തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എസ്.ഡി.പി.െഎയുടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. 22 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
Also Read ദർഗയും പള്ളിയും പൊളിക്കാനുള്ള യു.പി അധികൃതരുടെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതി
സാധ്യമായ മണ്ഡലങ്ങളിലെല്ലാം മത്സരിക്കുമെന്നും കൂടുതൽ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ...
പിണറായി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയതെന്നും ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. വര്‍ഗീയതയുടെ ആള്‍രൂപമാണ്...
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സി.പി.ഐ.എം തയ്യാറെടുക്കവെ നേതൃത്വത്തിന് തലവേദനയാകുയാണ് പ്രാദേശികതലത്തില്‍ വിമതശബ്ദങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ സി.പി.ഐ.എം അടുത്തകാലത്ത് കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധമാണ് പൊന്നാനിയില്‍ നിന്നുയരുന്നത്.
മണ്ഡലത്തില്‍ പരിഗണിക്കുന്നത് സി.ഐ.ടി.യു നേതാവായ പി. നന്ദകുമാറിനെയാണ് എന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പാര്‍ട്ടി അനുഭാവികള്‍ തെരുവിലിറങ്ങിയത്. പൊന്നാനി സ്വദേശി കൂടിയായ...
പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പാർട്ടി കൊടികളും ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നത്. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോളേയ്ക്കും നൂറു കണക്കിന് ആളുകളാണ് അണി ചേർന്നത്.
നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ...
വിവാഹ വാഗ്ദാനം നല്‍കിയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പീഡനത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് സുപ്രീംകോടതി. വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം ലൈംഗിക ബന്ധം പീഡനമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.
ഉത്തര്‍പ്രദേശ് സ്വദേശിയായ 30 വയസുകാരന്‍ തന്‍റെ...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് വിജയിച്ചാല്‍ മുസ്‌ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ചോദിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അടുത്ത തവണ അവര്‍ മുഖ്യമന്ത്രി പദം തന്നെ ചോദിക്കുമെന്നും കേരളത്തില്‍ ലീഗിനു വളരെയധികം സീറ്റുകള്‍ വര്‍ദ്ധിക്കുന്ന ഒരു അതിര്‍ത്തി പുനര്‍നിര്‍ണ്ണയമായിരിക്കും അടുത്ത തവണത്തേതെന്നും സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളിൽ ഒരാളായിരുന്നു മെട്രോ മാൻ ഇ ശ്രീധരൻ. ഗായിക കെ എസ് ചിത്രയും കമ്മീഷന്റെ ഐക്കണായിരുന്നു. ശ്രീധരൻ ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് ഓഫീസുകളിൽ നിന്ന് ചിത്രം മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ...
കരിപ്പൂർ∙ യാത്രക്കാരി വസ്ത്രത്തിനുള്ളിലും മറ്റൊരു യാത്രക്കാരൻ ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിനി അടിവസ്ത്രത്തിൽ ഒളിപ്പിച്ച 840 ഗ്രാം സ്വർണ മിശ്രിതമാണു കണ്ടെടുത്തത്.
ഷാർജയിൽനിന്ന് എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം സിറാജ് ശരീരത്തിൽ ഒളിപ്പിച്ച...
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരത്തിന്റെ നേതൃത്വം ഇന്ന് വനിതകള്‍ ഏറ്റെടുക്കും.സിന്‍ഗു, തിക്‌റി, ഗാസിപൂര്‍ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകരും സമരത്തെ പിന്തുണക്കുന്നവരുമായ സ്ത്രീകള്‍ ഇന്ന് സമരഭൂമിയില്‍ എത്തിച്ചേരും.
15,000ല്‍ അധികം പേരാണ് സമരവേദികളിലെത്തുക. പഞ്ചാബില്‍നിന്ന് 4000 സ്ത്രീകളെത്തും. ഹരിയാനയില്‍നിന്നു നിരവധി...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...