Monday, November 10, 2025

Kerala

ഇനി ഇല്ല ‘ഫോ​ർ ര​ജി​സ്​​ട്രേ​ഷ​ൻ’; പുതിയ വാഹനങ്ങൾക്ക്​ ഷോറൂമിൽ നിന്നുത​ന്നെ നമ്പർ ​പ്ലേറ്റ്​

പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കും. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതല്‍ നടപ്പാകും. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ്...

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്​ മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി കണ്ടെത്തി. ഇന്ന് അദ്ദേഹം ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. മുഖ്യമന്ത്രിയുടെ മകൾ ഇന്നലെ കൊവിഡ് നെഗറ്റീവായെങ്കിലും ആശുപത്രിയിൽ തുടരും. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും...

സംസ്ഥാനത്ത് 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതു ജില്ലകളിലെ പതിനഞ്ച് തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നു. പതിനഞ്ച് തദ്ദേശ വാർഡുകളിൽ ആകസ്മികമായി ഉണ്ടായ ഒഴിവ് നികത്തുന്നതിനാണ് ഉപതെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെ വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ,...

കൊവിഡ് ബാധിതനായ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ ഒന്‍പതുവയസുകാരന്‍ മുഹമ്മദ് ഷിയാസ്

അമ്പലപ്പുഴ: കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രോഗമുക്തിക്കായി പ്രാര്‍ത്ഥിച്ച് ഒന്‍പതുവയസുകാരന്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മുഹമ്മദ് ഷിയാസാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. പുറക്കാട് അറബി സയ്യിദ് തങ്ങള്‍ കബറിടത്തിലാണ് ഷിയാസ് പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് പരേതനായ ഷാജി ഉടുമ്പാക്കലിന്റെയും ഫാസിലയുടെയും...

യൂസഫലിയോട് നഷ്ടപരിഹാരം ചോദിച്ചിട്ടില്ല; വ്യാജ ശബ്ദ ശബ്ദരേഖ പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്ന് സ്ഥലമുടമ

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയോട് നഷ്ടപരിഹാരം ചോദിക്കുന്ന മൊബൈല്‍ സംഭാഷണം വ്യാജമാണെന്ന് സ്ഥലമുടമ നെട്ടൂര്‍ സ്വദേശി പീറ്റര്‍ ഏലിയാസ്. ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന സ്ഥലത്തിന്റെ ഉടമയുടേതെന്ന രൂപത്തിലാണ് ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍, ആ ശബ്ദ സന്ദേശം തന്‍േറതല്ലെന്ന് പീറ്റര്‍ ഏലിയാസ്...

1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് ഓള്‍ പാസ്: മാർഗനിർദേശങ്ങൾ ഇവയാണ്…

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. എന്നാൽ കുട്ടികൾ ഓരോരുത്തരും പഠന കാര്യത്തിൽ എവിടെ നിൽക്കുന്നു എന്നും അറിയേണ്ടതുണ്ട്. അതിനായി ശാസ്ത്രീയമായ വിലയിരുത്തൽ രീതി അവലംബിക്കേണ്ടതുണ്ട്. പ്രസ്തുത വിലയിരുത്തലിലൂടെ മാത്രമേ കുട്ടികളുടെ മികവും പരിമിതിയും കണ്ടെത്താനും മികവിനെ കൂടുതൽ മികവുള്ളതാക്കി മാറ്റാനും...

ഷാജിക്ക് ലീഗിൻ്റെ പിന്തുണ; വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹത്തിന് മുസ്‌ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. തിങ്കളാഴ്ച ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇപ്പോള്‍ സര്‍ക്കാരിന് കണ്ണൂരിലെ കൊലപാതകത്തില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കണമല്ലോ,...

ഇഫ്താര്‍ വിരുന്ന് ഒഴിവാക്കാൻ ശ്രമിക്കണം; കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം∙ കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇഫ്താര്‍ വിരുന്നുകള്‍ ഉൾപ്പെടെയുള്ള ഒത്തുചേരലുകൾ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാൾ, തിയറ്റർ ഉൾപ്പെടെ എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ജില്ലാ കലക്ടർമാർക്ക്...

കൊവിഡ് നിയന്ത്രണം നിലവിൽ വന്നു; രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം, യാത്രകൾക്ക് വിലക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍,...

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കൊവിഡ്

തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തത്തിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നത്.
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img