Thursday, September 18, 2025

Kerala

സംസ്ഥാനത്ത് ഇന്ന് 31,950 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, കടുത്ത നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് 31950 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 112635 പേര്‍ക്ക് പരിശോധന നടത്തി. 49 പേര്‍ മരിച്ചു. സംസ്ഥാനത്ത് 339441 പേര്‍ ചികിത്സയിലുണ്ട്. ഒരാഴ്ച മുൻപ് 198576 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. സംസ്ഥാനത്ത് തുടർച്ചയായി ആറാം ദിവസവും 30000-ൽ അധികം പ്രതിദിന കോവിഡ് രോഗികളുണ്ടായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നും 31000-ൽ അധികം കൊവിഡ് കേസുകൾ...

വിവാദങ്ങൾ ഏശിയില്ല; തവനൂരിൽ ഹാട്രിക്​ ജയം കുറിച്ച്​ കെ.ടി. ജലീൽ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആവേശം ഒട്ടും ചോരാതെ തവനൂർ നിയോജക മണ്ഡലം. കുഞ്ഞാലിക്കുട്ടിയ മലർത്തിയടിച്ച ചരിത്രവുമായി എത്തിയ ജലീലിനെ അട്ടിമറിക്കാൻ ഫിറോസ് കുന്നംപറമ്പിലിന് കഴിഞ്ഞില്ല. അവസാന നിമിഷവും ലീഡ് നില മാറി മറിഞ്ഞെങ്കിലും വിജയം കെടി ജലീലിന് ഒപ്പം നിന്നു. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജലീൽ മണ്ഡലം നിലനിർത്തി. ആദ്യ ഘട്ടങ്ങളിലെല്ലാം മുന്നിൽ നിന്ന യുഡിഎഫ് സ്ഥാനാർത്ഥി...

മതേതരത്വം കാത്തുസൂക്ഷിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മഅ്ദനി

ഭരണത്തുടർച്ച നേടിയ എൽ.ഡി.എഫ് സർക്കാറിന് ആശംസ അറിയിച്ചുകൊണ്ട് പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനി. ദുഷ്പ്രചരണങ്ങളെ പരാജയപ്പെടുത്തി മതേതരത്വം കാത്തുസൂക്ഷിച്ച വോട്ടർമാര്‍ക്ക് അഭിനന്ദനമറിയിക്കുന്നതായി മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു. ‌ ‌ഫാസിസത്തിന്റെ എല്ലാ പ്രതീക്ഷകളും തകർത്ത്‌, എല്ലാ ദുഷ്പ്രചാരണങ്ങളെയും പരാജയപ്പെടുത്തി നമ്മുടെ നാടിന്റെ മതേതര സ്വഭാവം കാത്തു സൂക്ഷിച്ച വോട്ടറന്മാർക്കു ഹൃദയപൂർവം അഭിനന്ദനങ്ങൾ അറിയിക്കുന്നു - എന്ന് അബ്ദുന്നാസർ മഅ്ദനി...

ഗുജറാത്തായില്ല നേമം; കുമ്മനത്തിനെതിരെ ശിവന്‍കുട്ടിക്ക് വിജയം

സംസ്ഥാനത്തെ ബി.ജെ.പിയുടെ ഒരേയൊരു സിറ്റിങ് സീറ്റായ നേമത്ത് വിജയക്കൊടി പാറിച്ച് സി.പി.എം. സി.പി.എം സ്ഥാനാര്‍ഥിയയ വി ശിവന്‍കുട്ടിയാണ് അഭിമാനപ്പോരാട്ടത്തിലൂടെ നേമം തിരിച്ചുപിടിച്ചത്. ആദ്യം മുതല്‍ വ്യക്തമായ ലീഡ് നിലനിലനിര്‍ത്തിപ്പോന്നിരുന്ന കുമ്മനം അവസാന ഘട്ട വോട്ടെണ്ണല്ലിലാണ് പിന്നിലായത്. കഴിഞ്ഞ തവണ ഒ രാജഗോപാലിനെ വിജയിപ്പിച്ച മണ്ഡലം ഇത്തവ ബിജെപിയെ പുറംകാലുകൊണ്ട് തട്ടുകയായിരുന്നു. മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന്...

