ഷോളയൂര്‍: അയലത്തെ വീട്ടിലെ കുട്ടിയുടെ സൈക്കിള്‍ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരന് പൊലീസ് സൈക്കിള്‍ വാങ്ങി നല്‍കിയ സംഭവം ചര്‍ച്ചയാവുന്നു. ഷോളയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
മൂന്നാംക്ലാസുകാരന്‍ സൈക്കിള്‍ എടുത്തുകൊണ്ടുപോയതിന് പിന്നാലെ ഷോളയൂര്‍ പൊലീസ് സ്റ്റേഷനില്‍ ബാലനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിക്കുകയായിരുന്നു. എന്നാല്‍ സൈക്കിള്‍ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് രമ്യമായി പരാതി...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡിൽ റോസാപ്പൂവുമായി കാത്തു നിന്ന പെൺകുട്ടിയെ നിരാശയാക്കാതെ രാഹുൽ. വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെൺകുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാഹുലിന്റെ വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെൺകുട്ടി കൈയിലിരുന്ന പൂ ഉയർത്തിക്കാണിക്കുകയായിരുന്നു. കുറച്ചു മുമ്പോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിർത്തി. പിന്നാലെ സുരക്ഷാ...
മലപ്പുറം- തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുമ്പോൾ യു.ഡി.എഫ് തെരഞ്ഞെടുപ്പ് വേദികളിൽ താരമായി മാറി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ മകനാണ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന ശബു. പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിയായ 'ശബു' ജില്ലക്ക് അകത്തും പുറത്തുമായി വിവിധയിടങ്ങളിൽ ഇതിനകം പര്യടനം നടത്തി പ്രവർത്തകരുടെ ആവേശമായി.
നിലമ്പൂരിൽ...
കൊണ്ടോട്ടി- ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറിയതോടെ വിദേശത്തുനിന്ന് പ്രവാസികൾ കൂട്ടമായി നാട്ടിലെത്തി തുടങ്ങി. കരിപ്പൂർ, കണ്ണൂർ വിമാനതാവളങ്ങൾ വഴിയാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. കണ്ണൂർ ജില്ലയിൽ ശക്തമായ മത്സരം നടക്കുന്ന അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ മണ്ഡലങ്ങളിലേക്കാണ് പ്രവാസികൾ കൂടുതൽ എത്തുന്നത്. ഒമാൻ, ദുബായ്, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂട്ടമായി എത്തുന്നത്. കോഴിക്കോട്...
മലപ്പുറം: താനൂരില്‍ പി. കെ ഫിറോസിന് വോട്ട് തേടി കത്‌വ കേസിലെ അഭിഭാഷകയായിരുന്ന ദീപികാ സിംഗ് രജാവത്ത്. ഫിറോസിനൊപ്പം ദീപികാ സിംഗ് റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു.
ദീപികാ സിംഗ് രജാവത്തിനൊപ്പം റോഡ് ഷോ നടത്തുന്ന ചിത്രം പി കെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
‘താനൂരില്‍ ജനഹൃദയങ്ങളില്‍ ആവേശം നിറച്ച യു.ഡി.വൈ.എഫ് യുവജന റാലിയില്‍ സുപ്രീം...
തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെ വ്യക്തിഹത്യ നടത്തി അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മിഷൻ, വരണാധികാരി കൂടിയായ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. ഫിറോസ് കുന്നമ്പറമ്പിലിന്‍റേതെന്ന ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് യുഡിഎഫ്...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നാരോപിച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോന്നി മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കോന്നിയില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുക്കവെ...
കടുത്ത വേനലില്‍ വോട്ടിനായുള്ള ഓട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ ഉള്ളും പുറവും ചുട്ടെരിയുകയാണ്. വിധിയെഴുത്തിനുള്ള ഓരോ നിമിഷവും ഇനി നിര്‍ണായകം. അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് ഇനിയും വിധി പ്രവചിക്കാനാവാത്ത നിരവധി മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ നാല്പതോളം മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മുന്നണി നേതാക്കളുടെ ശ്രദ്ധ മുഴവനിപ്പോള്‍ ഈ മണ്ഡലങ്ങളിലാണ്. എണ്ണപ്പെട്ട ചില മണ്ഡലങ്ങളില്‍...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന്...