Kerala

നടന്‍ ദേവന്‍ ഇനി ബിജെപി നേതാവ്; നടന്റെ കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് ദേവന്‍ നയിച്ചിരുന്ന കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. ദേവനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. 17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടുവന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന്...

കെ.ആർ.ജയാനന്ദ മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥിയായേക്കും

കാസർകോട്: മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആർ ജയാനന്ദയെ സ്ഥാനാർത്ഥിയാക്കാൻ സി പി എം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ ധാരണ. സമീപകാല തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎം മൂന്നാം സ്ഥാനത്ത് തുടരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. തൃക്കരിപ്പൂരിൽ നിലവിലെ എംഎൽഎ എം രാജഗോപാലനേയും ഉദുമയിൽ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവിനേയും സ്ഥാനാർത്ഥിയാക്കണമെന്ന സംസ്ഥാന കമ്മിറ്റി നിർദ്ദേശം...

തവന്നൂരില്‍ കെ.ടി.ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍, കോണ്‍ഗ്രസ് സാധ്യതാ പട്ടികയിലെന്ന് റിപ്പോര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് രംഗത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പില്‍ എത്തുമെന്നായിരുന്നു അഭ്യൂഹമുണ്ടായിരുന്നതെങ്കില്‍ കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് ഇടംപിടിച്ചെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. മീഡിയാ വണ്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസ് കുന്നംപറമ്പിലിനെ...

തന്‍റെ കുഞ്ഞുആരാധകന്‍റെ വീഡിയോ പങ്കുവച്ച്​ ഉമ്മൻ ചാണ്ടി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ ഉമ്മൻചാണ്ടി പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തന്നെ അനുകരിക്കുന്ന കുട്ടി ആരാധകന്‍റെ വീഡിയോയാണ്​ ഉമ്മൻ ചാണ്ടി ഫേസ്​ബുക്കിൽ പങ്കുവച്ചത്​. അമ്മയുടെ കയ്യിലിരിക്കുന്ന രണ്ടോ രണ്ടരയോ വയസ്​ പ്രായമുള്ള കുട്ടിയെയാണ്​ വീഡിയോയിൽ കാണുന്നത്​. ഉമ്മൻ ചാണ്ടിയെ കാണിക്കാൻ പറയു​േമ്പാൾ മുഖംകൊണ്ട്​ അനുകരിക്കുകയാണ്​ കുട്ടി. പലതവണ ഇത്​ കുട്ടി ആവർത്തിക്കുന്നുമുണ്ട്​. https://www.facebook.com/watch/?v=449105146529875 ഇത്​ കണ്ടുനിൽക്കുന്ന...

‘വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് ഓരോ വര്‍ഷവും 72,000 രൂപ’; യുഡിഎഫ് വാഗ്ദാനം പങ്കുവെച്ച് വി.ഡി സതീശന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം സര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. യുഡിഎഫിന്‍റെ ന്യായ് പദ്ധതിയാണ് വി.ഡി സതീശന്‍ പങ്കുവെച്ചത്. Also Read ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷത്തിനിടയില്‍ തര്‍ക്കം; വെടിവെച്ചും ആക്രമിച്ചും രണ്ട് പേരെ കൊലപ്പെടുത്തി നാട് നന്നാകാന്‍ യു.ഡി.എഫ്, ഐശ്വര്യകേരളത്തിനായി വോട്ട് ചെയ്യാം...

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സർക്കാരിനെ അപകീർത്തിപ്പെടുത്താന്‍ കസ്റ്റംസ് ശ്രമിക്കുന്നു- പിണറായി

തിരുവനന്തപുരം: വിവിധ ഏജന്‍സികളുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് ഒരു ഏജന്‍സിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ പറഞ്ഞോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നതെന്നും കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് കമ്മീഷണര്‍ കേസില്‍ എതിര്‍കക്ഷി പോലുമല്ലെന്നും...

കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം

കാറിനുള്ളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം. കാറിലെ റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെടുത്തുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയത്. കാറിലെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക് പുറമേ പാസഞ്ചറുടെ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറത്തിറക്കുകയും...

പി.ജയരാജന് സീറ്റില്ല, സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി പിജെ ആര്‍മി, കണ്ണൂര്‍ സിപിഎമ്മിൽ അമര്‍ഷം പുകയുന്നു

കണ്ണൂർ: പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പാർട്ടിക്കകത്ത് അമർഷം പുകയുന്നു. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി ജയരാജനായി ക്യാമ്പെയിനിംഗ് തുടങ്ങിയിട്ടുണ്ട്. പി ജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിലിൽ നിന്ന് അനുഭാവി രാജി വച്ചു. സ്പോർട്സ് കൗൺസിൽ കണ്ണൂർ...

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ ജയിക്കില്ല, മുരളീധരന് കഴക്കൂട്ടത്ത് സീറ്റില്ല; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് അമിത് ഷാ കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം. നേരത്തെ കഴക്കൂട്ടത്ത് മുരളീധരന്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. കഴക്കൂട്ടത്ത് നിന്നു 2016ല്‍ നിയമസഭയിലേക്കും 2009ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്കുമാണ് ഇതിന് മുന്‍പ് അദ്ദേഹം മത്സരിച്ചിട്ടുള്ളത്. അതേസമയം മുരളീധരന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ടായിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മഹാരാഷ്ട്രയില്‍നിന്നുളള ഒരു രാജ്യസഭാ സീറ്റ്...

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യയെന്ന് കസ്റ്റംസ്; ചോദ്യം ചെയ്യലിന് നോട്ടീസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്ലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളിൽ...
- Advertisement -spot_img

Latest News

ഇന്ത്യ-ഇറാൻ ചർച്ച:93000 മെട്രിക് ടൺ എൽ.പി.ജിയുമായി ഇന്ത്യൻ ടാങ്കറുകൾ

ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...
- Advertisement -spot_img