35 സീറ്റിൽ ഭരണം, മുഖ്യമന്ത്രി…!; എല്ലാ ആ​ഗ്രഹം മാത്രമായി, കേരളത്തിൽ തകർന്നടിഞ്ഞ് ബിജെപി, സിറ്റിം​ഗ് സീറ്റിൽ പോലും തോൽവി

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ നേട്ടമുണ്ടാക്കുന്ന ബി.ജെ.പി പ്രതീക്ഷകൾക്ക് തിരിച്ചടി. സിറ്റിം​ഗ് സീറ്റായ നേമത്ത് പോലും ബി.ജെ.പി പരാജയപ്പെട്ടു. 2016-ൽ വിജയിച്ച നേമത്തിന് പുറമെ നിരവധി സീറ്റുകളിൽ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടൽ. എന്നാൽ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണ കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പിയ്ക്ക് ഇത്തവണ അത്രയേറെയായിരുന്നു ആത്മവിശ്വാസം. 35 സീറ്റ്...

സുരേന്ദ്രനെ വീണ്ടും തോല്‍പിച്ച് മഞ്ചേശ്വരം; എ.കെ.എം അശ്‌റഫിന് ജയം

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ നിർണ്ണായക പോരാട്ടം നടന്ന മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്‌റഫ് ആണ് മഞ്ചേശ്വരത്ത് വിജയിച്ചിട്ടുള്ളത്. ആദ്യമെണ്ണിയ തപാല്‍ വോട്ടുകളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് തന്നെയാണ് ലീഡ് ചെയ്തിരുന്നത്. ഇടക്ക് ലീഡ് കുറഞ്ഞെവെങ്കിലും...

കേരളം ചുവന്നു; ക്യാപ്റ്റന്റെ കരുത്തില്‍ ഇടതിന് തുടര്‍ഭരണം

തിരുവനന്തപുരം:  ഉറപ്പാണ് തുടര്‍ഭരണം. അതെ, മലയാളികളും ആ മുദ്രാവാക്യം ഏറ്റെടുത്തു. പിണറായി എന്ന ക്യാപ്റ്റനില്‍ വിശ്വസിച്ചു. ഒരു തുടര്‍ഭരണത്തിന് കേരളം വിധിയെഴുതി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി വിജയന്‍ തിരുത്തിക്കുറിച്ചു. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവര്‍ത്തിക്കുന്നു പിണറായി വിജയന്‍ എന്ന കേരളത്തിന്റെ ക്യാപ്റ്റന്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഒരു സെമിഫൈനലായിരുന്നു. വരാനിരിക്കുന്ന തകര്‍പ്പന്‍ വിജയത്തിനുള്ള സൂചന....

ആദ്യത്തെ വിജയം എൽഡിഎഫിന്; പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ വിജയിച്ചു

പേരാമ്പ്ര: നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യത്തെ വിജയം എൽ ഡി എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണൻ വിജയമുറപ്പിച്ചു. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 5000 ത്തിനു മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളിൽ ലീഡ്...

വോട്ടെണ്ണല്‍ തുടങ്ങി Live UPDATE

മഞ്ചേശ്വരത്ത് രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ എ.കെ.എം. അഷ്‌റഫ് (യുഡിഎഫ്) 1834 വോട്ടിന് ലീഡ് ചെയ്യുന്നു 8.00 AM വോട്ടെണ്ണല്‍ തുടങ്ങി സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ആദ്യ ഫല സൂചനകള്‍ അല്‍പ സമയത്തിനകം തന്നെ ലഭ്യമായിത്തുടങ്ങും. 8.30ഓടെ ആയിരിക്കും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത് 7:49 വയനാട്ടില്‍ യുഡിഎഫ് തന്നെയെന്ന് ടി സിദ്ദീഖ് വയനാട്ടിലെ...

സ്‌ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പിന്നീട് 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img