണിത്. കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ 85 പൈസയും ഡീസല്‍ വില 85 രൂപ 49 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 46...

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച നിലയിൽ

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് സംഭവം. ബയസൺവാലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

‘പിണറായിക്കാലം’; ദൃശ്യം 2വിലെ കിടിലൻ ‘ട്വിസ്റ്റ്’ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ, പിന്നാലെ പിണറായി വിജയൻ സർക്കാരിന് അഭിനന്ദനവും (വീഡിയോ)

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2വിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ സംഭാവന ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ. സിനിമയിലെ ഒരു രംഗത്തെ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ സർക്കാരിന്റെ വികസനോന്മുഖ നയത്തെ പുകഴ്ത്തുന്നത്. സിനിമയിൽ ഗണേഷ്‌കുമാർ അവതരിപ്പിക്കുന്ന പൊലീസുകാരൻ കേസന്വേഷണവുമായി ബന്ധപ്പെട്ട് നാട്ടുകാരെ ചോദ്യം ചെയ്യാനായി എത്തുന്നതും മോഹൻലാലിന്റെ ജോർജ്ജുക്കുട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അവരിലൊരാൾ...
- Advertisement -spot_img

Latest News

‘എന്റെ വിരലുകൾ എണ്ണിക്കോളൂ’! കത്തിക്കയറിയ പ്രചാരണങ്ങൾക്കിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ

താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...
- Advertisement -spot_img