Tuesday, November 11, 2025

Kerala

ഫാസ്ടാഗ് തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

ഫാസ്ടാഗ് തട്ടിപ്പുകാരെപ്പറ്റി മുന്നറിയിപ്പുമായി കേരള പൊലീസ്. നാഷണൽ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേനെ ഓൺലൈൻ വഴി വ്യാജ തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുണ്ടെന്നും കരുതിയിരിക്കണമെന്നും കേരള പൊലീസ് പറയുന്നു. ആധികാരികത ഉറപ്പുവരുത്താൻ NHAI യുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ മൈഫാസ്ടാഗ് ആപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പൊലീസ് പറയുന്നു. കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: നാഷണൽ ഹൈവേ...

ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥി; അവസാന നിമിഷം പത്രിക നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് അപ്രതീക്ഷിത റിബല്‍ സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലയ്ക്കെതിരെ മത്സരിക്കുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് നിയാസ് മത്സരിക്കാന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്ന് നിയാസ് ഭാരതി വ്യക്തമാക്കി. അവസാന മണിക്കൂറില്‍...

കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയേത് ?; മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവിട്ടു

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം. 34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 11.8 ശതമാനം സി.പി.ഐ.എം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്‌ലിം ലീഗ് പാര്‍ട്ടിയെ 9.1 ശതമാനം പേരും കോണ്‍ഗ്രസ് പാര്‍ട്ടിയെ 8 ശതമാനം പേരുമാണ്...

40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എല്‍ഡിഎഫ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫിന്റെ പ്രകടപത്രിക പുറത്തിറക്കി. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനക്ഷേമപ്രവര്‍ത്തനവുമാണ് എല്‍ഡിഎഫിന് കരുത്താകുന്നതെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. ജനക്ഷേമ പരിപാടികള്‍ക്കൊപ്പം മത നിരപേക്ഷത...

പി.ജെ.ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു

കൊച്ചി∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്തു നൽകി. നാമനിർദേശം സമർപ്പിക്കുന്നതിനു തൊട്ടു മുൻപാണ് എംഎൽഎ സ്ഥാനം രാജിവച്ചിരിക്കുന്നത്. തൊടുപുഴയിൽനിന്നുള്ള എംഎൽഎയാണ് പി.ജെ. ജോസഫ്. കടുത്തുരുത്തിയിൽനിന്നുള്ള ജനപ്രതിനിധിയാണ് മോൻസ് ജോസഫ്. കേരള കോൺഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയനത്തിന്റെ പശ്ചാത്തലത്തിൽ അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണു...

ഫൈസൽ ബാബു യൂത്ത്​ലീഗ്​ അഖിലേന്ത്യ ജനറൽ സെക്രട്ടറി

കോഴിക്കോട്​: ഫൈസൽ ബാബു യൂത്ത്​ലീഗ്​ അഖിലേന്ത്യ ജന. സെക്രട്ടറി. മുസ്​ലിം ലീഗ്​ ദേശീയ പ്രസിഡൻറ്​ ഖാദർ മൊയ്​തീനാണ്​ ഇക്കാര്യം അറിയിച്ചത്​. സി.കെ. സുബൈർ രാജിവെച്ച ഒഴിവിലേക്കാണ്​ ഫൈസൽ ബാബുവി​ന്‍റെ നിയോഗം. നിലവിൽ അഖിലേന്ത്യ വൈസ്​ വൈസ്​ പ്രസിഡൻറാണ്​. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കണ്ണൂർ സർവ്വകലാശാല കാമ്പസിലെ സ്കൂൾ...

വാക്ക് പാലിച്ച് സലിംകുമാര്‍; അരിതാ ബാബുവിന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കി

കായംകുളം: വാക്ക് പാലിക്കാന്‍ നടന്‍ സലിംകുമാര്‍ കായംകുളത്ത് എത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കുമെന്ന് സലിംകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് പാലിക്കാനാണ് സലിംകുമാര്‍ കായംകുളത്ത് എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം നാമനിര്‍ദേശപത്രിക സമര്‍പ്പണം കഴിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ആവേശത്തിന് നടുവിലേക്കാണ് നടന്‍ സലിംകുമാര്‍ വന്നിറങ്ങിയത്. സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം...

കെട്ടിടത്തിന്റെ മുകളിൽ നിന്ന് തലകറങ്ങി താഴേയ്ക്ക്; രക്ഷകനായി യുവാവ്; വിഡിയോ വൈറൽ

കെട്ടിടത്തിന്റെ മുകളിൽ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. വടകരയിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് വീണ അരൂർ സ്വദേശിയായ ബിനു(38)വിനെയാണ് സമീപത്ത് നിൽക്കുകയായിരുന്ന കീഴൽ സ്വദേശി ബാബുരാജ് (45)രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ക്ഷേമ പെൻഷൻ അടയ്ക്കാൻ വടകര കേരള...

‘മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടില്ല; തൂക്കുമന്ത്രിസഭ വന്നാല്‍ എന്ത് ചെയ്യും’; തുറന്ന് പറഞ്ഞ് ട്വന്റി 20

കൊച്ചി: ട്വന്റി 20യുടെ പിന്തുണയോടുകൂടിയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്ക് ഭരിക്കാന്‍ സാധിക്കൂ എന്നുള്ള നിലവന്നാല്‍ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടില്ലെന്ന് വ്യക്തമാക്കി ട്വന്റി 20 ചെയര്‍മാന്‍ സാബു എം.ജേക്കബ്. തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളോടും ജനങ്ങളോടും ആലോചിച്ച് നാടിന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ഏത് മുന്നണിയാണോ അവരെ പിന്തുണച്ചു കൊണ്ടു പോകുക എന്നതായിരിക്കും ട്വന്റി...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പോകാനെത്തിയ യുവാവില്‍ നിന്നാണ് 23 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. ഷാര്‍ജയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. യൂറോ, യുഎഇ ദിര്‍ഹം, സൗദി റിയാല്‍ എന്നിവയാണ് പിടികൂടിയത്. കസ്റ്റംസും സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img