Wednesday, November 12, 2025

Kerala

കെ.ടി ജലീലിനെ തോൽപ്പിച്ചാൽ ‘മാഷാ അള്ളാ’ സ്റ്റിക്കറൊട്ടിച്ച വണ്ടി വരുമെന്ന് ഉറപ്പാണെന്ന് ഫിറോസ് കുന്നുംപറമ്പിൽ

മലപ്പുറം : തവനൂരിൽ കെടി ജലീലിനെ തോൽപ്പിച്ചാൽ താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ. മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ച വാഹനമൊക്കെ നമുക്ക് മുമ്പേ ഓർമ്മയുണ്ടല്ലോ, അത് ചിലപ്പോൾ ഇനിയും ഉണ്ടാകും, തീർച്ചയായും വധഭീഷണിയുണ്ടെന്നും തന്നെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടെന്നും ഫിറോസ് ആരോപിച്ചു. കെടി ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി വൃക്കരോഗികൾക്കുള്ള സഹായം ഇല്ലാതാക്കി....

‘കേരളം മാറുന്നു’; മുഖ്യമന്ത്രിയുടെ പ്രചരണ വീഡിയോ സോഷ്യൽ മീഡയിൽ വൈറൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചരണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ധർമ്മടം നിയോജക മണ്ഡലത്തിലെ വോട്ടർമാരോടുള്ള അഭ്യർത്ഥനയിൽ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. 2016ന് മുമ്പ് അഴിമതിയുടെ ദുർഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ–അന്താരാഷ്ട്ര തലത്തിൽ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയിൽ പറയുന്നു. തന്റെ...

കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്കറിയ തോമസ് (77)  അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. 1977ലും 80-ലും കോട്ടയത്ത് എം.പിയായിരുന്നു. 84-ലെ മല്‍സരത്തില്‍ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത്...

ധര്‍മടത്ത് കെ സുധാകരന്‍ മത്സരിക്കില്ല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. ധര്‍മടത്ത് മത്സരിക്കാന്‍ കെ സുധാകരന് മേല്‍ കെപിസിസി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്കരും സമ്മര്‍ദം ചെലുത്തിയിരുന്നു. സ്ഥാനാര്‍ഥി ആകാനില്ലെന്നാണ് ഇന്നലെ രാത്രി കെ സുധാകരന്‍ അറിയിച്ചത്. കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് ഇന്ന് രാവിലെ...

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ കൂട്ടുന്നു

തിരുവനന്തപുരം: പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഒന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും. ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത് വന്‍ തുക 15 വർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300...

കെ ടി ജലീലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി; യാസർ എടപ്പാൾ അറസ്റ്റിൽ

മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മന്ത്രി കെ ടി ജലീലിൻ്റെ പരാതിയിലെ കേസിലാണ് അറസ്റ്റ്. വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. മന്ത്രിക്ക് എതിരെ നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ...

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് കെ സുധാകരന്‍

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്നാണ് സുധാകരൻ്റെ നിലപാട്. പ്രാദേശിക നേതാക്കളും പ്രവർത്തകരും തന്നോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ സുധാകരൻ ഉമ്മൻചാണ്ടിയുമായി ഈ വിഷയം സംസാരിച്ചതായും പറഞ്ഞു. ഹെല്‍മെറ്റില്ലാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ; വിചിത്ര ശിക്ഷ സംസ്ഥാനത്ത് ധ‌‌ർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ്...

ബി.ജെ.പി പ്രചാരണത്തിനായി മോദി കേരളത്തിൽ എത്തും; പിന്നാലെ അമിത് ഷാ ഉൾപ്പെടെ വൻനിര

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രചാരണങ്ങൾക്കായി കേന്ദ്ര നേതാക്കളുടെ വൻനിര കേരളത്തിൽ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 30നും ഏപ്രിൽ രണ്ടിനും കേരളത്തിലെത്തും. അഞ്ച് തവണ കേരളത്തിൽ എത്തണമെന്നാണ് സംസ്ഥാന നേതൃത്വം അഭ്യർത്ഥിച്ചിട്ടുള്ളത്. അവസാനവട്ട സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി എൻഡിഎ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. തെക്ക്, വടക്ക് മേഖലകളിലും പാലക്കാട്ടും മോദി പ്രചാരണ...

കേരളം നിങ്ങൾക്ക് വിരട്ടാൻ പറ്റിയ മണ്ണല്ല, ഇവിടെ ഇടതുപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി

കോൺഗ്രസ് - ബിജെപി ബന്ധത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച വയനാട്ടിലും കോഴിക്കോടും കോൺഗ്രസിനെയും യു.ഡി.എഫിനെയും ബി.ജെ.പിയെയും മുഖ്യമന്ത്രി പരിഹസിച്ചു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രിയുടെ കോഴിക്കോട് പര്യടനം ആരംഭിച്ചു. വയനാട് മാനന്തവാടിയിലായിരുന്നു ആദ്യ പ്രചാരണ യോഗം. കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ...

‘ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം’, എല്‍ഡിഎഫ് പ്രചാരണഗാനമിറങ്ങി ( വിഡിയോ)

തിരുവനന്തപുരം: 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ പ്രചാരണഗാനം പുറത്തിറങ്ങി. ഗായിക സിതാരാ കൃഷ്ണകുമാറാണ് പാട്ട് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍. https://youtu.be/r387KXcZhWo
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img