Monday, November 10, 2025

Kerala

പിടിവിട്ട് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 4305 പേര്‍ രോഗമുക്തി നേടി, 21 മരണം

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കേരളത്തില്‍ ബംഗ്ലാദേശികള്‍ വോട്ട് ചെയ്‌തെന്ന് ശോഭാ സുരേന്ദ്രന്‍, അമിത് ഷായ്ക്ക് കത്തയച്ചു

തൃശൂര്‍: കേരളത്തില്‍ ബംഗ്ലാദേശ് സ്വദേശികള്‍ വോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി നേതാവും കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന്‍. വോട്ട് ചെയ്ത ഇവരെ ഇപ്പോള്‍ കോവിഡിന്റെ മറവില്‍ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും  തിരികെ കയറ്റിവിടുകയാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അ്രമിത്ഷായ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി....

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. മാളുകളില്‍ കര്‍ശന നിയന്ത്രണം...

കേരളം കൂടുതൽ നിയന്ത്രങ്ങളിലേക്ക്; വര്‍ക്ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യൂ പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു ഇടങ്ങളിൽ തിരക്ക് കുറയ്ക്കാൻ കൂടുതല്‍ നിയന്ത്രണങ്ങൾ കൊണ്ടുവരും. നൈറ്റ്‌ കർഫ്യൂവും പരിഗണനയിലുണ്ട്. കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ  സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ...

ക്രിസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും, കാക്ക കൊത്തും; ലവ് ജിഹാദ് വിദ്വേഷ പരാമര്‍ശവുമായി അലി അക്ബര്‍

കോഴിക്കോട്: വിദ്വേഷ പരാമര്‍ശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കുമെന്നും കാക്ക കൊത്തുമെന്നുമായിരുന്നു അലി അക്ബറിന്റെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ വിദ്വേഷ പരാമര്‍ശം. അലി അക്ബറിന്റെ പോസ്റ്റിന് താഴേ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരത്തിലാണെങ്കില്‍ അലി അക്ബര്‍ നടത്തിയതും ലവ് ജിഹാദ്...

മനോരമ ന്യൂസിന്റെ പഴയ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് വ്യാജപ്രചാരണം; ജാഗ്രത

ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച മനോരമ ന്യൂസിന്റെ പഴയ സ്ക്രീൻ ഷോട്ടുകളുപയോഗിച്ച് വ്യാജപ്രചാരണം. 2020 മാർച്ച് മാസത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ, തുടർന്ന് 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇപ്പോൾ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്ന പേരിലാണ് ഇവ...

‘ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടി’; പ്രളയരക്ഷകന്‍ ജെയ്സലിനെതിരെ കേസ്

മലപ്പുറം താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്ത ജെയ്സൽ ശ്രദ്ധേയനായിരുന്നു. ജയ്സല്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 5000 രൂപ വാങ്ങിയെടുത്തെന്നും പരാതിക്കാരന്‍ പറഞ്ഞു. താനൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍...

കൊവിഡ് വ്യാപനം: മാസ്‌ക് മൂക്കിന് താഴെയാണെങ്കില്‍ പിടിവീഴും

തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ പിഴയീടാക്കല്‍ കര്‍ശനമാക്കി പൊലിസ്. സ്വകാര്യ വാഹനങ്ങളില്‍ മാസ്‌കില്ലാതെ യാത്ര ചെയ്താലും പിഴയീടാക്കും. കഴിഞ്ഞ ദിവസം മാത്രം പിഴയിനത്തില്‍ ചുമത്തിയത് എണ്‍പത് ലക്ഷത്തിലേറെ രൂപയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്തൊട്ടാകെ 4,858 പേര്‍ക്കെതിരേ കേസെടുത്തു. 1,234 പേരെയാണ് അറസ്റ്റു ചെയ്തത്. അഞ്ചുവാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്...

കുംഭമേളയിലെ കൊവിഡ് വ്യാപനത്തെ എതിര്‍ത്ത മാധ്യമ പ്രവര്‍ത്തക പ്രഗ്യാ മിശ്രയെ കുത്തിക്കൊന്നുവെന്നു വ്യാജ പ്രചാരണം, സത്യം ഇതാണ്

ടെലിവിഷന്‍ ആങ്കറും പത്രപ്രവര്‍ത്തകയുമായ പ്രഗ്യാ മിശ്രയെ കുത്തിക്കൊന്നുവെന്ന രീതിയില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഭാരത് സമാചാര്‍ ടെലിവിഷനിലെ പത്രപ്രവര്‍ത്തകയാണ് പ്രഗ്യാ മിശ്ര. കഴിഞ്ഞ ദിവസം കുംഭമേളയിലെ കൊവിഡ് വ്യാപനം ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു വ്യാജ വീഡിയോ ഇവരെ കൊല്ലുന്നതായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുംഭമേള റിപ്പോര്‍ട്ട്...

പിടിവിട്ട് കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രണ്ട് ജില്ലകളിൽ 2000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

തദ്ദേശപ്പോരിന് ഇന്ന് തീയതി കുറിക്കും; പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം...
- Advertisement -spot_img