Kerala

പത്തനംതിട്ടയില്‍ അഞ്ച് വയസ്സുകാരി മര്‍ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: കുമ്പഴയില്‍ മര്‍ദനമേറ്റ പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മഞ്ചേശ്വരത്ത് വീണ്ടും എല്‍.ഡി.എഫ് പിന്തുണ തേടി മുല്ലപ്പള്ളി

തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് സിപിഎം വോട്ട് ചോദിച്ച സംഭവത്തിൽ ഉറച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വോട്ട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യര്‍ത്ഥിച്ചതെന്നും സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിൽ നിര്‍ത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറ‍ഞ്ഞതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. തലശ്ശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് മന:പൂർവ്വമാണ്. സിപിഎമ്മിനെ സഹായിക്കാനാണിത്. മനസാക്ഷിക്ക് വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചതിലൂടെ ഷംസീറിന് വോട്ടു ചെയ്യാനാണ് ആവശ്യപ്പെടുന്നത്....

‘മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് തേടിയ സാഹചര്യം അറിയില്ല’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

ആലപ്പുഴ: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്‍റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ  പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ്  അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്ന് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു. യുഡിഎഫിന് ആരുമായും നീക്കുപോക്കും ഇല്ല. സംസ്ഥാനത്ത് സഖ്യം സിപിഎമ്മും ബിജെപിയുമായാണ്. സിപിഎമ്മിന്‍റെ അവസരവാദ സഖ്യം എല്ലായിടത്തും പ്രകടമാണ്. മഞ്ചേശ്വരത്ത്...

‘ബീഫ് കഴിച്ചതാണോ കാപ്പന്‍ ചെയ്ത തെറ്റ്?, അതോ മുസ്ലീമായതോ’; കുറിപ്പ് പങ്കുവെച്ച് റൈഹാന സിദ്ദിഖ്

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് ആറ്് മാസം കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ അടച്ച് ആറ് മാസം തികയുമ്പോള്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാര്യ റൈഹാന സിദ്ദിഖ്. 5000 പേജില്‍...

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി: പിന്നില്‍ ആര്‍എസ്എസെന്ന് സിപിഐഎം ‘പ്രകോപനത്തിന് ശ്രമം’

കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ വിറളി പൂണ്ട ആര്‍എസ്എസ് തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. ആര്‍എസ്എസ് ബിജെപി...

ഭരണാധികാരം ഉറപ്പിക്കുക തെക്കൻ ജില്ലകൾ; 39 മണ്ഡലങ്ങളിൽ യുഡിഎഫിനൊപ്പം അ‍ഞ്ച്

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തെക്കൻ കേരളത്തിലെ ജില്ലകൾ അധികാരം നിർണയിക്കാനുള്ള സാധ്യതയേറി. വിവാദങ്ങൾ, പുതുമുഖ സ്ഥാനാർഥികൾ, പ്രമുഖ സ്ഥാനാർഥികളുടെ അസാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ തെക്കൻ ജില്ലകളിൽ രാഷ്ട്രീയ ന്യൂനമർദം രൂപപ്പെടുത്തുന്നു. എതിരാളികളുടെ അവകാശവാദങ്ങൾ ദുർബലമാകുമെന്നു തെക്കൻ ജില്ലകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച എൽഡിഎഫ് വിശ്വസിക്കുന്നു. വിവാദങ്ങൾ വീശിയടിക്കുമെന്നും പുതുമുഖ സ്ഥാനാർഥികൾ കളം പിടിച്ചതോടെ...

തലശ്ശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അല്ലാതെ ആര്‍ക്കെങ്കിലും വോട്ട്‌ചെയ്യാമെന്ന് ബി.ജെ.പി.

തലശ്ശേരി: തലശ്ശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരേ വോട്ടുചെയ്യാന്‍ തീരുമാനിച്ച് ബി.ജെ.പി. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നേതാവ് സി.ഒ.ടി. നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബി.ജെ.പി. പുതിയ തീരുമാനമെടുത്തത്. ബി.ജെ.പി. പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച് നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സംഘടനാപരമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് കുറ്റപ്പെടുത്തി. അതിനാലാണ് ഇരുപാര്‍ട്ടികളുടെയും...

ഫാസിസത്തിനെതിരായ ബദല്‍ ഇടതുപക്ഷമാണ്; തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് പി.ഡി.പി കേന്ദ്ര കമ്മിറ്റി. ഫാസിസത്തിനും സംഘപരിവാര്‍ വിദ്വേഷ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി വി. എം അലിയാര്‍ പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഇടപെടലുകളെ പി.ഡി.പി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ദളിത് പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് പോലും ചോദ്യം...

സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്ത മുട്ടകൾ കണ്ടെത്തി

കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിൽ കോഴിമുട്ടകളും നാരങ്ങയും കണ്ടെത്തി. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീടിന് മുന്നിലാണ് മന്ത്രവാദ കർമ്മങ്ങൾക്ക് ഉപയോഗിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള രണ്ട് മുട്ടകളും ഒരു നാരങ്ങയും കണ്ടെത്തിയത്. വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിൻ്റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും...

ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടി മുല്ലപ്പള്ളി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറ് സീറ്റിന് മുകളിൽ ലഭിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 200 കോടി രൂപയാണ് പിണറായി വിജയൻ പിആർ വർക്കിനായി ചിലഴവിച്ചതെന്നും പിണറായിക്ക് ക്യാപ്റ്റനെന്ന് പേരിട്ടതും പിആർ ടീമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ട. ധർമ്മടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്നലെ നടന്ന കലാപരിപാടികൾ വൻധൂർത്താണ്....
- Advertisement -spot_img

Latest News

മംഗലാപുരം-രാമേശ്വരം ട്രെയിൻ: സമയക്രമം പ്രഖ്യാപിച്ചു; മലബാറിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിനിന്...
- Advertisement -spot_img